മുഹമ്മദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
കാലാകാലങ്ങളില്‍ വഴിപിഴച്ച ജനതയെ നേര്‍വഴിക്ക് നടത്താന്‍ അള്ളാഹു നിയോഗിച്ച കൊണ്ടിരുന്ന പ്രവാചകശ്രംഖലയിലെ അവസാനത്തെ പ്രവാചകനാണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന പ്രവാചകനാണ് മുഹമ്മദ് നബി.മുഹമ്മദ് മുസ്തഫ, അശ്‌റഫുല്‍ ഖല്‍ഖ് എന്നിങ്ങനെയും അറിയപ്പെടുന്നു.[1] മുസ്ലിംകള്‍ അവരെ യഥാര്‍തഥ ആദം നബി,ഇബ്രഹിം നബി തുടങിയവരുടെയു കറ കളഞ്ഞ ഏകദൈവ വിശ്വാസത്തിന്റെ പരിഷ്കര്‍ത്താവായി പരിഗണിച്ചു പോരുന്നു. മുഹമ്മദ് ഇബ്‌നു അബ്ദുള്ള (അറബി: محمد بن عبد الله), പിതാവിന്റെ പേര്: അബ്ദുള്ള ബിന്‍ അബ്ദുല്‍ മുത്തലിബ്, മാതാവിന്റെ പേര്‍: ആമിന ബിന്‍ത് വഹാബ്. മുഹമ്മദ് (സ) എന്ന് അറിയപ്പെടുന്നു. മക്കയിലെ ഖുറൈശി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തില്‍ ജനനം. 63-ആം വയസില്‍ മദീനയില്‍ വെച്ച് മരണം.
ഉള്ളടക്കം |
പേരിനു പിന്നില്‍
മുഹമ്മദ് (അറബി:محمد) ഉച്ചാരണം ഇവിടെ കേള്‍ക്കാം എന്ന അറബി നാമത്തിന്റെ ലിപിമാറ്റമാണിത്. സ്തുത്യര്‍ഹന്‍, സ്തുതിക്കപ്പെട്ടവന്‍ എന്നിങ്ങനെ അര്‍ഥം വരുന്ന അഹ്‌മദ് (أحمد) എന്ന ധാതുവില്‍ നിന്നാണ്‍ മുഹമ്മദ് (محمد) എന്ന പേരിന്റെ നിഷ്പത്തി, ഹ-മീം-ദാല്‍ (ح م د) എന്ന കിയാധാതുവില്‍ നിന്നുത്ഭവിച്ച സമാനമായ മറ്റു നാമങ്ങള്‍ ഹാമിദ്, ഹംദി, മഹ്‌മൂദ് എന്നിവയാണ്. (അഹ്‌മദ് എന്ന പദം ഖുര്‍ആനില്‍ 61:6) [2][3] [4]
മുസ്ലിംങ്ങള്‍ക്കിടയില്‍, മുഹമ്മദ് നബി എന്നാണ് അറിയപ്പെടുന്നത്. നബിയെന്നാല്‍ പ്രവാചകന്‍ എന്നര്‍ഥം. റസൂല്‍ (സന്ദേശവാഹകന്‍) എന്നു തുടങ്ങി പതിനഞ്ചോളം പേരുകള്‍ മുഹമ്മദ് എന്ന പേരിനൊപ്പം ഉപയോഗിക്കാറുണ്ട്. ഖുര്‍ആനിലെ ചില അദ്ധ്യായങ്ങളില്‍ 33:40 മുഹമ്മദിനെ പ്രവാചകരില്‍ ഉന്നതന്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്.[5] മുഹമ്മദ് എന്ന നാമത്തിന്റെ ഹ മലയാളത്തില്‍ ഉച്ചരിക്കുന്നതിനു സമാനമല്ല അറബിയില്‍. മലയാളത്തില്‍ തൊണ്ടയുടെ താഴ്‌ഭാഗത്ത് നിന്നും അറബിയില്‍ തൊണ്ടയുടെ മേലെ അറ്റത്ത് നിന്നുമാണ്‍് ഹ ഉച്ചരിക്കുന്നത്.
