കോട്ടയം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടയം ജില്ല
അപരനാമം: ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌ ലാറ്റക്സ്‌ ആൻഡ്‌ ലേക്സ്‌
Location of Kottayam Kerala.png
9.6° N 76.52° E
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം കോട്ടയം
ഭരണസ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്ടറേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ജില്ലാ കലക്ടർ
കെ. പി. സുഗുണൻ[1]

മിനി ആന്റണി [2]

വിസ്തീർണ്ണം 2208ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
1,979,384
970,140
1,009,244
1040
ജനസാന്ദ്രത 896/ച.കി.മീ
സാക്ഷരത 96.40 [3] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686xxx
+91481, 91482
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വേമ്പനാട്ട്‌ കായൽ
, കുമരകം

കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] നിരുക്തം

കോട്ടയ്കകം (Interior of a fort) ആണ്‌ കോട്ടയമായിത്തീർന്നത്‌. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കോട്ടയം. രാജഭരണകാലത്തെ കോട്ടകളാണ്‌ കോട്ടയത്തിനു ആ പേരു സമ്മാനിച്ചത്‌.

[തിരുത്തുക] ചരിത്രം

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ. 1949 ജൂലൈ മാസത്തിലാണ്‌ കോട്ടയം ജില്ല ഔദ്യോഗികമായി നിലവിൽ വന്നത്‌. കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.

[തിരുത്തുക] പ്രധാന പട്ടണങ്ങൾ

കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം,വൈക്കം, ഈരാററുപേട്ട, ഏറ്റുമാനൂർ, മുണ്ടക്കയം, കടുത്തുരുത്തി.

[തിരുത്തുക] പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ

[തിരുത്തുക] പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ

[തിരുത്തുക] പത്രങ്ങൾ

മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപ്പത്രങ്ങൾ(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്. മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം, വീക്ഷണം, ജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്‌.

[തിരുത്തുക] വ്യവസായം

ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർ, ട്രാവൻ‌കൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്‌. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്.

[തിരുത്തുക] തുറമുഖം

ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.[4]

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കു നിലവിൽ റോഡ് മാർഗ്ഗമുള്ള ചരക്കു നീക്കം (കണ്ടൈനർ) നാട്ടകം തുറമുഖം വഴി കുറഞ്ഞ ചെലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി. കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ-സ്വകാര്യ സം‌യുക്തമേഖലയിലുള്ള ഈ തുറമുഖം മദ്ധ്യ തിരുവിതാംകൂറിന്റെ വികസനത്തിൽ വലിയപങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ബാർജുകളുപയോഗിച്ച് ജലമാർഗമുള്ള ചരക്കുനീക്കം വഴി റോഡ് ഗതാഗതം മൂലമുണ്ടാവുന്ന മലിനീകരണം, ഇന്ധന ഉപയോഗം എന്നിവ കുറക്കുന്നതിനും സഹായകരമാണ്.

[തിരുത്തുക] അവലംബം

  1. http://www.kottayam.nic.in/administration/local.htm
  2. http://www.hindu.com/2009/09/24/stories/2009092453480300.htm
  3. http://censusindia.gov.in/2011census/censusinfodashboard/index.html
  4. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=5853483&BV_ID=@@@

[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്

"http://ml.wikipedia.org/w/index.php?title=കോട്ടയം_ജില്ല&oldid=1172096" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