മുസ്‌ലിം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരെയാണ് മുസ്ലീം (അറബി: ;مسلم ) എന്ന പേരുകൊണ്ടുദ്ദേശിക്കുന്നത് (സ്ത്രീ ലിംഗം : മുസ്ലിമ, (അറബി: مسلمة)).|[1] ഖുര്‍ ആന്‍ ആദം, നൂഹ്, ഈസ, മൂസ തുടങ്ങിയ നിരവധി പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന് സര്‍വ്വം സമര്‍പ്പിച്ച് ജീവിക്കുകയും, ദൈവ സന്ദേശം പ്രചരിപ്പിക്കുകയും, ദൈവത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചവരുമായ ഈ പ്രവാചകരെല്ലാം മുസ്ലിമാണെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മലബാര്‍ പ്രദേശങ്ങളില്‍ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട്. മുസ്ലിം - مسلم - എന്ന പദത്തിന്നര്‍ഥം അല്ലാഹുവിന്‍് സര്‍വസ്വവും സമര്‍പ്പിച്ചവര്‍ എന്നാണ്‍്. ഇത് ഇസ്ലാം മത വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പ്രയോഗമാണ്‍്. ഒരാള്‍ മുസ്ലിം ആകുന്നതിന് തൌഹീദ് തൌഹീദിന്റെ വചനം മനസ്സിലുറപ്പിച്ച് നാവുകൊണ്ട് ഉച്ചരിക്കേണ്ടതൂണ്ട്. ദൈവമല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും, മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്നു’(അറബി:ലാഇലാഹ ഇല്ലള്ളാ മുഅഹമ്മദുറസൂലുള്ള) മാണത്. ഈ ലോകത്ത് മനുഷ്യേതരമായ എല്ലാ ജീവജാലങ്ങളും വസ്തുക്കളും ദൈവത്തിന്റെ ബൊധനതിനനുസ്രതമയി നിലകൊള്ളുകയും അതിനെതിരായി പ്രവര്‍ത്തിക്കതിരിക്കുകയും ചെയ്യുന്നതു കൊണ് അവയെല്ലാം ദൈവത്തിനു പൂര്‍ണ്ണമായും കീഴൊതുങിയവര്‍ അഥവാ മുസ്ലിം ആണെന്നാണ് ഖുര്‍ ആനിന്റെ കാഴ്ചപ്പാട്.കൂടാതെ ഓരോ കുട്ടിയും മുസ്ലിമായിക്കൊണ്ടാണ് ജനിച്ചു വീഴുന്നതെന്നു പ്രവാചകന്‍ മുഹമ്മദ് നബി അനുചരന്മാരെ പദിപ്പിച്ചതയും ചരിത്രത്തില്‍ കാണാം
[തിരുത്തുക] ജനസംഖ്യ
ലോകത്ത് 19.2 ശതമാനമാണ് മുസ്ലിം ജനസംഖ്യ ഇത് കാതലിക് ക്രിസ്ത്യന്‍ ജനസംഖ്യയേക്കാള്‍ 1.8 ശതമാനം അധികമാണ്.[2][3][4]


