തിലകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിലകൻ
ജനനം ഡിസംബർ 10,1935
ഇന്ത്യ അയിരൂർ, പത്തനംതിട്ട, കേരളം,ഇന്ത്യ
സജീവം 1958 - ഇതുവരെ (50)


തിലകൻ മലയാളചലച്ചിത്രരം‌ഗത്തെ ഏക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളാണ്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിക്കുന്നു. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിക്കുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്.

ഉള്ളടക്കം

[തിരുത്തുക] നാടകം

തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.

[തിരുത്തുക] ചലച്ചിത്രം

1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാം‌പക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.

[തിരുത്തുക] വിവാദം

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' (Association of Malayalam Movie Artists-AMMA) യുമായി അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദെഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.

[തിരുത്തുക] പുരസ്കാരങ്ങൾ

[തിരുത്തുക] ദേശീയപുരസ്കാരം

2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[1] 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. [2][3]

[തിരുത്തുക] സംസ്ഥാനപുരസ്കാരം

[തിരുത്തുക] മികച്ച നടൻ

  • 1990 - പെരുന്തച്ചൻ
  • 1994 - ഗമനം, സന്താനഗോപാലം

[തിരുത്തുക] മികച്ച സഹനടൻ/രണ്ടാമത്തെ നടൻ

  • 1982 - യവനിക
  • 1985 - യാത്ര
  • 1986 - പഞ്ചാഗ്നി
  • 1987 - തനിയാവർത്തനം
  • 1988 - മുക്തി, ധ്വനി
  • 1998 - കാറ്റത്തൊരു പെൺപൂവ്

[തിരുത്തുക] പ്രത്യേക ജൂറിപുരസ്കാരം

  • 1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്‌

[തിരുത്തുക] ഫിലിംഫെയർ പുരസ്കാരം

[തിരുത്തുക] ഏഷ്യാനെറ്റ് ഫിലിം അവാർഡ്

  • 2001 -ആജീവനാന്ത പരിശ്രമങ്ങൾക്ക്

[തിരുത്തുക] മറ്റു പുരസ്കാരങ്ങൾ

  • 2002 - ബഹദൂർ പുരസ്കാരം
  • 2005 - ചലച്ചിത്രരത്ന പുരസ്കാരം- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്നത്.

[തിരുത്തുക] ഉദ്ധരണികൾ

  • “ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്.”

[തിരുത്തുക] അവലംബം

  1. http://entertainment.oneindia.in/malayalam/top-stories/2008/thilakan-missed-out-national-award-160608.html
  2. ഹിന്ദുസ്ഥാൻ ടൈംസ്
  3. http://pib.nic.in/release/release.asp?relid=46983
  4. http://www.totaltollywood.com/news/Happy-Days-makes-a-sweep-at-Filmfare_2333.html

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=തിലകൻ&oldid=1163430" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