ജനനം
അറേബ്യയിലെ മക്കയില്‍ (മുന്‍പ് ബക്ക എന്നറിയപ്പെട്ടിരുന്നു) ബനൂ ഹാശിം ഗോത്രത്തിലെ ഖുറൈഷി കുടുംബത്തില്‍ ഹിജ്‌റയ്ക്ക് 53 വര്‍ഷം മുന്‍പ് റബീഉല്‍ അവ്വല്‍ 12-ന്‍ തിങ്കളാഴ്ച (2 ഓഗസ്റ്റ് C.E) ജനനം.[6][7]
പശ്ചാത്തലം
ജാഹിലിയ്യ എന്നറിയപ്പെടുന്ന തമോകാലഘട്ടം അറബികളുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിരുന്നു. ഇത് ക്രി.വ. അഞ്ചു ആറും ശതകങ്ങളിലാണ് പാരമ്യതയിലെത്തുന്നത്. ക്രിസ്തുവിന് മുന്ന് ഒന്നാം ശതകത്തിലും അതിനു മുന്നും ലോകജനതക്കു തന്നെ മാതൃകയാകുമാറ് നല്ല സംസ്കാരങ്ങള്‍ കാഴ്ച വച്ചിരുന്നവരാണ് അറബികള്‍. സംസ്കാരസമ്പന്നയില്‍ മുന്നോട്ട് പോവേണ്ടിയിരുന്ന അറേബ്യന്‍ ജനത നേരെ തിരിച്ച പ്രാകൃതകാലഘട്ടത്തിലെ ആചാരങ്ങളിലേക്കും രീതികളിലേക്കും മടങ്ങിപ്പോവുന്ന കാഴ്ചയാണ് ഈ കാലഘട്ടത്തല് കാണാന്‍ കഴിയുക. അറബികളിലുണ്ടായ ഈ സംസ്കാരിക പിന്മാറ്റം അവരില്‍ തന്നെ വമ്പിച്ച പരാജയങ്ങള്‍ വരുത്തി വക്കുകയും നാഗരികത നശിച്ചും സ്വയം നശിച്ചും അവര്‍ അന്ധകാരത്തിലേക്ക് പോയിക്കൊണ്ടുമിരുന്നു. എങ്കിലും സംസ്കാരിക അധഃപതനിടയിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിട്ച്ച് ജീവിതം നയിച്ച കുടുംബങ്ങള്‍ അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ ഒരു പ്രത്യേക മതവിശ്വാസം ഉള്‍ക്കൊണ്ടില്ല. അവര്‍ ഒരു പ്രവാചകനെ അനുസരിച്ചുമില്ല. എങ്കിലും ദൈവവിശ്വാസം അവരിലുണ്ടായിരുന്നു. [8] ഈ വിശ്വാസവും പ്രവൃത്തികളും അറബികള്‍ സ്വയം ഉണ്ടാക്കീടുത്തതായിരുന്നു. പ്രതൈഏക ചിട്ടകളോ, ആചാരമുറകലോ മതകാര്യങ്ങളില്‍ നടപ്പിലുണ്ടായിരുന്നില്ല. ഓരോരുത്തര്‍ക്കും തോന്നുന്നതു പോലെ ആരാധിക്കുകയും അരാധിക്കാതിരിക്കുകയോ ചെയ്യാം. ഒരോ രൂപത്തിലും ദൈവങ്ങള്‍ ഉണ്ടായിരുന്നു. ഹുബ്‌ല് എന്ന പ്രധാന ദൈവവും ഹുബ്‌ലിന്റെ മക്കളായ ലാത്ത, ഉസ്സം മനാത്ത എന്നീ ദൈവങ്ങളുമായിരുന്നു പ്രാധാന്യമര്‍ഹിക്കുന്നവ.
എന്നാല്‍ ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തോട് കൂടി വിശ്വാസപരമായ പ്രവൃത്തികളും അനുകരണങ്ങളും ഇല്ലാതാക്കപ്പെട്ടു. പലദൈവങ്ങളെ ആരാധിക്കേണ്ടതില്ല എന്നും ഏക ദൈവത്തെ മാത്രമേ ആരാധിക്കേണ്ടതുള്ളൂ എന്നും ഇസ്ലാം മതം ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുത്തു. അങ്ങനെ മുന്‍പത്തെ മതാചാര്യര്‍ സ്ഥാപിച്ച കാലഘടത്തിന്റെ മൂല്യങ്ങള്‍ക്കുണ്ടായ തകര്‍ച്ചയില്‍ നിന്ന് രക്ഷനേടാനായിട്ടാണ് അവസാന പ്രവാചകനായ മുഹമ്മദ് ജനിച്ചത് എന്നാണ് വിശ്വാസം.
