അഹമ്മദാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


  ?അഹമ്മദാബാദ്
ഗുജറാത്ത് • ഇന്ത്യ
അക്ഷാംശവും രേഖാംശവും: 23°02′N 72°35′E / 23.03, 72.58
സമയമേഖല IST (UTC+5:30)
വിസ്തീര്‍ണ്ണം
ഉച്ചത(Elevation)
449 km² (173 sq mi)
• 53 m (174 ft)
ജില്ല(കള്‍) അഹമ്മദാബാദ് ജില്ല
ജനസംഖ്യ
ജനസാന്ദ്രത
4,525,013 (2001)
• 22,473 /km² (58,205 /sq mi) (7th)
മേയര്‍ കനാജി താക്കൂര്‍
മുന്‍സിപ്പല്‍ കമ്മീഷനര്‍ ഐ.പി. ഗൗതം
പോലീസ് കമ്മീഷനര്‍ ഒ.പി. മാത്തൂര്‍
കോഡുകള്‍
പിന്‍ കോഡ്
ഫോണ്‍
വാഹനം

• 380 0XX
• +079
• GJ-1

അക്ഷാംശവും രേഖാംശവും: 23°02′N 72°35′E / 23.03, 72.58

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ്‌ അഹമ്മദാബാദ്(Gujarati: અમદાવાદ Amdāvād, Hindi: अहमदाबाद Ahmadābād ) . ഇവിടത്തെ ജനസംഖ്യ ഏതാണ്ട് 45 ലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. [1]. സബര്‍മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. 1960 മുതല്‍ 1970 വരെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. അതിനുശേഷം തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റി.ഈ പ്രദേശത്തു സ്ഥിതി ചെയ്തിരുന്ന പഴയ ഒരു നഗരത്തിന്റെ പേരായിരുന്ന കര്‍ണാവതി എന്ന പേര്‍ ഈ നഗരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഗുജറാത്തിലെ ചിലയിടങ്ങളില്‍ ഇപ്പോളും ഈ നഗരം അംദാവാദ് എന്ന് സൂചിപ്പിക്കപ്പെടാറുണ്ട്.

ഇന്ത്യയിലെ പ്രധാന ഐ.ഐ.എം. ആയ ഐ.ഐ.എം. അഹമ്മദാബാദ് ഈ നഗരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.

2002 ഫിബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ ഈ നഗരത്തില്‍ ധാരാളമാളുകള്‍ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്. 10 വര്‍ഷം കോണ്‍ഗ്രസ്സിന്‍റെ ലോക്സഭാംഗമായിരുന്ന ഇഹ്സാന്‍ ജഫ്രി യടക്കം ധാരാളം പേര്‍ ഈ നഗരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കലാപങ്ങള്‍ സംഘ് പരിവാറിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് തെഹല്‍ക വെളിപ്പെടുത്തിയിരുന്നു .[2]

2008 ജൂലൈ 26-ന് ഈ നഗരത്തില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയില്‍ ഏതാണ്ട് 49 പേര്‍ മരിക്കുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ മുജാഹുദ്ദീന്‍ എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു[3].

[തിരുത്തുക] അവലംബം

  1. Population Finder. Census of India. ശേഖരിച്ചത് 2008-07-24.
  2. http://www.tehelka.com/story_main35.asp?filename=Ne031107spycam_videos.asp
  3. http://www.economist.com/world/asia/displaystory.cfm?story_id=11826021

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B4%BE%E0%B4%AC%E0%B4%BE%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം