വിശാഖപട്ടണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിശാഖപട്ടണം
విశాఖపట్టణం
സ്ഥാനം: 17°42′N 83°15′E / 17.700°N 83.250°E / 17.700; 83.250
സംസ്ഥാനം ആന്ധ്രപ്രദേശ്
ജില്ല വിശാഖപട്ടണം
Settled 273-232 BCE
ഭരണം
 • തരം മുനിസിപ്പൽ കോർപ്പറേഷൻ
 • ഭരണകൂടം ഗ്രേറ്റർ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് വിശാഖപട്ടണം
 • എക്സിക്യൂട്ടീവ് വിങ് ശ്രീധർ
 • ഡെലിബെറേറ്റീവ് വിങ് പുളുസു ജനാർദ്ദന
വിസ്തീർണ്ണം
 • കരപ്രദേശം [[C sq mi (540 km2)
ഉയരം 16 ft (5 m)
ജനസംഖ്യ (2006)
 • ജനസാന്ദ്രത [/sq mi (2,658/km2)
 • മെട്രോ 3
 • 
സമയമേഖല IST (യു.റ്റി.സി.+5:30)
വെബ്‌സൈറ്റ് http://www.visakhapatnammunicipalcorporation.org


ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ്‌ വിശാഖപട്ടണം(തെലുഗ്:విశాఖపట్నం ഇംഗ്ലീഷ് : Visakhapatnam, Vizag, Vizagapatnam). ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്. ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്.

ഉള്ളടക്കം

കപ്പൽ നിർമ്മാണശാല [തിരുത്തുക]

രണ്ടാം ലോകമഹായുദ്ധകാലത്താണ് സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി എന്ന ഒരു സ്വകാര്യസ്ഥാപനത്തിനു കീഴിൽ വിശാഖപട്ടണം കപ്പൽനിർമ്മാണശാല ആരംഭിച്ചത്. 7 വർഷത്തിനു ശേഷം 1948 മാർച്ച് മാസത്തിൽ ഈ ശാലയിൽ നിന്നുള്ള ആദ്യത്തെ കപ്പൽ പൂർത്തിയായി. ഈ സമയത്ത് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണശാലയായിരുന്നു. എന്നാൽ കമ്പനിയിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ നീക്കം ലാഭകരമല്ലാത്തതിനാൽ 1952-ൽ സിന്ധ്യ കമ്പനി, ഈ സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനിച്ചു. എന്നാൽ 1952 മാർച്ചിൽ ഭാരതസർക്കാർ സിന്ധ്യാകമ്പനിയെ ഏറ്റെടുക്കുകയും, ഹിന്ദുസ്ഥാൻ ഷിപ്യാർഡ് കമ്പനി എന്ന പേരിൽ ഒരു പൊതുമേഖലാസ്ഥാപനമാക്കുകയും ചെയ്തു[1]‌.

ആദ്യകാലത്ത് ഇവിടെ നിന്നും കപ്പലുകൾ നീറ്റിലിറക്കുന്നത് രസകരമായ രീതിയിലായിരുന്നു. ആയിരക്കണക്കിന്‌ വാഴപ്പഴങ്ങൾ ഉപയോഗിച്ച് മെഴുക്കിയ ചെരുവുതലത്തിലൂടെയായിരുന്നു കപ്പലുകൾ നീറ്റിലിറക്കിയിരുന്നത്[1].

കാലാവസ്ഥ [തിരുത്തുക]

അവലംബം [തിരുത്തുക]

  1. 1.0 1.1 HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 132.
  2. "Visakhapatnam weather" (in English). ശേഖരിച്ചത് 2008-05-11. 

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]


"http://ml.wikipedia.org/w/index.php?title=വിശാഖപട്ടണം&oldid=1733819" എന്ന താളിൽനിന്നു ശേഖരിച്ചത്