തൗഹീദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാമികവിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ് തൗഹീദ് അഥവാ ദൈവത്തിന്റെ ഏകത്വം. ഖുര്‍ആനില്‍ ഇരുനൂറിലധികം തവണ ഏകത്വത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ബഹുദൈവത്വം എല്ലാ നിലക്കും നിരര്‍ത്ഥകമാണെന്നാണ് ഇസ്ലാമിന്‍റെ വാദം. വഹ്ദ എന്ന അറബി പദത്തില്‍ നിന്നാണ് തൗഹീദ് എന്ന ധാതുവിന്റെ ഉത്ഭവം, ഏകനാക്കി, ഏകനാക്കല്‍ എന്നാണതിന്‍റെ ഭാഷാര്‍ത്ഥം. പുതുതായി ഉണ്ടാകുന്നവന്‍ എന്നെന്നും നിലനില്‍ക്കുന്നവനെ തനിപ്പിക്കുക അഹ്‌ലു സുന്നഃ തൗഹീദിനെ നിര്‍വചിക്കുന്നത്. വിശാലാര്‍ത്ഥത്തില്‍ ആരാധ്യനായിരിക്കുക എന്നതിലും അതിന്‍റെ പ്രത്യേകതകളിലും അല്ലാഹുവിന് ഒരു പങ്കാളി ഇല്ല എന്ന വിശ്വാസമാണ് തൗഹീദ്. ആരാധ്യനായിരിക്കുക എന്നത് കൊണ്ടു വിവക്ഷ അസ്തിത്വം അനിവാര്യമായവന്‍ എന്നാണ്.അസ്തിത്വം നിര്‍ബന്ധമായ ശക്തിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് പ്രതേകതകള്‍ എന്നത് കൊണ്ട് ഉദ്ദേശ്യം. എല്ലാത്തിന്‍റെയും സൃഷ്ടാവായിരിക്കുക, ലോകത്തിന്‍റെ ഭരണാധിപനായിരിക്കുക, ആരാധന അര്‍ഹിക്കുന്നവനാവുക എന്നിവ ഉദാഹരണം.
ഖുര്‍ ആനിലെ സൂറത്തുല്‍ ഇഖ് ലാസില്‍ തൗഹീദിന്റെ വിവക്ഷ ഖുര്‍ ആന്‍ വ്യക്തമാക്കുന്നു. പറയുക:അവന്‍; അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദാകുന്നു(നിരാശ്രയന്‍) അവന്‍ മറ്റൊരാളോടും തുല്യനല്ല.
അല്ലാഹു ഏകനാണ്‍ എന്ന പ്രസ്ഥാവനയെതുടര്ന്ന്, അതിന്റെ അര്‍ഥമാണ്‍ ഖുര്‍ ആന്‍ വിവരിക്കുന്നത്. അവന്‍ ഏകനാണ്‍ എന്നാല്‍ ഇവിടെ മറ്റൊരു ഏകന്‍ ഉണ്ടായിക്കൂടാ എന്നല്ല ഉദ്ദേശ്യം[അവലംബം ആവശ്യമാണ്]. ഓരോ സ്യഷ്ടിയും അതിന്റെ അവസ്ഥയില്‍ ഏകനാണ്‍.[അവലംബം ആവശ്യമാണ്] പക്ഷേ വ്യത്യാസമുണ്ട് അത് സ്വമദ് എന്ന പ്രയോഗം വ്യക്തമാക്കുന്നു സ്വമദിന്റെ വിവക്ഷ ഇപ്രകാരമാണ്‍. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും അവലംബമായുള്ളവന്‍. സ്വയം പര്യാപ്തതയുള്ളവന്‍. മറ്റൊരു ശക്തിയേയും ആശ്രയിക്കാത്തവന്‍ [1]ഇസ്മായില്‍ ഹിഖി തന്റെ റൂഹുല്‍ ബയാനില്‍ ഇങ്ങനെ വിവരിക്കുന്നു ആവശ്യങ്ങള്‍ക്ക് ആശ്രയിക്കപെടുന്നവനും സ്വയം പര്യാപ്ത് തയുള്ളവനും മറ്റെല്ലാ വസ്തുക്കളാലും ആശ്രയിക്കപെടുന്നവനുമായ ശക്തി
അല്ലാഹുവിന്റെ ഏകത്വത്തെ കുറിക്കുന്ന പദമാണിത്. ഇസ്ലാമിലെ വിശ്വാസത്തിന്റെ അടിസ്ഥനവും തൗഹീദാണ്. തൗഹീദിന്റെ സാക്ഷി മൊഴികള്‍ -അള്ളാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്നും അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി അള്ളാഹുവിന്റെ പ്രവാചകനാണെന്നും- ( أشهد أن لا إله إلا الله و أشهد أن محمد رسول الله ) ചൊല്ലുകയും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നതോട് കൂടിയാണ് ഒരാള്‍ മുസ്ലിമാവുക.
