ആഢ്യൻപാറ വെള്ളച്ചാട്ടം

Coordinates: 11°21′17.31″N 76°12′12.18″E / 11.3548083°N 76.2033833°E / 11.3548083; 76.2033833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആഡ്യൻ പാറ വെള്ളച്ചാട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഢ്യൻപാറ വെള്ളച്ചാട്ടം
ആഡ്യൻപാറ വെള്ളച്ചാട്ടം
ആഢ്യൻപാറ വെള്ളച്ചാട്ടം
Locationനിലമ്പൂർ, മലപ്പുറം ജില്ല, കേരളം, ഇന്ത്യ
Coordinates11°21′17.31″N 76°12′12.18″E / 11.3548083°N 76.2033833°E / 11.3548083; 76.2033833
Watercourseകാഞ്ഞിരപ്പുഴ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കുറുമ്പലകോട് വില്ലേജിലാണ്‌ ആഢ്യൻപാറ വെള്ളച്ചാട്ടം. നിലമ്പൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാർ പഞ്ചായത്തിലാണ് ആഡ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. [1] നിത്യഹരിത വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന, വേനൽകാലങ്ങളിൽ പോലും വറ്റാത്ത നീരുറവകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്റെ ഒരു കൈവഴിയാണ്. നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാർമുക്കിൽ വെച്ച് ചാലിയാറിൽ ചേരുന്നു.[2]

ആഡ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയനമനോഹരവുമായ കാടിനാൽ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്. വൈവിധ്യമാർന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം.[3]

എത്തിച്ചേരാൻ[തിരുത്തുക]

16 കിലോമീറ്റർ അകലെയുള്ള നിലമ്പൂർ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.[4] ഏറ്റവും അടുത്തുള്ള വിമാനത്താവളം 58 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണ്.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-06. Retrieved 2011-09-10.
  2. http://www.keralatravels.com/resourcepage.php?sid=14&rid=132
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-12-14. Retrieved 2011-01-12.
  4. 4.0 4.1 "മലപ്പുറം ജില്ലയിലെ നിലമ്പൂരിനു സമീപമുള്ള ആഡ്യൻപാറ വെള്ളച്ചാട്ടം : കേരള വിനോദ സഞ്ചാര വകുപ്പ്". 2020-12-13. Archived from the original on 2020-12-13. Retrieved 2020-12-13.{{cite web}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ[തിരുത്തുക]