ജീവചരിത്രം
ബാല്യം
മുഹമ്മദ് നബിയുടെ മുന്‍ഗാമികളില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഏക വ്യക്തി അദ്നാന്‍ ആണ്. അദ്നാന്റെ പൂര്‍വ്വ ചരിത്രത്തെ പറ്റി വിവരങ്ങള്‍ ലഭ്യമല്ല എങ്കിലും എബ്രഹാമിന്റെവംശത്തില്‍ പെട്ടയാളാണ് എന്ന് ഐത്യഹ്യമുണ്ട്. അദ്നാന്റെ മകനാന് മുഈദ്. മുഈദിന്റെ വംശപരമ്പരയില്‍ പെട്ട ഫിഹിര്‍ ആന് ഖുറൈഷി വംശത്തിന്റെ സ്ഥാപകന്‍ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഖുറൈശികളില്‍ പെട്ട മക്കയുടെ ഭരണാധികാരിയായിരുന്ന അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുല്ലായുടെയും വാഹിബിന്റെ മകള്ളായ ആമിനയുടേയും മകനായി ഹിജ് റക്ക് അന്‍പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റബ്ബീഉല്‍ അവ്വല്‍ 12 നായിരുന്നു മുഹമ്മദ് നബി മക്കയില്‍ ജനിച്ചത്. ക്രിസ്ത്വാബ്ദം 571 ഏപ്രില്‍ 22 നാണത്. [ഏപ്രില്‍ 20 റജബ് മാസം 9) നാണ് എന്നും [9] സെപ്തംബര്‍ 20 നാണ് [10] എന്നും ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.)
വ്യാപാരാവശ്യങ്ങള്‍ക്കായി സിറിയയിലേക്ക് പോയ മുഹമ്മദിന്റെ പിതാവ് രോഗകാരണത്താല്‍ മരണമടഞ്ഞു. രണ്ട് മാസത്തിനുശേഷം വിധവയായ ആമിന മുഹമ്മദിന് ജന്മം നല്‍കി. അറബികള്‍ക്കിടയില്‍ സുപ്രസിദ്ധി നേടിയ ആനക്കലഹ വര്‍ഷത്തിലായിരുന്നുവത്. അറബി സമ്പ്രദായത്തില്‍ മാതാവ് കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുകയില്ല. പകരം അതിനായി സംരക്ഷണജോലി അവിടത്തെ സമ്പ്രദായമനുസരിച്ച് ബദവി സ്ത്രീകളെ ഏല്പിക്കുകയാണ് പതിവ്. അങ്ങനെ അദ്ദേഹം പ്രപിതാവായ അബ്ദുല്‍ മുത്ത്വലിബിന്‍റെ അടുത്ത് വളര്‍ന്നു. മുഹമ്മദിനെ സംരക്ഷിക്കാന്‍ ബനൂസഅ്‌ദ് ഗോത്രത്തില്‍ പെട്ട ഹലീമാ എന്ന സ്ത്രയെ ചുമതലപ്പെടുത്തുകയുണ്ടായി. നാലുവര്‍ഷം ഇപ്രകാരം മുഹമ്മദിനെ സംരക്ഷിച്ച് വളര്‍ത്തിയ ശേഷം മക്കയില്‍ താമസിച്ചിരുന്ന ആമിനായുടെ പക്കല്‍ 4 വയസുകാരനായ മുഹമ്മദിനെ തിരിച്ചേല്പ്പിച്ചു. ബാലനായിരിക്കെതന്നെ അബ്ദുല്‍മുത്ത്വലിബും മരണമടഞ്ഞു. ആമിന ഭര്‍ത്താവിന്റെ ഖബറില്‍ സ്മരാണാജ്ഞലി അര്‍പ്പിക്കാന്‍ എല്ലാവര്‍ഷവും മദീനയിലേക്ക് പോകുമായിരുന്നു. മുഹമ്മദിന് ആറു വയസ്സുള്ളപ്പോള്‍ മദീനയിലേക്ക് ഈ ആവശ്യത്തിനായി പോയ ആമിന അവിടെ വച്ച് രോഗബാധയാല്‍ മരണമടഞ്ഞു. പിന്നീടദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിന്‍റെ സംരക്ഷണത്തില്‍ വളര്‍ന്നു.