ഉള്ളടക്കം |
[തിരുത്തുക] തൗഹീദ് വിഭചനം
മുസ്ലിംങ്ങൾ ക്കിടയിൽ തർക്കത്തിലുള്ള വിഷയമാൺ തൌഹീദ് വിഭചനം. ചില മുസ്ലിം വിഭാഗങ്ങൾ തൌഹീദിന് വിഭചനമില്ലാ എന്ന് പറയുമ്പോൾ ഇസ്ലാമിലെ പുതിയ വിഭാഗങ്ങൾ തൌഹീദ് വിഭചിച്ചാൺ പഠിപ്പിക്കുന്നത്. തൌഹീദിന് വിഭചനമില്ലാ എന്ന വിഭാഗങ്ങളുടെ നിർവചനപ്രകാരം അള്ളാഹുവിന്റെ നിരാശ്രയത്തം അല്ലെങ്കിൽ സ്വയം പര്യാപ്തത എന്ന സവിഷേശതയിൽ ആരെങ്കിലും കൂറ് കാരനെ ആരോപിക്കുമ്പോളാണ്‍ അത് അള്ളാഹുവിന് തൌഹീദിന് വിരുദ്ധമാകുന്നുള്ളൂ. അതായത് സ്വമദിയത്തിന്റെ സവിഷേഷതകളില്ലാത്ത, അള്ളാഹുവല്ലാത്ത ആശ്രയങ്ങളെ അംഗീകരിക്കുന്നത് തൌഹീദിന് വിരുദ്ധമല്ല. അറിവുള്ളവൻ, കഴിവുള്ളവൻ, കേൾക്കുന്നവൻ, കാണുന്നവൻ തുടങ്ങിയ അള്ളാഹുവിന്റെ വിശേഷണങ്ങളാണ്. അത് അള്ളാഹുവിന് അംഗീകരിച്ച്കൊടുക്കുന്നതാണ് തൌഹീദ്. എന്നാൽ മറ്റൊരു അറിവുള്ളവനോ കഴിവുള്ളവനോ കേൾക്കുന്നവനോ കാണുന്നവനോ ഇല്ലന്നെല്ല ഇതിനർഥം. മേൽ വിശേഷണങ്ങളില്ലെല്ലാം അള്ളാഹു സ്വമദാണ്. സ്വയം പര്യാപ്തനാൺ. സ്വയം പര്യാപ്തതയിലധിഷ്ടിതമാംവിധം ഈ വിശേഷണങ്ങൾ മറ്റാർക്കുമില്ലെന്ന വിശ്വാസമാണ് തൌഹീദിന്റെ അന്തസത്ത. അബുൽ ഖാസിം അത്തമീമി(റ) പറയുന്നു: അള്ളാഹുവിന്റെ ഏകത്വത്തേ അംഗീകരിക്കുകയെന്നാൽ സത്തയിലും വിശേഷണത്തിലും അവൻ ഏകനാണെന്നും അവന് തുല്യനോ സദ്യശനോ ഇല്ലെന്നും വിശ്വസിക്കലാകുന്നു[2]
ഇതിൽ നിന്നും നമ്മുക്ക് വ്യക്തമാകുന്നത്
- ഉണ്ടാകൽ നിർബന്ധമായ ശക്തി അള്ളാഹു മാത്രമാൺ. സ്യഷ്ടിക്കുക്ക, ഭരിക്കുക, ആരാധന അർഹിക്കുക തുടങ്ങിയ വിശേഷണങ്ങൾ അവന്റ് മാത്രം പ്രതേകതയാണ്.
