സത്യാഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വികസിപ്പിച്ചെടുത്ത അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ്‌ സത്യാഗ്രഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും ഗാന്ധിജി ഈ സമരമുറ ഉപയോഗിക്കുകയുണ്ടായി.ഏതു തരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്. 1906 സെപ്റ്റംബര്‍ 11- ന് ജോഹന്നാസ് ബര്‍ഗില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ്‌ ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങള്‍ക്ക് സത്യാഗ്രഹം എന്ന പേര്‍ നല്‍കുന്നത്. നല്ലകാര്യത്തിനുവേണ്ടി ഉറച്ചു നില്‍ക്കുക എന്ന് അര്‍ഥം വരുന്ന ' സദാഗ്രഹ ' എന്ന പേര്‌ മദന്‍ലാല്‍ ഗാന്ധി നിര്‍ദ്ദേശിച്ചപ്പോള്‍ അതു ഗാന്ധിജി സത്യാഗ്രഹം എന്നു ഭേദഗതി ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള വീര സമരനായകര്‍ക്ക് പ്രചോദനമാകാന്‍ ഈ സമരരീതിക്ക് കഴിഞ്ഞു. അമേരിക്കയിലെ പൗരാവകാശ സമരങ്ങളില്‍ സത്യാഗ്രഹ സമരമുറ സ്വീകരിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തന്നെ ഇതിന്‌ മികച്ച ഉദാഹരണം.

[തിരുത്തുക] തത്വങ്ങള്‍

രാഷ്ട്രീയ സമരമുറ എന്നതിനുപരി അനീതിക്കും ഹിംസയ്ക്കുമെതിരെയുള്ള ആഗോള പരിഹാരം എന്ന രീതിയില്‍ സത്യാഗ്രഹത്തെ വളര്‍ത്തിയെടുക്കാനാണ്‌ ഗാന്ധിജി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി സത്യാഗ്രഹം പഠിപ്പിക്കുന്നതിനായി അദ്ദേഹം സബര്‍മതി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സത്യാഗ്രഹികള്‍ പ്രധാനമായും 11 തത്വങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു.

  1. അഹിംസ (Non-violence)
  2. സത്യം (Truth)
  3. മോഷ്ടിക്കാതിരിക്കുക (Non-stealing)
  4. ബ്രഹ്മചര്യം (Chastity)
  5. നിസ്വാര്‍ത്ഥത (Non-possession)
  6. കായികാദ്ധ്വാനം (Body-labour or bread-labour)
  7. വാക്‌ചാതുരി (Control of palate)
  8. ഭയമില്ലായ്മ (Fearlessness)
  9. മതസഹിഷ്ണുത (Equal respect to all religions)
  10. സ്വദേശി
  11. അയിത്തോച്ചാടനം
"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം