മേഘാലയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മേഘാലയ
അപരനാമം: -
തലസ്ഥാനം ഷില്ലോംഗ്
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
രഞ്ജിത് ശേഖര്‍ മുഷാഹരി
ധോണ്‍കുപര്‍ റോയ്
വിസ്തീര്‍ണ്ണം 22429ച.കി.മീ
ജനസംഖ്യ 2306069
ജനസാന്ദ്രത 109/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഗാരോ, ഖാസി, ഇംഗ്ലീഷ്
പ്രമാണം:Meghalya seal.gif

ഇന്ത്യയിലെ ഒരു വടക്കു കിഴക്കന്‍ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അര്‍ത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഉയര്‍ന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളില്‍ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. അസം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുമായി അന്തര്‍സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിര്‍ത്തിയും പങ്കിടുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

അസം സംസ്ഥാനത്തിനുള്ളില്‍ സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമായി 1970 ഏപ്രില്‍ 2-നു രൂപം കൊണ്ടു. 1972-ല്‍ ഒരു സംസ്ഥാനമായി.

[തിരുത്തുക] ജനജീവിതം

എണ്‍പതുശതമാനത്തിലധികം ജനങ്ങളും കര്‍ഷകരാണ്. വളക്കൂറുള്ള മണ്ണില്‍ നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, കരിമ്പ്, എണ്ണക്കുരുക്കള്‍‍ , പരുത്തി, ചണം, ചോളം മുതലായവ കൃഷി ചെയ്യപ്പെടുന്നു. ഉയര്‍ന്ന ജലസേചന സൗകര്യവും കൃഷിക്ക് ഏറെ അനുയോജ്യമാണ്. മേഘാലയ പ്ലൈവുഡ്സ്, ചില ഖനന കമ്പനികള്‍ എന്നിവയൊഴിച്ചാല്‍ പൊതുവേ വ്യാവസായികമായി പിന്നോക്കമാണീ സംസ്ഥാനം.

[തിരുത്തുക] ജില്ലകള്‍

[തിരുത്തുക] പ്രധാന സ്ഥലങ്ങള്‍

ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ -കുന്നിന്‍ പ്രദേശം, ജോവല്‍ -ചുടു നീരുറവ തടാകം, ഷില്ലോംഗ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു ചിറാപുഞ്ചി, എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ മൗസിന്‍‌റം എന്ന പ്രദേശത്തിനാണ്.

[തിരുത്തുക] കൂടുതല്‍ അറിവിന്


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%87%E0%B4%98%E0%B4%BE%E0%B4%B2%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം