വൈക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈക്കം
Map of India showing location of Kerala
Location of വൈക്കം
വൈക്കം
Location of വൈക്കം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ജനസംഖ്യ 22 (2001)
സമയമേഖല IST (UTC+5:30)

സ്ഥാനം: 9°44′58″N 76°23′32″E / 9.74944°N 76.39222°E / 9.74944; 76.39222 കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.

സ്ഥലപുരാണം [തിരുത്തുക]

പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന്‌ അറിയാൻ ഇടയായത്‌. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹർഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന്‌ ശ്രേഷ്‌ഠമായത്‌ എന്നൊരു അർത്ഥം കൂടിയുണ്ട്‌.

ചരിത്രം [തിരുത്തുക]

  • വൈക്കം എന്ന പേർ ഇങ്ങനെ വന്നത്

കൊല്ലവർഷം 537-ൽ ഉണ്ടായ ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവ് മേദിനിയിലെ സ്വർഗ്ഗഖണ്ഡം എന്നുവാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും വെമ്പല നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്നതുമായ സിന്ധു ദ്വീപ് (ഇന്നത്തെ കടുത്തുരുത്തി) ഉൾപ്പെടെയുള്ള പ്രദേശം വരെ ഒരു കാലത്ത് കടൽ ആയിരുന്നു. പിന്നീട് കടൽ വച്ചു പിന്മാറിയുണ്ടായതു കൊണ്ടാണ് ഈ പട്ടണത്തിന് വൈക്കം എന്ന പേർ ഉണ്ടായത് എന്ന് പറയപ്പെടുന്നു.

വൈക്കം അമ്പലത്തിന്റെ വിശാല കാഴ്ച'

പ്രധാനപ്പെട്ട സ്ഥലങ്ങൾ [തിരുത്തുക]


"http://ml.wikipedia.org/w/index.php?title=വൈക്കം&oldid=1708670" എന്ന താളിൽനിന്നു ശേഖരിച്ചത്