സല്‍സ്വഭാവിയായിരുന്നു മുഹമ്മദ്. സമ്പന്നനല്ലയിരുന്ന അബു താലിബിനെ സഹായിക്കാന്‍ ചില സന്ദര്‍ഭങ്ങളിലൊക്കെ മുഹമ്മദ് ആടുകളേ മേയ്ക്കാറുണ്ടായിരുന്നു. സ്വതവേ ചിന്താശീലനായ മുഹമ്മദിന് ഈ തൊഴില്‍ ഏകാന്തമായ അവസരങ്ങള്‍ പ്രദാനം ചെയ്തു. മുഹമ്മദിന്റെ 15-)ം വയസില്‍ ഖുറൈഷികളും അയല്‍ഗോത്രക്കാരുമായുണ്ടായ യുദ്ധത്തില്‍ അമ്പുകള്‍ ശേഖരിച്ച് നല്‍കി ഖുറൈഷികളെ അദ്ദേഹം സഹായിച്ചു. ഇത് അദ്ദേഹത്തിന് യുദ്ധരംഗത്ത് കിട്ടിയ ആദ്യത്തെ അനുഭവമായി കണക്കാക്കുന്നു. മുഹമ്മദിന്റെ സംഘടനാ പ്രവര്‍ത്തനം മൂലം അറേബ്യയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ചേര്‍ന്ന് ഒപ്പു വയ്ക്കപ്പെട്ട ഹില്‍ദഫ് അല്‍-ഫസൂല്‍ എന്ന കാരാറിന്റെ ഭാഗമായി സാമ്പത്തിക പരാധീനത അനുഭവിക്കപ്പെട്ടിരുന്ന പാവപ്പെട്ട ആളുകളെ സംരക്ഷിക്കാനുള്ള കടപ്പാട് അതില്‍ ഒപ്പു വച്ച എല്ലാ തലവന്മാരു ഏറ്റെടുക്കപ്പെട്ടു. അങ്ങനെ ചെറിയ വയസ്സിലേ തന്നെ സാന്മാര്‍ഗ്ഗികതയും ലളിതജീവിതവും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആര്‍ജ്ജിച്ചു. ഇത് അദ്ദേഹത്തിന് വിശ്വസ്തന്‍ എന്നര്‍ത്ഥം വരുന്ന അല്‍-അമീന്‍ എന്ന പേര് നേടിക്കൊടുത്തു.
വിവാഹം
അബു താലിബിന്റെ വ്യാപാരം മൂലം മാത്രം ആ കുടുംബം നിലനില്‍ക്കുകയില്ല എന്ന സന്ദര്‍ഭമായപ്പള് യുവാവായ മുഹമ്മദ് സ്വന്തമായി വ്യാപാരത്തിലോ ജോലിയിലോ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. അങ്ങനെ പിതൃവ്യന്റെ അനുവാദത്തോടെ ഖദീജ എന്ന സമ്പന്നയെ അവരുടെ വ്യാപാരത്തില്‍ സഹായിക്കാനായി ചേര്‍ന്നു. ഖദീജ വിധവയായിരുന്നെങ്കിലും അതിസുന്ദരിയായിരുന്നു. ഖദീജ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ സിറിയയിലേക്ക് വ്യാപാരത്തിന് അയച്ചു. സല്‍സ്വഭാവിയായ മുഹമ്മദിന്റെ മേല്‍ നോട്ടത്തില്‍ ആ സംഘം വന്‍ ലാഭം തിരികെയെത്തിച്ചു. മുഹമ്മദ് തന്റെ ആത്മാര്‍ത്ഥതയും വ്യാപാരകുശലതയും കൊണ്ട് ഖദീജയുടെ മനസ്സനെ ആകര്‍ഷിച്ചിരുന്നു. ഖദീജ അബു താലിബിനോട് മുഹമ്മദിനെ വിവാഹം ചെയ്യാന്‍ താല്പര്യം അറിയിക്കുകയും അബു താലിബിന്റെ അനുഗ്രഹാശിസ്സുകളോടെ അവരുടെ വിവാഹം നടന്നു. അന്ന് മുഹമ്മദിന് പ്രായം 25 ഉം ഖദീജക്ക് 40 ഉം ആയിരുന്നു. വിവാഹശേഷം തന്റെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളില്‍ നിന്ന് വിമുക്തി നേടിയത് അദ്ദേഹത്തിന് സ്വസ്ഥമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുത്തു.
