അങ്ങാടിപ്പുറം
| അങ്ങാടിപ്പുറം | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | Malappuram | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
|
|||
സ്ഥാനം: 10°58′47″N 76°11′39″E / 10.9798100°N 76.1941220°E കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്ക് ഏകദേശം 1.5 കിലോമീറ്റർ അകലെയായി ഉള്ള ഒരു ചെറിയ ഗ്രാമവും തീർഥാടന കേന്ദ്രവുമാണ് അങ്ങാടിപ്പുറം. ക്ഷേത്രനഗരം എന്ന് അങ്ങാടിപ്പുറം അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്].തിരുമാന്ധാംകുന്ന് ക്ഷേത്രം, താളിയമ്പലം (പ്രതിഷ്ഠ ശിവനാണ് ഇവിടെ) എന്നിവയാണ് അങ്ങാടിപ്പുറത്തെ പ്രശസ്ത ക്ഷേത്രങ്ങൾ.പല്ലൂർക്കാട് വിഷ്ണു ക്ഷേത്രം(പരിയാപുരം),മുതുവറ വിഷ്ണു ക്ഷേത്രം,മാണിക്യപുരം ക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. കേരളത്തിൽ ലാറ്റെറൈറ്റ് നിക്ഷേപങ്ങൾ കണ്ടെത്തിയ സ്ഥലമാണ് അങ്ങാടിപ്പുറം. [1]
വള്ളുവനാട് രാജ്യത്തെ രാജാക്കൻമാരാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം നിർമ്മിച്ചത്. വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മംഗല്യ പൂജ പ്രശസ്തമാണ്. ഇവിടെ യുവതികളോ പുരുഷന്മാരോ മൂന്നു തവണ മംഗല്യ പൂജ നടത്തുമ്പൊഴേക്കും അവരുടെ വിവാഹം നടക്കും എന്നാണ് വിശ്വാസം. അങ്ങാടിപ്പുറം പൂരം പ്രശസ്തമാണ്. ഉത്സവം 11 ദിവസം നീണ്ടുനിൽക്കുന്നു. 11-ആം ദിവസമാണ് പൂരത്തിലെ ഏറ്റവും പ്രധാന ദിവസം.
അങ്ങാടിപ്പുറത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങൾ അയ്യപ്പ ക്ഷേത്രം, നരസിംഹ ക്ഷേത്രം, പുത്തൂർ അമ്പലം, കൃഷ്ണ ക്ഷേത്രം എന്നിവയാണ്.
അങ്ങാടിപ്പുറത്തു തന്നെയാണ് പൂന്താനം ഇല്ലം. ജീർണ്ണാവസ്ഥയിലയിരുന്നുവെങ്കിലും ഇപ്പൊൾ സർക്കാർ ഏറ്റെടൂത്ത് പുനരുദ്ധാണം നടത്തി വരുന്നു[അവലംബം ആവശ്യമാണ്] പൂന്താനം ഇല്ലം സ്ഥിതി ചെയ്യുന്നത് പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റോഡിൽ ഏകദേശം 6 കി.മി അകലെ പൂന്താനം എന്ന സ്ഥലത്താണ്. പൂന്താനം നമ്പൂതിരി തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഉപാസകനായിരുന്നു.
പ്രശസ്ത സോപാനസംഗീതജ്ഞ്നായിരുന്ന ഞരളത്ത് രാമപൊതുവാളിന്റെ വീട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപത്താണ്.
പണ്ട് മാമാങ്കത്തിനു ചാവേറുകൾ പുറപ്പെട്ടു പോയിരുന്ന കൽത്തറ ക്ഷേത്രത്തിനു സമീപം ഇപ്പോഴും കാണാം.
ഷൊർണ്ണൂർ - നിലമ്പൂർ റെയിൽവെ റൂട്ടിൽ ഉള്ള അങ്ങാടിപ്പുറം റെയിൽവേസ്റ്റേഷൻ ബ്രിട്ടിഷുകാരുടെ കാലത്ത് നിർമ്മിച്ചതും സവിശേഷഭംഗിയുള്ളതുമാണ്.
അനുബന്ധം [തിരുത്തുക]
- ↑ "മലപ്പുറം ജില്ല - ക്ഷേത്രങ്ങൾ". Malapurram.nic.in. ശേഖരിച്ചത് 2006-10-13.
|
|||||