മാണ്ഡവി നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാണ്ഡോവി(മാണ്ഡവി) നദി | |
|---|---|
മാണ്ഡോവി നദി |
|
| Location | ഗോവ, ഇന്ത്യ |
| നീളം | 77കി.മീ |
മാണ്ഡോവി നദിയും അതിനുകുറുകെയുള്ള പാലവും.പനജിയിൽ നിന്നുള്ള ദൃശ്യം
ഇന്ത്യൻ സംസ്ഥാനങ്ങളായ ഗോവയിലൂടെയും കർണാടകത്തിലൂടെയും ഒഴുകുന്ന ഒരു നദിയാണ് മാണ്ഡോവി നദി(കൊങ്കണി: मांडवी Mandovi, ഉച്ചാരണം :maːɳɖ(ɔ)wĩː). ഗോവയുടെ ജീവനാഡി എന്നാണ് ഈ നദിയെ വിശേഷിപ്പിക്കുന്നത്. കർണാടകത്തിലെ ബെൽഗാം ജില്ലയിലെ ബീംഗഡിൽ വെച്ച് 30 അരുവികൾ കൂടിച്ചേർന്നാണ് മാണ്ഡോവി ജന്മമെടുക്കുന്നത്.[1] പശ്ചിമഘട്ടത്തിൽ ഉദ്ഭവിക്കുന്ന മാണ്ഡോവി പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നു. 77കി.മീ ആണ് മാണ്ഡോവിയുടെ ആകെ നീളം. ഇതിൽ 29കി.മി കർണാടകത്തിലും 52 കി.മീ ഗോവയിലും ഒഴുകുന്നു.[2] ഗോവയുടെ തലസ്ഥാനമായ പനജി ഈ നദിയുടെ തീരത്താണ് സ്ഥിതിച്ചെയ്യുന്നത്.മാപുസാ നദി മാണ്ഡോവിയുടെ ഒരു പോഷകനദിയാണ് മാഹ്പസാ നദി.
അവലംബം [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Mandovi River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: