മസ്ജിദുന്നബവി
ഇസ്ലാംമത വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് സൗദി അറേബ്യയിലെ മദീനയിൽ സ്ഥിതിചെയ്യുന്ന മസ്ജിദുന്നബവി (മലയാളം: പ്രവാചകന്റെ അല്ലെങ്കിൽ പ്രവാചകരുടെ പള്ളി). അന്ത്യപ്രവാചകനായ മുഹമ്മദ് നബിയാണ് ആദ്യമായി ഈ പള്ളി നിർമ്മിച്ചത്. പിന്നീടുള്ള ഭരണകർത്താക്കൾ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത പ്രാവാചകൻ എ.ഡി 622 ലാണ് ഈ പള്ളി നിർമ്മിച്ചത്. മദീനയിൽ പ്രവാചകൻറെ വീടിനോട് ചേർന്നാണ് പള്ളി സ്ഥാപിച്ചത്. പ്രവാചകന്റെ വീടിന്റെയും പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് എന്നറിയപ്പെടുന്നത്. മസ്ജിദ് പുതുക്കി പണിതപ്പോൾ ഇത് മസ്ജിദിൻറെ ഏകദേശം മധ്യത്തിലായി. പ്രവാചകൻ മുഹമ്മദിന്റെ ഖബറിടം, ഈ പള്ളിക്കടുത്തുള്ള ആയിശയുടെ വീട്ടിലാണ്. പ്രവാചകന്റെ ഖബർ ആർക്കും കാണാൻ സാധിക്കാത്ത വിധം 3 ഭിത്തികൾക്കുള്ളിലാണ്. പള്ളി വിപുലീകരിച്ചപ്പോൾ വീട് പള്ളിക്കുള്ളിലാവുകയായിരിന്നു. ഖലീഫമാരായ അബൂബക്കർ സിദ്ധീഖ്, ഉമർ ബിൻ ഖതാബ് എന്നിവരേയും മറവ് ചെയ്തിരിക്കുന്നത് ഇവിടെയാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഏകദേശം സമചതുരാകൃതിയിൽ മേൽകരയില്ലാതെയാണ് പ്രവാചകൻ മസ്ജിദ് പണിതത്.ഖുർ ആൻ പാരായണത്തിന് മസ്ജിദിൽ പ്രത്യേകം പ്രതലമൊരുക്കിയിരുന്നു,മസ്ജിദിൻറെ നീളവും വീതിയും യഥാക്രമം 30,35 മീറ്റർ വീതമായിരുന്നു.പ്രവാചകൻ നിർമിച്ച മസ്ജിദിന് 3 വാതിലുകളാണ് ഉണ്ടായിരുന്നത്.തെക്ക് ഭാഗത്ത് ബാബുറഹ്മ,പടിഞ്ഞാറ് ഭാഗത്ത് ബാബുജിബ്രീൽ,കിഴക്ക് ഭാഗത്ത് ബാബുന്നിസാ. ഏഴു വർഷത്തിന് ശേഷം ഏ.ഡി 629 ൽ മസ്ജിദിൻറെ വലിപ്പം ഇരട്ടിയാക്കി.പള്ളിയോട് ചേർന്ന് കോടതി,മതപഠന കേന്ദ്രം,സാമൂഹിക കേന്ദ്രം എന്നിവയും പ്രവർത്തിച്ചു.ഏ.ഡി 707 ൽ ഉമയ്യദ് ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് പഴയ മസ്ജിദ് മാറ്റി വലുതാക്കി പണിതു.ഒപ്പം പ്രവാചകൻറെ അന്ത്യവിശ്രമ സ്ഥാനത്ത് മഖ്ബറയും(കുടീരം) പണിതു.ഈ ഘട്ടത്തിൽ മസ്ജിദിൻറെ നീളവും വീതിയും 84,100 മീറ്റർ വീതമായിരുന്നു.ഒപ്പം തേക്കിൽ തീർത്ത് മേൽക്കൂരയും പണിതു.ചുമരുകൾ മൊസയ്ക്ക് (വെണ്ണക്കല്ല്) കൊണ്ട് അലങ്കരിച്ചു.അബ്ബാസിയ ഖലീഫ അൽ മഹ്ദി പള്ളിയുടെ വടക്ക് ഭാഗം വീണ്ടും വിപുലമാക്കി.കിഴക്കും പടിഞ്ഞാറും എട്ടു വീതവും വടക്ക് നാലുമായി 20 വാതിലുകളും അദ്ദേഹം പണിതു.
[തിരുത്തുക] പച്ച ഖുബ്ബ
ഹിജ് റ 600ൽ ഖലാവുദ്ധീൻ രാജാവിന്റെ കാലത്താണ് ആയിശ(റ) വീടിനുമുകളിലായി പച്ച താഴികക്കുടങ്ങൾ നിർമ്മിച്ചത്. ആദ്യം അതിന്റെ നിറം നീലയായിരിന്നു.
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] അവലംബം
- ഗൾഫ് മനോരമ ഹജ് സ്പെഷൽ, 2008 ഒക്ടോബർ 31 വെള്ളി.