മമ്മൂട്ടി
| മമ്മൂട്ടി | |
|---|---|
മമ്മൂട്ടി 2010 ൽ |
|
| ജനനം | സെപ്റ്റംബർ 7, 1951 കേരളം |
| തൊഴിൽ | സിനിമാ നടൻ |
| ജീവിത പങ്കാളി | സുൽഫത്ത് (സുലു) |
| മക്കൾ | ദുൽഖർ സൽമാൻ,സുറുമി |
| വെബ്സൈറ്റ് | |
| ഔദ്യോഗിക വെബ്സൈറ്റ് | |
മമ്മൂട്ടി (ഔദ്യോഗികനാമം: പി.ഐ. മുഹമ്മദ് കുട്ടി. ജനനം - സെപ്റ്റംബർ 7, 1951[1]) മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടൻ. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനായത്. മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ ചെയർമാനാണ്. കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്.
ആധുനിക മലയാള ചലച്ചിത്ര രംഗം താരകേന്ദ്രീകൃതമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. അഭിനയിച്ച ആദ്യചിത്രം(ദേവലോകം) പുറത്തിറങ്ങിയില്ല. എങ്കിലും കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. കെ.ജി.ജോർജ്ജാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987-ൽ ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്.
കമലഹാസൻ, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ നടനാണ് മമ്മൂട്ടി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. കേരള യൂണിവേഴ്സിറ്റി ഇദ്ദേഹത്തിന് 2008-ൽ ഡോക്ടറേറ്റും 2010-ൽ ഹോണററി ഡി ലിറ്റും നൽകി ആദരിച്ചു. എന്നാൽ നികുതിവെട്ടിപ്പ് നടത്തിയതിന്റെ പേരിൽ ഇദ്ദേഹം ഇപ്പോൾ ആദായ വകുപ്പിന്റെ നിരീക്ഷണത്തിലാണ് .
ഗോവയിൽ വച്ച് നടന്ന ഇന്ത്യയുടെ 40-ആമത് അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ സമാപനചടങ്ങിൽ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി[2]
ഉള്ളടക്കം |
കുടുംബവും, ആദ്യകാല ജീവിതവും
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. വൈക്കത്തു തന്നെയാണ് മമ്മൂട്ടി പഠിച്ച് വളർന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്]. 1980-ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്.[3]
പുരസ്കാരങ്ങൾ
മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി.'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു.'
- 1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ)
- 1994 (വിധേയൻ, പൊന്തൻ മാട)
- 1999 (അംബേദ്കർ - ഇംഗ്ലീഷ്)
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 5 തവണ നേടിയിട്ടുണ്ട്.
- 1981 അഹിംസ (സഹനടൻ)
- 1984 അടിയൊഴുക്കുകൾ
- 1985 യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്കാരം)
- 1989 ഒരു വടക്കൻ വീരഗാഥ, മതിലുകൾ
- 1994 വിധേയൻ, പൊന്തൻ മാട
- 2004 കാഴ്ച
- 2009 പാലേരിമാണിക്യം
ഫിലിം ഫെയർ അവാർഡുകൾ
- 1984 അടിയൊഴുക്കുകൾ
- 1985 യാത്ര
- 1986 നിറക്കൂട്ട്
- 1990 മതിലുകൾ
- 1991 അമരം
- 1997 ഭൂതക്കണ്ണാടി
- 2001 അരയന്നങ്ങളുടെ വീട്
- 2004 കാഴ്ച
- 2006 കറുത്ത പക്ഷികൾ
മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേതാവ് മമ്മൂട്ടി വിവിധ ഭാഷകളിൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.
