വയലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയലാ
വയലായിലെ ഒരു തോട്ടം
Map of India showing location of Kerala
Location of വയലാ
വയലാ
Location of വയലാ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം പാലാ
ലോകസഭാ മണ്ഡലം കോട്ടയം
ജനസംഖ്യ 8,000
സാക്ഷരത 100%
സമയമേഖല IST (UTC+5:30)

Coordinates: 9°43′0″N 76°35′30″E / 9.71667°N 76.59167°E / 9.71667; 76.59167കോട്ടയം ജില്ലയിലെ മീനച്ചിൽ(പാലാ) താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വയലാ. കുറവിലങ്ങാട് നിന്നും 5 കിലോമീറ്ററും പാലായിൽ നിന്നും 14 കിലോമീറ്ററും ദൂരെയാണ് ഗ്രാമത്തിന്റെ സ്ഥാനം. പാലാ, കോട്ടയം എന്നിവയാണ് ഗ്രാമത്തിന്റെ സമീപ നഗരങ്ങൾ.

ചരിത്രം[തിരുത്തുക]

വയൽ എന്ന നാമത്തിൽ നിന്നുമാണ് ഗ്രാമത്തിനു ഈ പേരു ലഭിച്ചതെന്നു കരുതുന്നു. 1200 വർഷങ്ങൾക്കു മുമ്പുതന്നെ വയലായിൽ പ്രബുദ്ധമായ ഒരു ജനത വസിച്ചിരുന്നു എന്നതിനു തെളിവാണ് വയലാ പ്രദേശത്തെ വീട്ടുപേരുകൾ. വയലാ വഴിയായിരുന്നു പുരാതനകാലത്തെ പ്രസിദ്ധമായിരുന്ന ‘അഞ്ചലോട്ടം‘ (പട്ടിത്താനം വെമ്പള്ളി വയലാ ഇലയ്ക്കാട് പാവയ്ക്കന് ഉഴവൂർ വെളിയന്നൂർ പൂവക്കുളം മൂവാറ്റുപുഴ) കാളവണ്ടി യാത്രയും സാധാരണ ഈ വഴിയായിരുന്നു. വയലാ കരയില് ഡോ.എസ്.എന്.തീര്ത്ഥയുടെ മാനേജ്മെന്റിലാരംഭിച്ച ഹരിജൻ എൽ.പി.സ്കൂളും 300 വർഷം പഴക്കമുള്ള മമ്പള്ളി കൊട്ടാരവും 100 വർഷം പഴക്കം ചെന്ന സെന്റ് ജോർജ് സുറിയാനി കത്തോലിക്ക ദേവാലയവുമെല്ലാം ഇന്ന് സാംസ്കാരിക പ്രതീകങ്ങളായി നിലകൊള്ളുന്നു.

സ്ഥാപനങ്ങൾ[തിരുത്തുക]

വയലാ സെന്റ് ജോർജ് ആശുപത്രി, വയലാ ബാങ്ക്, പോസ്റ്റ് ഓഫീസ്, വയലാ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ[1] പുത്തനങ്ങാടി ഗവ: പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ ഈ ഗ്രാമത്തിലുണ്ട്.

ആരാധനാലയങ്ങൾ[തിരുത്തുക]

സെൻറ് ജോർജ് ചർച്ച് വയലാ

വയലാ സെന്റ് ജോർജ് സുറിയാനി കത്തോലിക്ക വലിയ പള്ളി(വയലാ പള്ളി[2][3] , വയലാ സെന്റ് മേരീസ് ലത്തീൻ കത്തോലിക്ക പള്ളി [4] , വയലാ പുത്തനങ്ങാടി സെന്റ് ജോസഫ് സുറിയാനി കത്തോലിക്ക കുരിശുപള്ളി, സവിർഗിരി സുറിയാനി കത്തോലിക്ക കുരിശുപള്ളി എന്നി ക്രൈസ്തവ ദേവാലയങ്ങളും, പാറത്തുരുത്തി കാവ്, ഞരളപ്പുഴ ശ്രീധർമശാസ്താ ക്ഷേത്രം[5], തൃക്കയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ഹൈന്ദവ ക്ഷേത്രങ്ങളും ആരാധനാകേന്ദ്രങ്ങളായി ഈ ഗ്രാമത്തിലുണ്ട്.

സെൻറ് സെബാസ്റ്റ്യൻ ചാപ്പൽ തുരുത്തിമുക്ക് , വയലാ

ആശുപത്രികൾ[തിരുത്തുക]

വയലാ സെന്റ് ജോർജ് ആശുപത്രി, ഗവ:ആയുർവദ ആശുപത്രി, വേദസുധ ആയുർവദ ആശുപത്രി [6], ഓംശ്രീ സിദ്ധ ആശുപത്രി [7] എന്നീ ആതുരാലയങ്ങൾ ഈ ഗ്രാമത്തിലുണ്ട്.

അവലംബം[തിരുത്തുക]

  1. http://gvhssvayala.kscw.in/‎‎
  2. http://www.smcimsite.org/parish.php?id=2376
  3. http://www.palaidiocese.com/
  4. http://www.vijayapuramdiocese.org/
  5. http://en.wikipedia.org/wiki/Njaralappuzha_Sree_Dharma_Sastha_Temple
  6. http://www.vedasudha.ch
  7. http://www.omshreeayur.com

7. http://lsgkerala.in/kadaplamattompanchayat/history/

ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വയലാ
"http://ml.wikipedia.org/w/index.php?title=വയലാ&oldid=1932245" എന്ന താളിൽനിന്നു ശേഖരിച്ചത്