സിറിയയിലേക്കുള്ള യാത്രകള്‍ അദ്ദേഹത്തിന് ക്രിസ്തുമതവുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കി. സിറിയയിലുള്ളവരുടെ മതജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം ഉണ്ടാക്കിയിരുന്നു. നിരവധി ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഖദീജയുമായുള്ള വിവാഹം മുഹമ്മദിനെ സമൂഹത്തില്‍ ഒരു ഉന്നത സ്ഥാനം നേടിക്കൊടുത്തിരുന്നു. മാത്രവുമല്ല അദ്ദേഹം സത്യസന്ധനും സല്‍സ്വഭാവിയുമായിരുന്നു എന്നത് അദ്ദേഹത്തെ സര്‍വ്വസ്വീകാര്യനാക്കിത്തീര്‍ത്തിരുന്നു. മുഹമ്മദിന്‍റെ അദ്ധ്യക്ഷതയില്‍ കഅബയുടെ പുനരുദ്ധാരണ വേളയില്‍ ഹജ്റുള്‍ അസ്‍വാദ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖുറൈഷികളും മറ്റുമായുണ്ടായ തര്‍ക്കം രമ്യമായി പര്യവസാനിപ്പിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്‍റെ ആദ്യമകനായ അല്‍-കാസിം മരണപ്പെട്ടത് അദ്ദേഹത്തില്‍ കടുത്ത ദുഖം ഉണ്ടാക്കി. ഇതില്‍ നിന്നാശ്വാസം നേടാനായി അദ്ദേഹം അബു-താലിബിന്‍റെ മകനായ അലിയെ ദത്തെടുത്ത് വളര്‍ത്തി.
പ്രവാചകത്വം
അദ്ദേഹത്തിന് തന്റെ നാല്പതാം വയസില്‍ എല്ലാ പ്രവാചകന്മാരെയും പോലെ ഗബ്രിയേല്‍ - ജിബ്രീല്‍ - എന്ന മാലാഖ വഴി ദൈവിക സന്ദേശമെത്തി. സത്യ പ്രബോധനം തുടങ്ങിയ അദ്ദേഹത്തെ നാട്ടുകാര്‍ അതികഠിനമായി പീഢിപ്പിച്ചു. ആദ്യമാദ്യം താഴേക്കിടയിലെ ജനതയായിരുന്നു അദ്ദേഹത്തില്‍ വിശ്വസിച്ചത്. ശത്രുക്കളുടെ പീഢനം സഹിക്ക വയ്യാതെ അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു.
മദീനയില്‍ വിശ്വാസികള്‍ പെരുകുകയും അവര്‍ അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക സന്ദേശവുമായി കടന്ന് ചെന്നു. അക്കാലയളവില്‍ കേരളത്തിലുമവരെത്തി [11]. മദീനയില്‍ ഇസ്ലാം ശക്തി പ്രാപിക്കുന്നത് സഹിക്കവയ്യാത്ത നിഷേധികള്‍ മദീനക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ അഴിച്ച് വിട്ടു. ബദറിലും ഉഹ്ദിലും ഖന്ദഖിലും പ്രവാചകന്‍ അവരോട് എറ്റുമുട്ടേണ്ടി വന്നു. ഏറ്റുമുട്ടല്‍ തുടര്‍ന്നപ്പോള്‍ ആ ശല്യം നീക്കം ചെയ്യാനായി പ്രവാചകനും സഹചാരികളും മക്കയെ രക്തരഹിത ആക്രമത്തിലൂടെ കീഴടക്കി.