|
1971
അനുഭവങ്ങൾ പാളിച്ചകൾ 1973
കാലചക്രം 1979
ദേവലോകം 1980
വിൽക്കാനുണ്ട് സ്വപ്നങ്ങൾ • മേള 1981
സ്ഫോടനം • മുന്നേറ്റം • തൃഷ്ണ • ഊതിക്കാച്ചിയ പൊന്ന് • അഹിംസ 1982
യവനിക • വിധിച്ചതും കൊതിച്ചതും • വീട് • തടാകം • സിന്ദൂരസന്ധൃക്ക് മൗനം • ശരവർഷം • പോസ്റ്റുമോർട്ടം • പൂവിരിയും പുലരി • പൊന്നും പൂവും • പടയോട്ടം • ഒരു തിര പിന്നെയും തിര • കോമരം • കെണി • ജോൺ ജാഫർ ജനാർദ്ദനൻ • ഇടിയും മിന്നലും • എന്തിനോ പൂക്കുന്ന പൂക്കൾ • ഈ നാട് • ചിരിയോചിരി • ചമ്പൽക്കാട് • അമൃതഗീതം • ആ ദിവസം • ബലൂൺ • ഇന്നല്ലെങ്കിൽ നാളെ 1983
വിസ • തീരം തേടുന്ന തിര • ശേഷം കാഴ്ചയിൽ • സന്ധൃക്ക് വിരിഞ്ഞ പൂവ് • സാഗരം ശാന്തം • രുഗ്മ • രചന • പ്രതിജ്ഞ • പിൻനിലാവ് • ഒരു സ്വകാര്യം • ഒരു മുഖം പല മുഖം • ഒരു മാടപ്രാവിന്റെ കഥ • ഒന്നു ചിരിക്കൂ • നദി മുതൽ നദി വരെ • നാണയം • മറക്കില്ലൊരിക്കലും • മനസ്സൊരു മഹാസമുഭ്രം • മണിയറ • ലേഖയുടെ മരണം: ഒരു ഫ്ളാഷ് ബാക്ക് • കൂടെവിടെ • കൊടുങ്കാറ്റ് • കിന്നരം • കാട്ടരുവി • ഇനിയെങ്കിലും • ഹിമവാഹിനി • ഗുരുദക്ഷിണ • എന്റെ കഥ • കൂലി • ചങ്ങാത്തം • ചക്രവാളം ചുവന്നപ്പോൾ • അസ്ത്രം • അമേരിക്ക അമേരിക്ക • ആദാമിന്റെ വാരിയെല്ല് • ആ രാത്രി • ഈറ്റില്ലം 1984
1987
കൊട്ടും കുരവയും • കഥയ്ക്കു പിന്നിൽ • ഒരു സിന്ദൂരപൊട്ടിൻെറ ഓർമയ്ക്ക് • ശ്രീധരന്റെ ഒന്നാം തിരുമുറിവ് • ഇത്രയും കാലം • നൊമ്പരത്തിപ്പൂവ് • അടിമകൾ ഉടമകൾ • അതിന്നുമപ്പുറം • കാലം മാറി കഥ മാറി • ന്യൂ ഡൽഹി • തനിയാവർത്തനം • മണിവത്തൂരിലെ ആയിരം ശിവരാത്രികൾ • ആൺകിളിയുടെ താരാട്ട് • അനന്തരം • നാൽക്കവല 1988
മനു അങ്കിൾ • വിചാരണ • ദിനരാത്രങ്ങൾ • ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് • അബ്കാരി • സംഘം • ആഗസ്റ്റ് 1 • മറ്റൊരാൾ • 1921 • തന്ത്രം • മുക്തി • ശംഖനാദം 1989
ചരിത്രം • മുദ്ര • അടിക്കുറിപ്പ് • ഒരു വടക്കൻ വീര ഗാഥ • ഉത്തരം • അഥർവം • കാർണിവൽ • അർത്ഥം • ജാഗ്രത • നായർസാബ് • മഹായാനം • മൃഗയ 1990
പുറപ്പാട് • കോട്ടയം കുഞ്ഞച്ചൻ • മിഥ്യ • മതിലുകൾ • കളിക്കളം • സാമ്രാജ്യം • ഒളിയമ്പുകൾ • അയ്യർ ദ ഗ്രേറ്റ് • കുട്ടേട്ടൻ • ഈ തണുത്ത വെളുപ്പാൻ കാലത്ത് • നമ്പർ 20 മദ്രാസ് മെയിൽ • പരമ്പര 1991