- ഇത്രയും കാര്യങ്ങൾ അള്ളാഹുവിൻ അംഗീകരിച്ച് കൊടുക്കലാണ് തൌഹീദ്
- അള്ളാഹുവിന്റെ വിശേഷണങ്ങൾ സ്വമദിയത്തിലധിഷ്ടിതമാണ്. സ്വമദിയ്യത്തിലധിഷ്ടിതമായ വിശേഷണങ്ങൾ തനതായ രൂപത്തിൽ മറ്റൊരു ശക്തിയിൽ ആരോപിക്കൽ തൌഹീദിന് മ്വിരുദ്ധമാണ്.
- അവിശ്വാസികൾ അള്ളാഹുവിന്റെ വിശേഷണങ്ങൾ തനതായ അർഥത്തിൽ അവരുടെ ആരാധ്യ വസ്തുക്കളിലും ആരോപിച്ചിരുന്നു
- അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഒന്നുപോലും തനതായരൂപത്തിൽ സ്യഷ്ടിയിൽ ആരോപിക്കാൻ പാടില്ല. അത് തൌഹീദിന് വിരുദ്ധമാണ്
തൗഹീദ് വിഭചന വിഭാഗങ്ങളുടെ വിശ്വാസപ്രകാരം തൗഹീദ് അടിസ്ഥാനപരമായി രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ‘കുഫ് ര്‍ ബി ത്വാഗൂത്ത്‘ അഥവാ വ്യാജദൈവങ്ങളെ നിഷേധിക്കുക എന്നതാണ് അതിന്റെ പ്രഥമ അടിസ്ഥാനം. അത് പൂര്‍ത്തിയായാല്‍ ഉണ്ടാകേണ്ടത് ‘ഈമാന്‍ ബില്ലാഹ്‘ അഥവാ അല്ലാഹുവിലുള്ള വിശ്വാസമാണ്'. വ്യാജ ദൈവങ്ങളെ നിഷേധിക്കാതെ അല്ലാഹുവിലുള്ള വിശ്വാസം പൂര്‍ത്തീകരിക്കനാവില്ലെന്ന് ഖുര്‍ആന്‍ 16:36, 2:256 തുടങ്ങിയവയില്‍ വ്യക്തമാക്കുന്നു.
തൗഹീദിന് നിരവധി വിഭാഗങ്ങളുണ്ട്.
[തിരുത്തുക] തൗഹീദുല്‍ റുബൂബിയ്യ (രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വം)
സൃഷ്ടിക്കുകയും സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ഉപജീവനം നല്‍കുകയുമെല്ലാം ചെയ്യുന്നത് അല്ലാഹുവാണ്. അതില്‍ അവന് യാതൊരു പങ്കുകാരുമില്ല അഥവാ, സൃഷ്ടികളില്‍ ആര്‍ക്കും അതിന് കഴിവില്ല എന്ന് ദൃഢമായി വിശ്വസിക്കലാണ് തൗഹീദിന്റെ ഈ ഭാഗം[3][4][5][6][7]. ലോകത്ത് ബഹുദൈവാരാധകരടക്കം[8] ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്ന കാര്യമാണിത്.
