താവോയിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യിന്‍ യാങ്: താവോയിസത്തിന്റെ ഔദ്യോഗികമുദ്ര

അതിപ്രാചീനമായ ഒരു ചൈനീസ് ദാര്‍ശനിക പ്രസ്ഥാനവും മതവുമാണ്‌ താവോയിസം. താവോ എന്ന വാക്കിന്റെ അര്‍ത്ഥം മാര്‍ഗം എന്നാണ്‌. മതപരിവേഷം ഉണ്ടാകും മുന്‍പ് താവോയിസം ചൈനയിലാകമാനം പ്രചാരം നേടിയ ഒരു ജീവിതവീക്ഷണമായിരുന്നു.

പ്രകൃതിയുടെ മാര്‍ഗ്ഗം, സ്വാഭാവികതയുടെ മാര്‍ഗ്ഗം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന താവോയിസം വിവേകപൂര്‍വം ജീക്കുവാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പ്രപഞ്ചത്തിന്റെ പ്രവാഹം എന്നര്‍ഥം വരുന്ന താവോ (Tao), നന്മനിറഞ്ഞ ചലനാത്മകമായ ജീവിതം അഥവാ ദെ ( De), പ്രവര്‍ത്തനോന്മുഖത എന്ന വു വിയ് (Wu wei), ലാളിത്യത്തെക്കുറിയ്ക്കുന്ന പു (Pu) എന്നിവയാണ്‌ താവോയിസത്തിലെ വിശ്വാസപ്രമാണങ്ങള്‍.

ചൈനയിലെ ജ്യോതിശാസ്ത്രം, പാചകവിധികള്‍, ആയോധനകലകള്‍ എന്നിവയിലെല്ലാം താവോയിസത്തിന്റെ സ്വാധീനം തെളിഞ്ഞു കാണാം.

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8B%E0%B4%AF%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം