കോട്ടക്കൽ
| കോട്ടക്കൽ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | മലപ്പുറം ജില്ല |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 10°59′58″N 76°00′07″E / 10.9995434°N 76.0019588°E
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കൽ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടക്കൽ പൂരവും പ്രശസ്തം തന്നെ.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
പ്രധാന സ്ഥാപനങ്ങൾ [തിരുത്തുക]
- കോട്ടക്കൽ ആര്യ വൈദ്യശാല - പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം
- പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം
- ആയുർവ്വേദ മെഡിക്കൽ കോളജ്.
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ[1]
എത്തിച്ചേരാനുള്ള വഴി [തിരുത്തുക]
വിമാന മാർഗ്ഗം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാൽ കോട്ടയ്ക്കലെത്താം ട്രെയിൻ മാർഗ്ഗം:തിരൂർ ടൌൺ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കി.മീ അകലെയാണ് കോട്ടയ്ക്കൽ.
NH-17 കോട്ടക്കൽ ചങ്കുവെട്ടി യിലൂടെ കടന്നു പോകുന്നു. തിരൂർ(13 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.
അവലംബം [തിരുത്തുക]
|
|||||