[തിരുത്തുക] തൗഹീദുല്‍ ഉലൂഹിയ്യ (ആരാധനയിലെ ഏകത്വം)
സൃഷ്ടികള്‍ ചെയ്യുന്ന മുഴുവന്‍ ആരാധനകളും ഏകനായ അല്ലാഹുവിന് മാത്രമായിരിക്കുക എന്നതാണ് തൗഹീദുല്‍ ഉലൂഹിയ്യ[3][4][5][6][7]. നമസ്ക്കാരം, ബലി, പ്രാര്‍ത്ഥന[9][10][11][12], നേര്‍ച്ച, അഭൗതികമായ നിലക്കുള്ള സഹായാര്‍ത്ഥന[12] തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍ പെടുന്നു.
ഈ വിഷയത്തിലാണ് മനുഷ്യര്‍ ഏറ്റവും കൂടുതല്‍ വ്യതിചലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ വിശ്വാസം ഊട്ടിയുറപ്പിക്കാനാണ് ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചിട്ടുള്ളതും. ഈ ലോകത്തേക്ക് നിയോഗിക്കപ്പെട്ട മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധന ദൗത്യത്തിന്റെ കാതലും ഇതുതന്നെയായിരുന്നു.
[തിരുത്തുക] തൗഹീദുല്‍ അസ്മാഇ വസ്വിഫാത് (നാമ വിശേഷണങ്ങളിലെ ഏകത്വം)
അദൃശ്യ കാര്യങ്ങളറിയല്‍, അല്ലാഹുവിന്റ കാഴ്ച, അവന്റെ അറിവ്, കേള്‍വി, അവന്റെ മുഖം തുടങ്ങിയ അവന്റെ ഔന്നത്യത്തിന് യോജിക്കുന്ന തരത്തിലുള്ള ഗുണവിശേഷണങ്ങളും അവന്റെ അത്യുന്നത നാമങ്ങളും മൂന്നാമത്തെ ഗണത്തില്‍ പെടുന്നു. അതെല്ലാം അല്ലാഹുവിന് മാത്രമുള്ളതാണ്. അതിനാല്‍ അവ അവനില്‍ മാത്രം പരിമിതപ്പെടുത്തി വിശ്വസിക്കലും അത് സൃഷ്ടികള്‍ക്ക് ആരോപിക്കാതിരിക്കലുമാണ് ഈ വിഷയത്തിലുള്ള വിശ്വാസം. അവയെ വ്യാഖ്യാനിക്കുവാനോ (തഅ്വീല്‍), അര്‍ത്ഥം മാറ്റാനോ (തഹ്രീഫ്), നിഷേധിക്കുവാനോ (തഅ്ത്വീല്‍), സദൃശപ്പെടുത്തുവാനോ (തശ്ബീഹ്), രൂപം കല്‍പ്പിക്കുവാനോ (തക്ഈഫ്) പാടില്ലാത്തതാകുന്നു[3][4][5][6]. ഖുര്‍ആന്‍ പറയുന്നത് കാണുക:
| “ | അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു (ശൂറാ :11) | ” |
| “ | അവന്ന് തുല്യനായി ആരും ഇല്ലതാനും (ഇഖ് ലാസ് - 4) | ” |
[തിരുത്തുക] തൗഹീദുല്‍ ഹാകിമിയ (പരമാധികാരത്തിലുള്ള ഏകത്വം)
തൗഹീദിനെ പല ഭാഗങ്ങളാക്കി തിരിച്ചത് ലോകത്ത് ആദ്യമായി ഇബ്നുതൈമിയ്യ എന്ന പണ്ഡിതനാണ്. അദ്ദേഹത്തിനു മുന്നെ ഇസ്ലാമിക ലോകത്ത് അങ്ങിനെ ഒരു വേര്‍ തിരിവ് പരിചയമില്ല[13]
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
- തൗഹീദ് രക്ഷയുടെ കാതല്‍ - സുഫ്‌യാന്‍ അബ്ദുസ്സലാം
- തൗഹീദും രണ്ട് ശഹാദത്ത് കലിമയും - അബ്ദുല്‍ ലതീഫ് സുല്ലമി
- കിതാബുത്തൗഹീദ് - മുഹമ്മദ് ബ്ന് അബ്ദില്‍ വഹാബ് (മലയാള പരിഭാഷ)
- അഖീദഃ അല്‍-തൗഹീദ് - സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍ (മലയാള പരിഭാഷ)
- തൗഹീദ് - ഒരു സമഗ്ര പഠനം (ഓഡിയോ) - ഹുസൈന് സലഫി
