ചാഞ്ഞോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാഞ്ഞോടി
Map of India showing location of Kerala
Location of ചാഞ്ഞോടി
ചാഞ്ഞോടി
Location of ചാഞ്ഞോടി
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കോട്ടയം
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 9°26′44″N 76°35′29″E / 9.445464°N 76.591477°E / 9.445464; 76.591477

ചാഞ്ഞോടി - മധ്യതിരുവതാംകൂറിലെ ഒരു ചെറുഗ്രാമമാണ്. കോട്ടയം ജില്ലയിലായാണ് സ്ഥാനം എങ്കിലും ഈ ഗ്രാമത്തിന്റെ ഒരു ചെറിയ ഭാഗം പത്തനംതിട്ടയിലാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല,മല്ലപ്പള്ളി എന്നിവയാണ് സമീപമുള്ള പ്രധാന പട്ടണങ്ങൾ. ചങ്ങനാശേരി-മല്ലപ്പള്ളി റോഡിൽ കോട്ടമുറി, മാന്താനം എന്നീ കവലകൾക്കിടയിലാണ് ഈ ഗ്രാ‍മം. തിരുവല്ലയിൽ നിന്നും വെള്ളാപ്പള്ളി-മാന്തനം വഴി മല്ലപ്പള്ളിക്കുള്ള റോഡിലൂടെയും,മാമ്മുട്ടിൽ നിന്നും വെങ്കേട്ട വഴിയും,വഴുർ രൊഡിൽ തെങ്ങണാ വഴിയും ഇവിടെയെത്താം. ചങ്ങനാശേരിയിൽ നിന്നും തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്റർ വീതം അകലെയാണീ സ്ഥലം.

ചാഞ്ഞോടി പള്ളിപ്പടി

[തിരുത്തുക] പേരിനു പിന്നിൽ

ചാഞ്ഞോടി എന്ന പേരിനു പിന്നിൽ നാട്ടുകാരുടെ ഇടയിൽ പ്രചരിക്കുന്ന പ്രബലമായ ഒരൈതിഹ്യമുണ്ട്. മഹാഭാരതയുദ്ധത്തിൽ കൌരവപക്ഷം മുന്നിട്ടു നിന്ന വേളകളൊന്നിൽ പാണ്ഡവർ തൃക്കൊടിത്താനം എന്ന പ്രദേശത്ത് ഒളിവിൽ പാർത്തിരുന്നത്രേ. ഇതറിഞ്ഞ കൌരവർ അവിടെ ആക്രമണത്തിനെത്തി. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ പാണ്ഡവർ ഓടിമറയുന്നതിനിടയിൽ ഇന്നത്തെ ചാഞ്ഞോടി ഭാഗമെത്തിയപ്പോൾ മാർഗ്ഗമധ്യേ ചാഞ്ഞു നിന്ന ഒരു വൻ‌മരത്തിനടിയിലൂടെ ചെരിഞ്ഞോടേണ്ടി വന്നുവത്രേ. ചെരിഞ്ഞോടിയ ഇടം എന്ന സൂചനയിൽ ഈ സ്ഥലം അറിയപ്പെടാൻ തുടങ്ങി. അതു പിന്നീട് ചാഞ്ഞോടിയായി എന്നാണ് ഐതിഹ്യം. മഹാഭാരത കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടു തന്നെ ഇത് ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണെന്നു വ്യക്തമാണ്. എങ്കിലും തദ്ദേശവാസികൾ അഭിമാനത്തോടെ ഈ കഥ ചൊല്ലി നടക്കുന്നുണ്ട്.

ചാഞ്ഞേടിക്കുന്നേൽ എന്ന പേരിലാണു ഈ പ്രദേശം പള്ളിയുടെ ആദ്യത്തെ തിരുനാളിന്റെ നേട്ടിസിൽ കാണുന്നത്

[തിരുത്തുക] ജനവിഭാഗങ്ങൾ

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമാണിത്. അതിൽ തന്നെ പുരാതന സിറിയൻ കത്തോലിക്കാ വിഭാഗക്കാരാണു ബഹുഭൂരിപക്ഷവും. ഹിന്ദു മതത്തിലെ ഈഴവ, നായർ സമുദായങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ട്. ഗ്രാമവാസികളിലേറെയും പട്ടാളക്കാരോ, അദ്ധ്യാപകരോ, കർഷകരോ കർഷകത്തൊഴിലാളികളോ ആണ്. പുതിയ തലമുറയിൽ അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാരുമേറെയുണ്ട്. ഇവരിലേറെയും അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യയുടെ ഇതരഭാഗങ്ങൾ എന്നിവിടങ്ങളിൽ ജോലി തേടിപ്പോയിരിക്കുന്നു.

[തിരുത്തുക] സ്ഥാ‍പനങ്ങൾ

പുരാതന സിറിയൻ കത്തോലിക്കാ വിഭാഗത്തിലെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയാണ് ചാഞ്ഞോടിയിലെ പ്രമുഖ സാമൂഹിക സ്ഥാപനം. സമീപ ഇടവകക്കാരോടുള്ള വാശിയുടെ പേരിൽ സ്ഥാപിക്കപ്പെട്ടതിനാൽ വാശിപ്പള്ളി എന്നും ഇതറിയപ്പെടുന്നു. പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ്. സെബാസ്റ്റ്യൻസ് ലോവർ പ്രൈമറി സ്ക്കൂളാണ് മറ്റൊരു പ്രധാന സ്ഥാപനം.

വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളി, ചാഞ്ഞോടി

"http://ml.wikipedia.org/w/index.php?title=ചാഞ്ഞോടി&oldid=1166146" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