ഭോപ്പാൽ
| ഭോപ്പാൽ | |
| 23.25° N 77.42° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | മദ്ധ്യപ്രദേശ് |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മെയർ | സുനിൽ സൂദ് |
| വിസ്തീർണ്ണം | 308.14ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 1482718 |
| ജനസാന്ദ്രത | 4812/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
462001 ++91 755 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
മദ്ധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഭോപ്പാൽ (ഹിന്ദി: भोपाल IPA: [bʰoːpɑːl]). ഇൻഡോർ കഴിഞ്ഞാൽ മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഭോപാൽ. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ നിരവധി തടാകങ്ങൾ ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നതിനാൽ തടാകങ്ങളുടെ നഗരം എന്ൻ അറിയപ്പെടുന്നു.[1] 1984 ഡിസംബർ 3-ന് യൂണിയൻ കാർബൈഡ് ഫാക്റ്ററിയിൽനിന്നും മീതൈൽ ഐസൊസൈനേറ്റ് എന്ന വിഷവാതകം ചോർന്നതിന്റെ ഫലമായി ഏകദേശം 20,000 ആളുകൾ മരണമടഞ്ഞ ഭോപാൽ ദുരന്തം, ലോകശ്രദ്ധ ഭോപാലിലേക്ക് തിരിച്ചുവിടാനിടയാക്കി.[2] ഇന്നും ആളുകൾ ഈ ദുരന്തത്തിന്റെ തിക്തഫലമനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
പർമാര രാജാവായ ഭോജൻ(1000-1055) ആണ് ഈ നഗരം സ്ഥാപിച്ചതെന്നും ആദ്യനാമം ഭോജ്‌പാൽ എന്നായിരുന്നുവെന്നും കരുതപ്പെടുന്നു.
[തിരുത്തുക] അവലംബം
- ↑ http://www.southasiabiz.com/2006/10/city_of_lakes_mosques_and_temp.html
- ↑ http://news.bbc.co.uk/2/hi/programmes/bhopal/4034829.stm
|
|||||
|
|||||