[തിരുത്തുക] ആധാരസൂചിക
- ↑ അബൂസ്സുഊദ്, വാ.7/2
- ↑ ഫതഹുല്‍ ബാരി 17/203
- ↑ 3.0 3.1 3.2 തൗഹീദ് രക്ഷയുടെ കാതല്‍ - സുഫ്‌യാന്‍ അബ്ദുസ്സലാം, പ്രസാധകര്‍ : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ, റിയാദ്, സൗദി അറേബ്യ
- ↑ 4.0 4.1 4.2 തൗഹീദും രണ്ട് ശഹാദത്ത് കലിമയും -അബ്ദുല്‍ ലതീഫ് സുല്ലമി, പ്രസാധകര്‍ : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍, സുലൈ, റിയാദ്, സൗദി അറേബ്യ
- ↑ 5.0 5.1 5.2 അഖീദഃ അല്‍-തൗഹീദ് -ശൈഖ് സ്വാലിഹ് ഇബ്നു ഫൗസാന്‍ , വിവര്‍ത്തനം:സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
- ↑ 6.0 6.1 6.2 ആദര്‍ശ ഡയറി -ശാഫി സ്വലാഹി ചങ്ങലീരി, അഹ്ലുസ്സുന്ന ബുക്സ്, ഫറോക്ക്
- ↑ 7.0 7.1 അൽ അഖീദത്തുസ്സുന്നിയ്യ. പേജ്:21, ടി. അബ്ദുൽ അസീസ് ഫൈസി
- ↑ "ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ( ബഹുദൈവവിശ്വാസികളോട് ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെടുന്നത്?" (വിശുദ്ധ ഖുര്‍ആന്‍ - 29:61)
- ↑ "പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്." (വിശുദ്ധ ഖുര്‍ആന്‍ - 72:18)
- ↑ "(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല." (വിശുദ്ധ ഖുര്‍ആന്‍ - 72:20)
- ↑ "നുഅ്മാനുബ്നു ബശീര്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ അരുളി: നിശ്ചയം പ്രാര്‍ത്ഥന അത് ആരാധന തന്നെയാണ്. ശേഷം നബി(സ) ഓതി, നിങ്ങളുടെ നാഥന്‍ അരുളിയിരിക്കുന്നു: എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്" (ഹദീസ് - തുര്‍മുദി:2969)
- ↑ 12.0 12.1 "നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (വിശുദ്ധ ഖുര്‍ആന്‍ - 1:05)
- ↑ നീ അറിയുക. തീർച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യകരവും തന്നെയാണ്. നബി(സ്വ) യൊക്കൊള്ളേ അള്ളാഹുവിലേക്ക് ശിപാർശതേടലും അനുവദനീയവും പുണ്യകരവുമാണ് തന്നെയാണ്. അത് ഇസ്ലാമിക വിശ്വാസികളായ എല്ലാവർക്കും അറിയുന്ന കാര്യമാണ്. നബിമാരുടെയും മുർസലുകളെയും അവരുടെ സച്ചരിതരായ പിൻ ഗാമികളുടെയും പണ്ഡിതന്മാരുടെയും മറ്റെല്ലാ മുസ്ലിങ്ങളുടെയു, ചരിത്രത്തിൽ നിന്ന് വ്യക്തമായ കാര്യമാണ്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയയ്യുടെ കാലം വരെ ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുർബല വിശ്വാസികളിൽ ആശയകുഴപ്പം സ്യഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നു (ഇമാംസുബ്കി (റ്) തന്റെ ശിഫാഉസ്സഖാം എന്നഗ്രന്ദത്തിൽ പറഞ്ഞത്. പേജ്, 133)