ഷിംല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഷിംല | |
|
|
|
| രാജ്യം | |
| സംസ്ഥാനം | ഹിമാചല്‍ പ്രദേശ് |
| ജില്ല(കള്‍) | Shimla |
| Municipal Commissioner | Shekhar Gupta |
| Mayor | Narendra Kataria |
| ജനസംഖ്യ • ജനസാന്ദ്രത |
163,000[1] (2001) • 120 /km² (311 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീര്‍ണ്ണം • സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം |
25 km2 (10 sq mi) • 2,130 m (6,988 ft) |
|
കോഡുകള്‍
|
|
അക്ഷാംശവും രേഖാംശവും: ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല (നേരത്തേ സിംല, ഹിന്ദി: शिमला). ഇതു ഹിമാചല്‍ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ശിംല ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമായ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഹിമാലയപര്‍വത നിരകളുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍ നിന്നും 2130 മീറ്റര്‍ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ചണ്ഡിഗഡില്‍ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡെല്‍ഹിയില്‍ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഷിംല എന്ന പേര് 1819 ല്‍ ഗൂര്‍ഘയുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരാണ് സ്ഥാപിച്ചത്. അതിനു മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. [2] 1822 ല്‍ സ്കോട്ടിഷ് സൈനികനായ ചാള്‍സ് പ്രാറ്റ് കെന്നഡി ഇവിടെ ആദ്യത്തെ വേനല്‍ക്കാല വസതി സ്ഥാപിച്ചു. ആ സമയത്ത് തന്നെ 1828 മുതല്‍ 1835 വരെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന വില്യം ബെന്റിക് പ്രഭുവിന് ഷിംല വളരെ പ്രിയപ്പെട്ടതായി മാറി. പിന്നീട് 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഷിംല ബ്രിട്ടീഷ് ഭരണത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായി മാറിയിരുന്നു. [3]. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1906 ല്‍ പണി തീര്‍ത്ത കാല്‍ക്ക-ശിംല റെയില്‍വേ ഇവിടേക്കുള്ള എത്തിച്ചേരല്‍ എളുപ്പമാക്കി. ഇതു കൂടാതെ ഷിംല അന്നത്തെ പഞ്ചാബിന്റെ തലസ്ഥാനവും ആയിരുന്നു. 1871 ല്‍ ചണ്ഡിഗഡ് നഗരം പണിയുന്നത് വരെ ഷിംല പഞ്ചാബിന്റെ തലസ്ഥാനമായി സ്ഥിതി ചെയ്തു. 1971 ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഷിംലയെ ഇതിന്റെ തലസ്ഥാനമാക്കി.
[തിരുത്തുക] ഭൂമിശാസ്ത്രം
ഹിമാലയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2397.59 meters (7866.10 ft) ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2 km നീളത്തില്‍ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു. [4]. ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജക്കൂ മലകള്‍ 2454 meters (8051 ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിര്‍മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങള്‍ക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട്[5][6]. നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തില്‍ സറ്റ്ലെജ് നദിയാണ്.[7]. യമുനയുടെ ഉള്‍ നദികളായ ഗിരി, പബ്ബാര്‍ എന്നീ നദികളും നഗരത്തിനു സമീപത്തു കൂടെ ഒഴുകുന്നു. ഷിംലക്കു സമീപം വനമേഖല ഏകദേശം 414 hectares (1023 acres) ആയി പരന്നു കിടക്കുന്നു.[3].
[തിരുത്തുക] കാലാവസ്ഥ
| കാലാവസ്ഥ പട്ടിക for Shimla | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| J | F | M | A | M | J | J | A | S | O | N | D |
|
4
8
4
|
5
9
5
|
5
13
9
|
4
18
14
|
4
22
18
|
4
23
19
|
4
21
18
|
17
20
17
|
17
20
16
|
17
17
14
|
1
14
10
|
2
10
6
|
| temperatures in °C precipitation totals in mm source: Weatherbase[8] |
|||||||||||
|
Imperial conversion
|
|||||||||||
മഞ്ഞുകാലത്ത് ഇവിടുത്തെ കാലാവസ്ഥ നല്ല തണുപ്പാണ്. വേനല്‍ കാലത്ത് ചെറിയ ചൂടുള്ള കാലാവസ്ഥയമണ്. ഒരു വര്‍ഷത്തില്‍ താപനില 3.95 °C (39.11 °F) to 32.95 °C (91.31 °F) വരെ മാറിക്കൊണ്ടിരിക്കും[9]. വേനല്‍ക്കാല താപനില 14 °C ക്കും 20 °C ഇടക്കാണ്. തണുപ്പ് കാലത്ത് ഇതു -7 °C നും 10 °C ഇടക്ക് ആണ്. തണുപ്പ് കാലത്ത് മഴയുടെ അളവ് ഓരൊ മാസവും ഏകദേശം 45 mm വും മണ്‍സൂണ്‍ കാലത്ത് 115 mm വും ആണ്. ഒരു കൊല്ലത്തില്‍ കിട്ടൂന്ന ഏകദേശം മഴയുടെ അളവ് 1520 mm(62 inches). ആണ്. ജനുവരിയിലും ഫെബ്രുവരിയിലും ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.[10]
| Jan | Feb | Mar | Apr | May | Jun | Jul | Aug | Sep | Oct | Nov | Dec | |||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ദിവസത്തെ കൂടിയ താപനില (°C) | 8 | 9 | 13 | 18 | 22 | 23 | 21 | 20 | 20 | 17 | 14 | 10 | ||
| ദിവസത്തെ സാധാരണ താപനില (°C) | 4 | 5 | 9 | 14 | 18 | 19 | 18 | 17 | 16 | 14 | 10 | 6 | ||
| ദിവസത്തെ കുറഞ്ഞ താപനില (°C) | 1 | 2 | 6 | 10 | 14 | 15 | 15 | 15 | 13 | 12 | 6 | 3 | ||
| ഏകദേശ മഴയുടെ എണ്ണം | 4 | 5 | 4 | 4 | 4 | 9 | 17 | 17 | 7 | 2 | 1 | 2 | ||
| Source: Weatherbase | ||||||||||||||
[തിരുത്തുക] അവലംബം
- ↑ Official Web Site of District Shimla.
- ↑ ഷിംല - വിനോദ സഞ്ചാരം
- ↑ 3.0 3.1 ഹെറിട്ടേജ് ഓഫ് ശിംല. Town & Country Planning Department, Shimla. ശേഖരിച്ചത് 2007-05-04.
- ↑ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ശേഖരിച്ചത് 2007-05-04.
- ↑ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അപകട സാധ്യതകള്‍. Indiainfo.com. ശേഖരിച്ചത് 2005-10-14.
- ↑ മറ്റൊരു റിപ്പോര്ട്ട്. GeoHazards International. ശേഖരിച്ചത് 2007-05-11.
- ↑ ഷിംലയിലെ കാണാനുള്ള സ്ഥലങ്ങള്‍. HP Tourism Development Corporation. ശേഖരിച്ചത് 2007-05-21.
- ↑ Shimla, India. Weatherbase. ശേഖരിച്ചത് 2008-08-16.
- ↑ World 66, Average temperatures and rain. World 66. ശേഖരിച്ചത് 2007-05-11.
- ↑ 62cm and counting. The Tribune, Chandigarh, India. ശേഖരിച്ചത് 2007-02-14.
|
|||||