നെല്ല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
ഒറൈസ സറ്റൈവ Oryza sativa
|
||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
|
||||||||||||
|
ഭൂമദ്ധ്യരേഖയോട് അടുത്തുള്ള ഏഷ്യയിലേയും ആഫ്രിക്കയിലേയും ഭാഗങ്ങളാണ് നെല്ല് പ്രകൃത്യാ കാണപ്പെടുന്ന സ്ഥലങ്ങള്‍. മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചില്‍ ഒന്ന് കാലറി ലഭിക്കുന്നത് നെല്ലില്‍ നിന്നാണ്. [1].
ശാസ്ത്രീയ നാമം - ഒറൈസ സറ്റൈവ (ഏഷ്യന്‍ നെല്ല്). കേരളീയരുടെ പ്രധാന ആഹാരമായ ചോറ് നെല്ല് കുത്തിയുണ്ടാക്കുന്ന അരി കൊണ്ടാണ് പാകം ചെയ്യുന്നത്.
നല്ല മഴ ലഭിക്കുന്ന, കുറഞ്ഞ വേതന നിരക്കുള്ള രാജ്യങ്ങളാണ് നെല്‍കൃഷിക്ക് അനുയോജ്യം - നെല്‍കൃഷി വളരെയധികം അദ്ധ്വാനം വേണ്ടുന്ന ഒരു കൃഷിയാണ്. മലഞ്ചരിവുകള്‍ അടക്കമുള്ള മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യാം. തെക്കേ, തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയുടെ മദ്ധ്യഭാഗങ്ങളിലും ആണ് നെല്ലിന്റെ ഉല്‍ഭവം എങ്കിലും നൂറ്റാണ്ടുകളോളം നടന്ന കച്ചവടവും കയറ്റുമതിയും നെല്ലിനെ പല സംസ്കാരങ്ങളിലും സാധാരണമാക്കി.
ഉള്ളടക്കം |
[തിരുത്തുക] തരങ്ങള്‍
കൃഷി ചെയ്യുന്ന അരി പോക്കേ കുടുംബത്തിലെ രണ്ട് സ്പീഷീസുകളാണ്: ഒറൈസ സറ്റേവയും (ഏഷ്യന്‍) ഒറൈസ ഗ്ലാബെറിയേമയും (ആഫ്രിക്കന്‍).
[തിരുത്തുക] കേരളത്തില്‍
കേരളത്തില്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന ഒരു ധാന്യവിളയയ നെല്ല സമുദ്രനിരപ്പില്‍ നിന്നും താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് മുതല്‍ സ്മുദ്രനിരപ്പില്‍ നിന്നും 1000 - 1500 മീറ്റര്‍ ഉയരമുള്ള ഇടുക്കി ജില്ലയിലെ വട്ടവടയില്‍ വരെ കൃഷിചെയ്യുന്നു. പ്രതിവര്‍ഷം 125 മുതല്‍ 150 സെന്റീമീറ്റര്‍ വരെ മഴയും 20 ഡിഗ്രി മുതല്‍ 27 ഡിഗ്രി സെന്റീഗ്രേഡ് വരെ താപനില വരെ ഈ കൃഷിക്ക് അനുജോജ്യമാണ്[2].
[തിരുത്തുക] കൃഷിരീതികള്‍
വളര്‍ച്ചയുടെ സമയത്ത് ധാരാളം വെള്ളം ആവശ്യമുള്ള ഒരു ചെടിയാണ് നെല്‍ച്ചെടി. കേരളത്തില്‍ മഴ ധാരാളം കിട്ടുകയും പെയ്യുന്ന മഴവെള്ളം പാടങ്ങളില്‍ത്തന്നെ കെട്ടിനിര്‍ത്തി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥലങ്ങളില്‍ "വിരപ്പ്", "മുണ്ടകന്‍", "പുഞ്ച" എന്നിങ്ങനെ കൃഷിചെയ്യുന്ന കാലയളവ് അനുസരിച്ച് പൊതുവേ മൂന്ന് തരം കൃഷി സമ്പ്രദായങ്ങള്‍ ആണ് അവലംബിച്ചുവരുന്നത്. ഇവക്കെല്ലാം സമയാസമയങ്ങളില്‍ വേണ്ടത്ര ജലലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. കൊല്ലത്തില്‍ കൂടുതല്‍ കാലം വെള്ളം കെട്ടിക്കിടക്കുന്ന കുട്ടനാടന്‍ കായല്‍ നിലങ്ങള്‍, തൃശ്ശൂരിലെ കോള്‍പ്പാടങ്ങള്‍ എന്നിവിടങ്ങളിലെ കൃഷിരീതികള്‍ മേല്പറഞ്ഞവയില്‍ നിന്നു വ്യത്യസ്തമാണ്. നേരിട്ട് വിത്തു വിതച്ച് വിളവാകുമ്പോള്‍ കൊയ്തെടുക്കുന്ന രീതിയും, നേരത്തെ തയ്യാറാക്കുന്ന ഞാറ് (ഇരുപത് - ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെല്‍ച്ചെടികള്‍) കാലിവളവും പച്ചിലവളവും ധാരാളം ചേര്‍ത്ത് വെള്ളം കയറ്റിനിര്‍ത്തി പൂട്ടിയൊരുക്കിയ വയലുകളിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്. രണ്ട് രീതികളിലും നിലത്തിന്റെ നിരപ്പ് ഒരുപോലെയാക്കി നിര്‍ത്തി എല്ലാ സ്ഥലത്തും ഒരേയളവില്‍ വെള്ളം കിട്ടുമെന്നുറപ്പാക്കേണ്ടതുണ്ട്. നിലം തയ്യാറാക്കാന്‍ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകളും ആധുനികയന്ത്രങ്ങളായ ട്രാക്ടറുകളും ഉപയോഗിക്കുന്നു. നെല്‍ച്ചെടികളോടൊപ്പം വളര്‍ന്നുപൊങ്ങുന്ന കളകളെ വളരെ നേരത്തെ തന്നെ പറിച്ചുമാറ്റുന്നതും ശ്രമകരമായ ഒരു ജോലിയാണ്. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ വിവിധ രാസവളങ്ങളും നെല്‍ച്ചെടികള്‍ക്കു നല്‍കാറുണ്ട്. കീടങ്ങളും കിളികളും കരണ്ടുതീനികളുമടക്കം ഒരു വലിയ നിര ജന്തുക്കള്‍ നെല്‍ച്ചെടികളുടെ വളര്‍ച്ചയെ വിവിധദശകളില്‍ ബാധിക്കാറുണ്ട്. വിളഞ്ഞ നെല്‍ക്കതിരുകള്‍ കൊയ്തെടുത്ത് കറ്റകളാക്കി കെട്ടി മെതിസ്ഥലങ്ങളിലെത്തിക്കുന്നു. അവിടെവച്ച് കറ്റകള്‍ മെതിച്ച് നെല്ല് വേര്‍തിരിച്ചെടുക്കുന്നു. ഈ ജോലികള്‍ ധാരാളം മനുഷ്യാധ്വാനം വേണ്ടിവരുന്നവയാണ്. ഈ രംഗങ്ങളിലും ഇപ്പോള്‍ യന്ത്രങ്ങള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്. ബാക്കി വരുന്ന വൈക്കോല്‍ ഒരു നല്ല കാലിത്തീറ്റയാണ്. ഇത് ഉണക്കി വര്‍ഷം മുഴുവന്‍ ലഭ്യമാകുന്ന രീതിയില്‍ സൂക്ഷിച്ചുവക്കുന്നു. വൈക്കോല്‍ പുര മേയുവാനും ഉപയോഗിക്കുന്നു.
[തിരുത്തുക] വിരിപ്പ്
കാലവര്‍ഷം തുടങ്ങുന്നതിനുമുന്‍പ് അതായത് ഏപ്രില്‍- മേയ് മാസങ്ങളില്‍ കൃഷി തുടങ്ങുകയും ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ വിളവെടുപ്പും നടത്തുന്നു.
[തിരുത്തുക] മുണ്ടകന്‍
ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ കൃഷി തുടങ്ങുകയും നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ വിളവെടുപ്പും നടത്തുന്നു.
[തിരുത്തുക] പുഞ്ച
ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ കൃഷി തുടങ്ങുകയും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വിളവെടുപ്പും നടത്തുന്നു.
[തിരുത്തുക] മോടന്‍
ജലലഭ്യതയില്ലാത്ത പറമ്പുകളില്‍ നടത്തുന്ന നെല്‍കൃഷിക്കു മോടന്‍ എന്നു പറയുന്നു. ഇതിന്റെ വിത്ത് വിതച്ചാല്‍ കുറഞ്ഞ കാലം കൊണ്ട് വളര്‍ച്ചയെത്തും. ജലസേചനം നടത്താതെ വിളവെടുക്കാമെന്ന ഗുണം ഇതിനുണ്ട്. പക്ഷെ വിളവുമേനി കുറവാണ്. വിഷുവിനു ശേഷമുള്ള ആദ്യമഴയോടെ വിതക്കുകയും കര്‍ക്കിടകമാസത്തില്‍ കൊയ്തെടുക്കുകയും ചെയ്തിരുന്നു.
[തിരുത്തുക] കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങള്‍
ആര്യന്‍, പൊന്നാര്യന്‍, തവളക്കണ്ണന്‍, വെളുത്തവട്ടന്‍, കറുത്തമോടന്‍, വെള്ളരി, കഴമ, രാജകഴമ, ആലുവാവെള്ള, ചേറാടി, ചിറ്റേനി, ചീര തുടങ്ങിയവയാണ് ചില പരമ്പരാഗത നാടന്‍ നെല്‍വിത്തിനങ്ങള്‍.
[തിരുത്തുക] പുതിയ ഇനം നെല്‍വിത്തുകള്‍
- അന്നപൂര്‍ണ,
- അരുണ,
- ആരതി,
- ആതിര,
- ആശ,
- ആശ്വതി,
- ഏ .ഡി.ടി. 43,
- ഐശ്വര്യ,
- എ.എസ്.ഡി. 16,
- എ.എസ്.ഡി. 17,
- ഭദ്ര,
- ഭാഗ്യ,
- ഭാരതി,
- ചിങ്ങം,
- ദീപ്തി, *
- ധനു
- ധന്യ,
- ഗൗരി,
- എച്ച്.4,
- ഹര്‍ഷ,
- ഹ്രസ്വ,
- ഐ.ആര്‍. 8,
- ഐ.ആര്‍. 5,
- ജഗന്നാഥ്,
- ജയ,
- ജ്യോതി,
- കൈരളി,
- ജ്യോതി - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- കനകം - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- കാഞ്ചന - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- കാര്‍ത്തിക - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- മകം - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- മട്ടത്രിവേണി - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- അഹല്യ - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- വര്‍ഷ - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- കുഞ്ഞുകുഞ്ഞ് - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- കുഞ്ഞുകുഞ്ഞു പ്രിയ - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- കുഞ്ഞുകുഞ്ഞു വര്‍ണ - ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാല്‍ പാടങ്ങളില്‍
- കരുണ,
- കൊട്ടാരക്കര-1,
- കൃഷ്ണാഞ്ചന,
- കുംഭം,
- ലക്ഷ്മി,
- മഹ്സുരി,
- മകരം,
- മകം,
- മംഗളമഹ്സുരി,
- നീരജ,
- നിള,
- ഓണം,
- പഞ്ചമി,
- പങ്കജ്,
- പവിത്ര,
- പവിഴം,
- പൊന്മണി,
- പൊന്നി,
- പ്രണവം,
- പി.ടി.ബി. 20,
- പി.ടി.ബി. 23,
- പി.ടി.ബി. 28,
- പി.ടി.ബി. 29,
- പി.ടി.ബി. 30,
- രഞ്ജിനി,
- രമണിക,
- രമ്യ,
- രശ്മി,
- രേവതി,
- രോഹിണി,
- ശബരി,
- സാഗര,
- കട്ടമോടന്‍ - മോടന്‍ കൃഷിക്കായി പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. മൂപ്പ് 120 ദിവസം.
- കറുത്ത മോടന്‍ - മോടന്‍ കൃഷിക്കായി പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. മൂപ്പ് 120 ദിവസം.
- ചുവന്ന മോടന്‍ - മോടന്‍ കൃഷിക്കായി പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. മൂപ്പ് 120 ദിവസം.
- സുവര്‍ണമോടന്‍ -മോടന്‍ കൃഷിക്കായി പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ചത്. മൂപ്പ് 120 ദിവസം.
- സ്വര്‍ണപ്രഭ,
- ശ്വേത,
- ഉമ,
- വര്‍ഷ,
- വെള്ളപൊന്നി,
- വൈത്തില-1,
- വൈത്തില-2,
- വൈത്തില-3,
- വൈത്തില-4,
- വൈത്തില-5,
- ഡബ്ലിയു.എന്‍.ഡി.-1,
- ഡബ്ലിയു.എന്‍.ഡി.-2
[തിരുത്തുക] നെല്‍ച്ചെടി
1 മുതല്‍ 1.8 മീറ്റര്‍ വരെയാണ് നെല്‍ച്ചെടിയുടെ ഉയരം. (മണ്ണിന്റെ തരവും ഭലഭൂയിഷ്ഠതയും അനുസരിച്ച് ഇതിലും ഉയരത്തില്‍ വളരാം). നെല്‍ച്ചെടിക്ക് നീളമുള്ള, മെലിഞ്ഞ ഇലകളാണുള്ളത്. ഇലകള്‍ക്ക് 50 മുതല്‍ 100 സെന്റീമീറ്റര്‍ നീളവും 2-2.5 സെന്റീമീറ്റര്‍ വീതിയും കാണും. 30 മുതല്‍ 50 സെന്റീമീറ്റര്‍ വരെ വളരുന്ന പൂങ്കുലയില്‍ വിടരുന്ന പൂക്കളുടെ പരാഗണം കാറ്റ് മൂലം ആണ് നടക്കുക.
[തിരുത്തുക] നെല്ലിനെക്കുറിച്ചുള്ള കവിതകളും പാട്ടുകളും ചൊല്ലുകളും
- നമ്മളു കൊയ്തൊരു വയലല്ലാം, നമ്മുടെതായെടി പൈങ്കിളിയേ
- വിതച്ചതാരാണെന്നോര്‍മ്മയില്ലെനിക്കെന്നാല്‍
മികച്ച കൊയ്ത്തിന്‍ ഭാരമെന്‍ തല തളര്‍ത്തുന്നു - (മകരക്കൊയ്ത്ത്, ജി. ശങ്കരക്കുറുപ്പ്)
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] കുറിപ്പുകള്‍
- കേരളത്തിലെ പ്രധാന രണ്ട് നെല്ല് ഗവേഷണകേന്ദ്രങ്ങള്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലും സ്ഥിതിചെയ്യുന്നു.
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്.
- കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് ആണ് [അവലംബം ആവശ്യമാണ്].
- പശ്ചിമബംഗാള്‍ സംസ്ഥാനമാണ് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്നത്.
- ആന്ധ്രാപ്രദേശ് സംസ്ഥാനമാണ് ദക്ഷിണ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്നത്.
- കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ഒറീസ്സയിലെ കട്ടക്കിലാണ്.
- ലോകത്തില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന.
- ലോക നെല്ല് ഗവേഷണകേന്ദ്രം സ്ഥിചെയ്യുന്നത് ഫിലിപ്പൈന്‍സിലെ മനിലയിലാണ്.
- കേരളത്തിലെ അത്യുല്പാദനശേഷിയുള്ള നെല്ലിനങ്ങള്‍ :ജയ, ഭാരതി, ജ്യോതി, ശബരി, അന്നപൂര്‍ണ്ണ, ത്രിവേണി, അശ്വതി, പൊന്നാര്യന്‍, കാര്‍ത്തിക, ഐ. ആര്‍. 8.
[തിരുത്തുക] കണ്ണികള്‍
കാര്‍ഷിക കേരളം എന്ന സര്‍ക്കാര്‍ വെബ്സൈറ്റില്‍ നെല്ലിനെക്കുറിച്ച്
[തിരുത്തുക] ചിത്രങ്ങള്‍
|
പാലക്കാടന്‍ നെല്‍പ്പാടം |