കൺഫ്യൂഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൺഫ്യൂഷ്യസ്

സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷസ് (Confucius) (551 – 479 BCE). ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും ഇദ്ദേഹമാണ്. “ധാരാളം കേൾക്കുക, ധാരാളം കാണുക, അതിൽ നിന്ന് നല്ലത് തെരഞ്ഞെടുക്കുക, അതനുസരിച്ച് ജീവിക്കുക. ഇങ്ങനെ മാത്രമേ ജ്ഞാനം ആർജ്ജിക്കാൻ കഴിയൂ” എന്നതാണ് കൺഫ്യൂഷ്യസിന്റെ ആപ്തവാക്യം. കൺഫ്യൂഷ്യസിന്റെ പാത പിന്തുടരുന്നവരുടെ മതമാണ് കൺഫ്യൂഷ്യനിസം.

[തിരുത്തുക] കൺഫ്യൂഷ്യസിന്റെ മൊഴികൾ

  1. പ്രതികാരം വീട്ടാനായി ഇറങ്ങിതിരിക്കുന്നതിന് മുമ്പ് രണ്ട് ശവക്കുഴികൾ ഒരുക്കുക.
  2. ഞാൻ കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത് മനസ്സിലാക്കുന്നു.
  3. അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും നക്ഷത്രവുമില്ലാത്ത രാത്രി.
  4. യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല. നിർത്താതെ തുടരുക.
  5. നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക .എങ്കിൽ മറ്റുള്ളവരും നിങ്ങളെ ബഹുമാനിച്ചുകൊള്ളും.
  6. സത്യം മനസ്സിലാക്കിയശേഷം അത് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്തമാണ്
  7. കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
  8. തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക
  9. ഒരിക്കലും ചതിക്കാത്ത ആത്മസുഹൃത്താണ് മൗനം
  10. നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല.
  11. ആയിരം കാതങ്ങളുടെ യാത്രയായിരുന്നാലും തുടങ്ങുന്നത് ഒരൊറ്റ ചുവടുവെയ്പ്പോടെയാണ്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

കൂടുതൽ മൊഴികൾ വിക്കിചൊല്ലുകളിൽ

Commons:Category
വിക്കിമീഡിയ കോമൺസിലെ Confucius എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ കൺഫ്യൂഷ്യസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

"http://ml.wikipedia.org/w/index.php?title=കൺഫ്യൂഷ്യസ്&oldid=1296552" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