തിരൂരങ്ങാടി

Coordinates: 11°03′N 75°56′E / 11.05°N 75.93°E / 11.05; 75.93
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tirurangadi Orphanage
തിരൂരങ്ങാടി
Map of India showing location of Kerala
Location of തിരൂരങ്ങാടി
തിരൂരങ്ങാടി
Location of തിരൂരങ്ങാടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

10 m (33 ft)

11°03′N 75°56′E / 11.05°N 75.93°E / 11.05; 75.93 കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രദേശമാണ് തിരൂരങ്ങാടി. ഈ പ്രദേശം ഉൾപ്പെടുന്ന നഗരസഭയും അവിടത്തെ പുരാതന അങ്ങാടിയും ഇതേ പേരിൽ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന [അവലംബം ആവശ്യമാണ്] തിരൂരങ്ങാടിക്ക് കേരളചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്‌.ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും,മാപ്പിള കലാപം യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരിൽ നല്ലൊരുവിഭാഗം ഗൾഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങൾക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ [അവലംബം ആവശ്യമാണ്] അങ്ങാടിയുടെ വളർച്ച ഇതിന്‌ ഉദാഹരണമാണ്‌.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി.

Mambram Dargah

വിദ്യാഭ്യാസം[തിരുത്തുക]

ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ മണ്ഡലത്തിലുണ്ട്‌.കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, പി.എസ്‌.എം.ഒ. കോളേജ്‌ തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയർ സെക്കണ്ടറി, ഹൈ‌സ്കൂളുകളും പ്രൈമറി, അപ്പർപ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട്‌.

Thrukkulam Shiva Temple

മതം[തിരുത്തുക]

ഭൂരിപക്ഷം മുസ്ലിം സമുദായക്കാരാണെങ്കിലും വിവിധ മതസ്ഥർ ഇവിടെ സമാധാനത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. അപൂർവമായിപ്പോലും ഇവിടെ വർഗ്ഗീയ അസ്വാരസ്യങ്ങൾ ഉണ്ടാകാറില്ല. കുറെ ഹിന്ദു,മുസ്ലിം ആരാധനാലയങ്ങൾ ഇവിടെയുണ്ട്‌. മമ്പുറം,മുട്ടിച്ചിറനേർച്ചകളും കളിയാട്ടമഹോൽസവവുമാണ്‌ പ്രധാന മതപരമായ പ്രാദേശിക ആഘോഷങ്ങൾ.വിശ്വ പ്രസിദ്ധ ഇസ്ലാമിക പഠന കേന്ദ്രം Darul Huda Islamic University സ്ഥിതി ചെയ്യുന്നത് ചെമ്മാട് ആണ്.

തിരൂരങ്ങാടിയിലെ പ്രധാനസ്ഥലങ്ങൾ[തിരുത്തുക]

കക്കാട്[തിരുത്തുക]

തിരൂരങ്ങാടി നഗരസഭയിലെ ഒരു പ്രധാന കവല. നാഷണൽ ഹൈവെ ഇതിലൂടെ കടന്നു പോകുന്നു.

ചെമ്മാട്[തിരുത്തുക]

തിരൂരങ്ങാടി നഗരസഭയുടെ ആസ്ഥാനമായ പട്ടണമാണ് ചെമ്മാട്. മലബാറിന്റെ ഒരു പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാണിത്.

തൃക്കുളം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി നിയമസഭാ മണ്ഡലം


"https://ml.wikipedia.org/w/index.php?title=തിരൂരങ്ങാടി&oldid=3733223" എന്ന താളിൽനിന്ന് ശേഖരിച്ചത്