പി.ജെ. ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ജെ. ആന്റണി
Antony in Nirmalyam
ജനനം1 January 1925 (1925-01)[1]
മരണം14 March 1979 (1979-03-15) (aged 54)[2]
തൊഴിൽSoldier, Actor, Director, Script Writer, Lyricist, Novelist
സജീവ കാലം1958–1979
ജീവിതപങ്കാളി(കൾ)Smt. Mary (1954–1979) (his death)
കുട്ടികൾ2
പുരസ്കാരങ്ങൾNational Film Award for Best Actor Kerala State Film Awards
1973 - Nirmalyam

മലയാളചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി. 1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1925 ൽ ആലുവയിൽ ജനിച്ചു. ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പി.ജെ. തീയറ്റേർസ് എന്ന നാടക കമ്പനി രൂപവത്കരിച്ചു. മലയാളസാഹിത്യ - നാടക രംഗങ്ങളിൽ നിലനിന്നിരുന്ന പതിവ് മാമൂൽ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്‌.

അഭിനയരംഗത്ത്[തിരുത്തുക]

രണ്ടിടങ്ങഴി എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് സജീവമായ ഇദ്ദേഹം, പെരിയാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രസംവിധായകനുമായി. നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകൾ പി. ജെ. ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.

പ്രധാന നാടകങ്ങൾ[തിരുത്തുക]

  • ചക്രവാളം
  • വേഴാമ്പൽ
  • മൂഷികസ്ത്രീ
  • പൊതുശത്രുക്കൾ
  • ഇങ്ക്വിലാബിന്റെ മക്കൾ
  • ദീപ്തി
  • തീരം
  • മണ്ണ്
  • ഇത് പൊളിറ്റിക്സ്

പുരസ്കാരങ്ങൾ[തിരുത്തുക]


  1. Uncertain, IMDB states 1923, www.pjantonyfoundation.com 1 January 1925.
  2. Uncertain, IMDB states 4 April www.pjantonyfoundation 14 March.
"https://ml.wikipedia.org/w/index.php?title=പി.ജെ._ആന്റണി&oldid=3783667" എന്ന താളിൽനിന്ന് ശേഖരിച്ചത്