അമരം • നയം വ്യക്തമാക്കുന്നു • ഇൻസ്പെക്ടർ ബൽറാം • അടയാളം • കനൽക്കാറ്റ് • അനശ്വരം • നീലഗിരി 1992
കൗരവർ • സൂര്യമാനസം • ജോണി വാക്കർ • മഹാനഗരം • കിഴക്കൻ പത്രോസ് • പപ്പയുടെ സ്വന്തം അപ്പൂസ് 1993
ധ്രുവം • ആയിരപ്പറ • വാത്സല്യം • ജാക്ക് പോട്ട് • പാളയം • സരോവരം • സൈന്യം • പാഥേയം • ഗോളാന്തര വാർത്ത 1994
വിധേയൻ • പൊന്തൻമാട • വിഷ്ണു • സാഗരം സാക്ഷി • സുകൃതം 1995
മഴയെത്തും മുമ്പെ • ഒരു അഭിഭാഷകൻെറ കേസ് ഡയറി • നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് • ഓർമകളുണ്ടായിരിക്കണം • ദി കിംഗ് 1996
അഴകിയ രാവണൻ • ഹിറ്റ്ലർ • ആയിരംനാവുള്ള അനന്തൻ • ഇന്ദ്രപ്രസ്ഥം • ഉദ്യാനപാലകൻ 1997
ഒരാൾ മാത്രം • കളിയൂഞ്ഞാൽ • ഭൂതക്കണ്ണാടി 1998
സിദ്ധാർഥ • ഒരു മറവത്തൂർ കനവ് • ഹരികൃഷ്ണൻസ് • ഇലവങ്കോടു ദേശം • ദി ട്രൂത്ത് 1999
തച്ചിലേടത്തു ചുണ്ടൻ • സ്റ്റാലിൻ ശിവദാസ് • പല്ലാവൂർ ദേവനാരായണൻ • മേഘം • ദ ഗോഡ്മാൻ • ഏഴുപുന്ന തരകൻ 2000
അരയന്നങ്ങളുടെ വീട് • വല്യേട്ടൻ • ദാദാ സാഹിബ് 2001
രാക്ഷസ രാജാവ് • ദുബായ് 2002
ഫാൻറം • കൈയ്യെത്തും ദൂരത്ത് • ഡാനി 2003
ക്രോണിക് ബാച്ലർ • പട്ടാളം 2004
സേതുരാമയ്യർ സിബിഐ • വജ്രം • അപരിചിതൻ • കാഴ്ച • ബ്ലാക്ക് • വേഷം 2005
തൊമ്മനും മക്കളും • തസ്കര വീരൻ • രാപ്പകൽ • നേരറിയാൻ സി.ബി.ഐ • രാജമാണിക്യം • ബസ് കണ്ടക്ടർ 2006
തുറുപ്പുഗുലാൻ • ബൽറാം v/s താരാദാസ് • പ്രജാപതി • പോത്തൻ വാവ • പളുങ്ക് • കറുത്ത പക്ഷികൾ • ഭാർഗവചരിതം മൂന്നാംഖണ്ഡം 2007
കയ്യൊപ്പ് • മായാവി • ബിഗ്ബി • മിഷൻ 90 ഡേയ്സ് • ഒരേ കടൽ • നസ്രാണി • കഥ പറയുമ്പോൾ 2008
രൗദ്രം • അണ്ണൻ തമ്പി • പരുന്ത് • മയാബസാർ • ട്വന്റി20 2009
ലൗ ഇൻ സിങ്കപ്പോർ • ഈ പട്ടണത്തിൽ ഭൂതം • ഡാഡി കൂൾ • ലൗഡ് സ്പീക്കർ • പഴശ്ശിരാജ • കേരള കഫെ • പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ •ചട്ടമ്പിനാട് 2010
ദ്രോണ • പ്രമാണി • യുഗപുരുഷൻ • പോക്കിരിരാജ • കുട്ടിസ്രാങ്ക് • പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് • ബെസ്റ്റ് ഓഫ് ലക്ക് • ബെസ്റ്റ് ആക്ടർ 2011
ആഗസ്റ്റ് 15 • ഡബിൾസ് • ദി ട്രെയിൻ • ബോംബെ മാർച്ച് 12 • വെനീസിലെ വ്യാപാരി 2012
ശിക്കാരി • ദി കിംഗ് ആന്റ് ദി കമ്മീഷണർ • കോബ്ര • താപ്പാന • ജവാൻ ഓഫ് വെള്ളിമല • ഫെയ്സ് 2 ഫെയ്സ് • ബാവുട്ടിയുടെ നാമത്തിൽ 2013
കമ്മത്ത് & കമ്മത്ത് • ഇമ്മാനുവൽ |
|
1989
മൗനം സമ്മതം 1991
അഴകൻ • ദളപതി 1993
കിളിപേച്ചു കേൾക്കവാ 1995
മക്കൾ ആഴ്ച്ചി 1997
പുത്തയൽ • അരസിയൽ 1998
മരുമലർച്ചി 1999
എതിരും പതിരും 2000
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ 2001
ആനന്ദം 2002
ജൂനിയർ സീനിയർ • കാർമേഘം 2004
വിശ്വതുളസി 2010
വന്ദേമാതരം |
|
1992
സ്വാതി കിരണം 1996
സൂര്യപുത്രലു 1998
സ്വാതികിരണം |
|
1990
ത്രിയാത്രി 1993
ധർത്തീപുത്ര 2003
ഷഫക് 2004
സൗ ഝൂട്ട് ഏക് സച് |
|
2011
ശിക്കാരി |
|
2000
ഡോഃ ബാബാസാഹേബ് അംബേദ്കർ |
ബ്ലോഗ്
2009 ജനുവരി ആദ്യവാരത്തിൽ മമ്മൂട്ടി തന്റെ ബ്ലോഗ് തുടങ്ങി.[4]. മലയാളത്തിൽ ആദ്യമായി ഒരു മുൻനിര നടൻ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു.[4] തന്റെ ബ്ലോഗിൽ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയിൽ പറഞ്ഞു.[5]
അവലംബം
- ↑ "'Mammootty's License'".
- ↑ Prakash Kamat (Dec 03, 2009). "Curtains down on IFFI today". The Hindu. ശേഖരിച്ചത് 21 ഡിസംബർ 2009.
- ↑ http://movies.deepthi.com/malayalam/actors/mammootty.html
- ↑ 4.0 4.1 http://movies.mathrubhumi.com/story.php?id=28448&cat=6&sub=18&subit=0
- ↑ http://thatsmalayalam.oneindia.in/movies/news/2009/01/02-mammootty-blog-super-hit.html
ചിത്രങ്ങൾ
-
2008 ലെ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Mammootty
- Official website
- മമ്മൂട്ടി – ഫേസ്ബുക്കിൽ
- മമ്മൂട്ടി – ട്വിറ്ററിൽ
- ഔദ്യോഗിക ബ്ലോഗ്
- ആരാധകരുടെ മമ്മൂട്ടി
- ബെഗളൂരിലെ ആരാധകരുടെ വെബ്സൈറ്റ്
|
|||||||||||
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1951-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- സെപ്റ്റംബർ 7-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടന്മാർ
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- തമിഴ്ചലച്ചിത്ര നടന്മാർ
- തെലുഗ് ചലച്ചിത്രനടന്മാർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- കോട്ടയം ജില്ലയിൽ ജനിച്ചവർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