മലപ്പുറം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ല
അപരനാമം:
Location of Malappuram Kerala.png
11.03° N 76.05° E
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം മലപ്പുറം
ഭരണസ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലൿട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ്
ജില്ലാ കലൿടർ
സുഹ്റ മമ്പാട്.‍
പി.എം. ഫ്രാൻസിസ്[1]
വിസ്തീർണ്ണം 3,550ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
41,10,956[2]
19,61,014
21,49,942
1,096
ജനസാന്ദ്രത 1158/ച.കി.മീ
സാക്ഷരത 93.55%[3] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
6763**
++91 494 , +91 483 , +91 4933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് കോഴിക്കോട്, വയനാട് ജില്ലകളും കിഴക്ക് കോയമ്പത്തൂർ തെക്ക് പാ‍ലക്കാട് തൃശൂർ ജില്ലകളുമാണ് അതിർത്തി ജില്ലകൾ. 90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു[അവലംബം ആവശ്യമാണ്]. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. മലപ്പുറം ആണ് ജില്ലാ ആസ്ഥാനം. 6 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ,നിലമ്പൂർ,കോട്ടക്കൽ എന്നിവയാണ് ജില്ലയിലെ 7 മുനിസിപ്പാലിറ്റികൾ.

കാലിക്കറ്റ് സർ‌വ്വകലാശാല, കോഴിക്കോട് വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ്.

ഉള്ളടക്കം

[തിരുത്തുക] അതിർത്തികൾ

വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ, വടക്കു കിഴക്കു വശത്ത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ല, തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂർ ജില്ല, പടിഞ്ഞാറ് അറബിക്കടൽ ഇവയാണ് മലപ്പുറം ജില്ലയുടെ അതിർത്തികൾ.

[തിരുത്തുക] ചരിത്രം

മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി,പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.

മലബാർ‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇൻഡ്യാ ചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.

[തിരുത്തുക] ക്രമസമാധാനം

മലപ്പുറം ജില്ല 1969 - ൽ രൂപീകരിച്ച അന്നുമുതൽ തന്നെ ജില്ലാ പോലീസും രൂപപെട്ടിട്ടുണ്ട്. ആദ്യത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ജെ. പത്മഗിരീശ്വരൻ ഐ.പി.എസ് ആണ്. പെരിന്തൽമണ്ണ, തിരൂർ എന്നീ രണ്ട് സബ് ഡിവിഷനുകളും, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, തിരൂർ, പൊന്നനി തുടങ്ങി ആറു സർക്കിളുകളുമാണ് അന്ന് ഉണ്ടായിരുന്നത്.

[തിരുത്തുക] നിയമസഭാ മണ്ഡലങ്ങൾ

  1. മങ്കട
  2. മഞ്ചേരി
  3. മലപ്പുറം
  4. വണ്ടൂർ
  5. പെരിന്തൽമണ്ണ
  6. തിരൂരങ്ങാടി
  7. തിരൂർ
  8. താനൂർ
  9. പൊന്നാനി
  10. കോട്ടക്കൽ
  11. കൊണ്ടോട്ടി
  12. നിലമ്പൂർ
  13. വേങ്ങര
  14. വള്ളിക്കുന്ന്
  15. തവനൂർ
  16. ഏറനാട്

[തിരുത്തുക] പ്രധാന നദികൾ

[തിരുത്തുക] വിനോദസഞ്ചാര കേന്ദ്രങ്ങൾ

തിരൂർ തുഞ്ചൻ പറമ്പ് സ്മാരകം


[തിരുത്തുക] അവലംബം

  1. എട്ട് ജില്ലാ കളക്ടർമാർക്ക് മാറ്റം
  2. സെൻസസ് ഇന്ത്യ വെബ്സൈറ്റ് സെൻസസ് വിവരങ്ങൾ ഇവിടെ കാണാം
  3. http://www.mapsofindia.com/census2011/kerala-sex-ratio.html

[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്

Complete Internet Directory മലപ്പുറം ഇന്ഫോ ടോട്ട് കോം

"http://ml.wikipedia.org/w/index.php?title=മലപ്പുറം_ജില്ല&oldid=1674160" എന്ന താളിൽനിന്നു ശേഖരിച്ചത്