ദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദൈവം എന്ന വാക്കുകൊണ്ട് ഏകദൈവവിശ്വാസികൾ വിവക്ഷിക്കുന്നത് എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു അസ്തിത്വത്തെയാണ്[1]. മനുഷ്യ ബുദ്ധിയുടെ പരിമിതിയിൽ നിന്നുകൊണ്ട് പൂർണമായി നിർവചിക്കാനാകാത്ത നിത്യ സത്യമാണ് ദൈവം എന്നും, സർവ നന്മകളുടെയും പൂർണഭാവമാണ് എന്നും വിശ്വസിക്കപ്പെടുന്നു. ഓരോരുത്തരും അവരുടെ സാഹചര്യമനുസരിച്ചും അനുഭവമനുസരിച്ചും വ്യത്യസ്ത പേരുകൾ വിളിച്ചുവെങ്കിലും ശക്തി ഒന്ന് തന്നെയാണ്, എന്ന് ദൈവ വിശ്വാസികൾക്കിടയിൽ പൊതുവേ സമവായമുണ്ട്. കാണുന്നതിനപ്പുറം ഗ്രഹിക്കാൻ കഴിയാത്തവർ ദേവീ ദേവന്മാർ എന്ന പേരിൽ പലതരം വിഗ്രഹങ്ങളെ ആരാധിക്കുന്നതും ദൈവിക സാന്നിധ്യം അപേക്ഷിച്ച് കൊണ്ടാണ്. ദൈവത്തെ അംഗീകരിക്കാനോ, മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തിയുണ്ടെന്ന് ഗ്രഹിക്കാനോ കഴിയാത്തവർ ദൈവിക ഭാവത്തെ ഒരു വിശ്വാസമായി മാത്രം കാണുന്നു.

മതത്തിന്റെ ഭാഗമായിട്ടും അല്ലാതെയും ദൈവത്തെ കണക്കാക്കപ്പെടുന്നു. ഹിന്ദുത്വത്തിൽ സാധാരണഗതിയിൽ പരബ്രഹ്മം എന്നത് ദൈവത്തിനെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. അറബിയിലെ അല്ലാഹു എന്ന പദം ഇസ്ലാം മതത്തിന്റെ ദൈവ സംജ്ഞയായുപയോഗിക്കുന്നു. യഹോവ എന്നും YHVH എന്ന ചതുരക്ഷരിയായും പുരാതന യഹൂദരും യഹോവയുടെ സാക്ഷികളും ദൈവത്തിനെ കുറിക്കുന്നു. അതേ പേരു തന്നെ ക്രിസ്തുമതാനുയായികളും ദൈവത്തിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. ക്രിസ്തീയ മതവിശ്വാസികൾ പൊതുവെ ദൈവത്തെ കുറിക്കാൻ "കർത്താവ്‌", അഥവാ "ദൈവം" (ഗ്രീക്കിൽ അഡൊനെയ്‌) എന്നിവപോലുള്ള സ്ഥാനപ്പേരുകളാണ് ഉപയോഗിക്കുന്നത്.

സ്വഭാവം[തിരുത്തുക]

വിശ്വാസ പ്രമാണങ്ങളനുസരിച്ച് ദൈവശാസ്ത്രജ്ഞന്മാർ ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നൽകിയിട്ടുണ്ട്. അവയിൽ ഏറ്റവും സാധാരണമായവ താഴെ കൊടുത്തിരിക്കുന്നവയാണ്.

  • സർവ്വജ്ഞാനിയായിരിക്കുക
  • സർവ്വശക്തനായിരിക്കുക
  • സർവ്വവ്യാപിയായിരിക്കുക
  • നന്മയുടെ മൂർത്തീഭാവമായിരിക്കുക
  • വിശുദ്ധമായിരിക്കുക
  • അനാദിയായിരിക്കുക

വിഭാഗങ്ങൾ[തിരുത്തുക]

  • ഏകദൈവ വിശ്വാസം
  • ബഹുദൈവ വിശ്വാസം
  • നിരീശ്വര വാദം

വിമർശനങ്ങൾ[തിരുത്തുക]

മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തിയുണ്ടെന്ന് അംഗീകരിക്കാത്തവർ ദൈവിക ഭാവത്തെ ഒരു വിശ്വാസമായി മാത്രം കാണുന്നു. മത വിഭാഗങ്ങൾ തമ്മിൽ കാലാകാലങ്ങളായി വിശ്വാസത്തിന്റെ പേരിൽ നടന്ന സംഘർഷങ്ങൾ ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുരിശുയുദ്ധങ്ങൾ മുതലായവ ഇതിന്റെ പേരിൽ ഇന്ന് ഏറ്റവും വിമർശിക്കപ്പെടുന്ന സംഭവങ്ങളാണ്.

അവലംബം[തിരുത്തുക]

  1. Swinburne, R.G. "God" in Honderich, Ted. (ed)The Oxford Companion to Philosophy, Oxford University Press, 1995.
"http://ml.wikipedia.org/w/index.php?title=ദൈവം&oldid=1962271" എന്ന താളിൽനിന്നു ശേഖരിച്ചത്