| ഈ ലേഖനം/വിഭാഗം സന്തുലിതമല്ലന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങള്‍ കാണുക. ചര്‍ച്ചകള്‍ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ഖദീജ മക്കയിലെ ഒരു വര്‍ത്തക പ്രമുഖയായിരുന്നു. അവര്‍ മുഹമ്മദിന്‍റെ വിശ്വസ്തതയെക്കുറിച്ചു കേട്ടിരുന്നു. അതുകൊണ്ട് അവര്‍ സിറിയയില്‍ വില്‍ക്കാനുള്ള കുറേചരക്കുകള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അദ്ദേഹം തന്നെ ഏല്‍പിച്ച കാര്യം ഭംഗിയായി നിര്‍വ്വഹിച്ചു. മുഹമ്മദ് നബി (സ) യുടെ ആത്മാര്‍ത്ഥതയും വിശ്വസ്തതയും ഖദീജയില്‍ മതിപ്പുളവാക്കി. അതു വിധവയായ അവരെ മുഹമ്മദുമായി വിവാഹാലോചന നടത്താന്‍ പ്രേരിപ്പിച്ചു. പിതൃവ്യന്‍റെ അനുഗ്രഹാശിസ്സുകളോടെ മുഹമ്മദും ഖദീജയും തമ്മിലുള്ള വിവാഹം നടന്നു. അവര്‍ ഒരു മാതൃകാദാന്പത്യജീവിതമാണ് നയിച്ചത്. ഖദീജ എല്ലായ്പ്പോഴും മുഹമ്മദിന് ഒരു തണലായിരുന്നു. വിഷമവേളകളില്‍ അവരദ്ദേഹത്തിന്ന് ആശ്വാസമായി. പില്‍ക്കാലത്ത് മുഹമ്മദുനബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ ആദ്യമായി വിശ്വസിച്ചതും അവരായിരുന്നു.
ദൈവീക സന്ദേശങ്ങളുടെ തുടക്കം
അദ്ദേഹം പലപ്പോഴും അടുത്തു തന്നെയുള്ള ഹിറാ ഗുഹയില്‍ പോയി ധ്യാനിച്ചിരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്നു നാല്‍പതു വയസ്സായിക്കഴിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം പ്രാര്‍ത്ഥനാനിരതനായിരിക്കെ ജിബ്രില്‍ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ ആശ്ലേഷിക്കുകയും അനന്തരം ദൈവികാജ്ഞ പ്രകാരം "വായിക്കുക' എന്ന് കല്‍പിക്കുകയും ചെയ്തു. പ്രവാചകന്‍ തനിക്കു വായിക്കാനറിയില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ വീണ്ടും "സൃഷ്ടിച്ച നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ ചോരക്കട്ടയില്‍ നിന്നുമവന്‍ സൃഷ്ടിച്ചു. പേനകൊണ്ട് (എഴുത്തു) പഠിപ്പിച്ചിരിക്കുന്ന അത്യുദാരനാണു നിന്‍റെ രക്ഷിതാവ്. മനുഷ്യനു അറിവില്ലാത്തതു മനുഷ്യനെ അവന്‍ പഠിപ്പിച്ചു' (ഖുര്‍ആന്‍ 96:1-5) എന്ന് ആജ്ഞാപിക്കപ്പെട്ടു. അതു ദൈവീക സന്ദേശങ്ങളുടെ തുടക്കമായിരുന്നു. പിന്നീട് അതുപോലെയുള്ള ദൈവീകവചനങ്ങള്‍ പ്രവാചകന്നു പലപ്പോഴായി അവതരിപ്പിക്കപ്പെട്ടു. അവയുടെ സമാഹാരമാണ് ഖുര്‍ആന്‍. അതുപ്രവാചക വചനങ്ങളല്ല. കലര്‍പ്പില്ലാത്ത ദൈവീക വചനങ്ങള്‍ തന്നെയാണവ.
