മാലികിബ്നു അനസ്
| മുസ്‌ലിംപണ്ഡിതൻ |
|
|---|---|
| പേര്: | മാലികിബ്നു അനസ് |
| Title: | |
| ജനനം: | 711 (93 ഹിജ്റ) മദീന |
| മരണം: | 795 (179 ഹിജ്റ) മദീന |
| വംശം: | അറബ് |
| Maddhab: | മാലികി, സുന്നി |
| Main interests: | ഹദീസ്, കർമ്മശാസ്ത്രം |
| Notable ideas: | മാലികി മദ്‌ഹബ് |
| കൃതികൾ: | മുവത്വ |
| സ്വാധീനങ്ങൾ: | അബു സുകഹൈൽ അൽനാഫി, ഹിഷാം ഇബ്നു ഉർവ, ഇബ്നു ഷിഹാബ് അൽസഹ്‌രി, അബൂ ഹനീഫ |
| സ്വാധീനിച്ചത്: | മുഹമ്മദ് ഇബ്നു ഇദ്‌രീസ് അൽഷാഫി |
ഇസ്ലാമിലെ നാല് മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ് മാലികിബ്നു അനസ്' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ, ശിയാ ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫിഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ് ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[1]
മദീനയിലായിരുന്നു മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.[2]
മുഹമ്മദ്. ഇബ്നു ഉമർ, നാഫിഈ, മാലിക് എന്നിവർ വഴിയാണ് ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ സുവർണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.
[തിരുത്തുക] അവലംബം
- ↑ "The Life and Times of Malik ibn Anas". Islaam.Com. http://www.islaam.com/Article.aspx?id=530, ശേഖരിച്ചത്: 2010-04-10.
- ↑ ""Imaam Maalik ibn Anas" by Hassan Ahmad, ''‘Al Jumuah’ Magazine'' Volume 11 – Issue 9". Sunnahonline.com. http://www.sunnahonline.com/ilm/seerah/0041.htm, ശേഖരിച്ചത്: 2010-04-10.