മലയാളം കമ്യൂണിക്കേഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈരളി ടി.വി., പീപ്പിൾ ടി.വി., കൈരളി അറേബ്യ, വീ ടി.വി. എന്നീ മാധ്യമസ്ഥാപനങ്ങളുടെ മാതൃകമ്പനിയാണ് മലയാളം കമ്യൂണിക്കേഷൻസ്. കേരള തലസ്ഥാനമായ തിരുവനന്തപുരം ആണ് ഇതിൻറെ ആസ്ഥാനം. മലയാളത്തിലെ സിനിമാ താരമായ മമ്മൂട്ടിയാണ് മലയാളം കമ്യൂണിക്കേഷൻസിൻറെ ചെയർമാൻ. മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസാണ് എംഡി.

ചരിത്രം[തിരുത്തുക]

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ പ്രമുഖമായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( മാർക്സിസ്റ്റ്) ന്റെ നേതൃത്വത്തിൽ ഒരു ടി വി ചാനൽ എന്ന ആശയം ഉടലെടുക്കുകയും ഇതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരിൽ നിന്നും വ്യവസായികളിൽ നിന്നും ഓഹരികൾക്കായി നിക്ഷേപം സ്വീകരിച്ചാണ് ചാനൽ തുടങ്ങാനുള്ള മൂലധനം സമാഹരിച്ചത്. രണ്ടായിരം ആഗസ്ത് പതിനേഴിനാണ് ( ചിങ്ങം ഒന്ന്) ചാനൽ പ്രവർത്തനം തുടങ്ങിയത്.