ഭയപ്പെട്ടു വിറച്ചുകൊണ്ട് മുഹമ്മദ് വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു. അപ്പോള്‍ വീണ്ടും ആ ശബ്ദം അദ്ദേഹത്തോടാജ്ഞാപിച്ചു. "ഓ വസ്ത്രം കൊണ്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ, എഴുന്നേല്‍ക്കുക. എന്നിട്ട് (ദുഷിച്ച നടപടികളെക്കുറിച്ചു മനുഷ്യര്‍ക്കു) താക്കീതു നല്‍കുക, നിന്‍റെ രക്ഷിതാവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധീകരിക്കുക, അശുദ്ധിയെ വിട്ട് അകന്നു നില്‍ക്കുക, ലാഭം നേടാന്‍ വേണ്ടി ഔദാര്യം ചെയ്യരുത്. നിന്‍റെ നാഥന്നു വേണ്ടി ക്ഷമ കൈക്കൊള്ളുക, കാഹളത്തില്‍ ഊതിക്കഴിഞ്ഞാല്‍ (ലോകാവസാനം വന്നുകഴിഞ്ഞാല്‍) അത്, ആ ദിവസം സത്യനിഷേധികള്‍ക്കു വളരെ ഞെരുക്കമുള്ളതും ലഘുവല്ലാത്തതുമായ ഒരു ദിവസമായിരിക്കും.' (ഖുര്‍ആന്‍ 74: 1-10)
| നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.(ഖുര്‍ ആന്‍ 34:28)" |
പ്രബോധനം
| ഈ ലേഖനം/വിഭാഗം സന്തുലിതമല്ലന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങള്‍ കാണുക. ചര്‍ച്ചകള്‍ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
അങ്ങിനെ മുഹമ്മദുനബി (സ) യെ ജനങ്ങളെ ഉദ്ധരിക്കാനും താക്കീതു നല്‍കാനും ദൈവം നിയോഗിച്ചു. അദ്ദേഹം പ്രവാചകനായി. പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം പ്രബോധനം ആരംഭിച്ചു. മുഹമ്മദ് നബി യുടെ ആത്മാര്‍ത്ഥതയില്‍ അടുത്തറിയുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആദ്യമായി ഖദീജ അദ്ദേഹത്തിന്‍റെ സന്ദേശം സ്വീകരിച്ചു. അധികം താമസിയാതെ അലി, അബൂബക്കര്‍, ഉസ്മാന്‍,അബ്ദുറഹ്മാന്‍, സഅ്ദ്, സുബൈര്‍, തല്‍ഹാ എന്നിവരും "മുഹമ്മദു നബി ദൈവത്തിന്‍റെ ദൂതനും അടിമയുമാണെന്ന്' വിശ്വസിച്ചു.
പിന്നിടദ്ദേഹത്തിന് പരസ്യമായി മതപ്രബോധനമാരംഭിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. അപ്പോള്‍ അദ്ദേഹം മക്കക്കു തൊട്ടുള്ള സഫാ എന്ന കുന്നില്‍ കയറി നിന്നു കൊണ്ട് ജനങ്ങളെ വിളിച്ചുകൂട്ടി. ഞാന്‍, ഈ മലയുടെ അപ്പുറത്ത് നിങ്ങളെ ആക്രമിക്കാന്‍ ഒരു ശത്രു സൈന്യം തയ്യാറായി നില്‍പുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ലേ? എന്നു ചോദിച്ചു. "നിങ്ങള്‍ കളവു പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല' അവര്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് താക്കീതു നല്‍കുന്നു. എനിക്ക് ദൈവത്തില്‍നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നു. ഒരു ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവനായാണ് ഞാന്‍ വന്നിട്ടുള്ളത്. എനിക്ക് ഈ ലോകത്ത് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുകയില്ല. മരണാനന്തര ജീവിതത്തിലും നിങ്ങള്‍ക്ക് സംരക്ഷണം വാഗ്ദത്തം ചെയ്യാന്‍ എനിക്ക് കഴിയില്ല. യഥാര്‍ത്ഥ ദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല എന്ന് നിങ്ങള്‍ വിശ്വസിച്ചാലല്ലാതെ ഇതു കേട്ടപ്പോള്‍ ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചത് എന്നും പറഞ്ഞവര്‍ പിരിഞ്ഞുപോയി.
മുഹമ്മദുനബി തന്‍റെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. പലരും ഇസ്ലാം സ്വീകരിച്ചു. മക്കയിലെ പ്രധാനികള്‍ക്ക് ഇതൊരു തലവേദനയായി. അവര്‍ ഉത്ത്ബത്ത് എന്ന നേതാവിനെ മുഹമ്മദിന്‍റെ അടുത്തേക്കയച്ചു. ഉത്ത്ബത്ത് മുഹമ്മദുനബി യെ സമീപിച്ചു പറഞ്ഞു. നിങ്ങള്‍ക്കു ഭരണാധികാരിയാവാനാണ് ആഗ്രഹമെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഭരണാധികാരിയാക്കാം. നിങ്ങള്‍ക്കൊരു ധനികനാകാനാണ് ആഗ്രഹമെങ്കില്‍ നിങ്ങളെ ഞങ്ങളില്‍ വെച്ചേറ്റവും വലിയ ധനികനാക്കാം, ഏതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാനാണ് ആഗ്രഹമെങ്കില്‍ ഞങ്ങള്‍ അതും നടത്തിത്തരാം. ഈ പുതിയ പ്രസ്ഥാനം ഉപേക്ഷിച്ചാല്‍ മാത്രം മതി. അതിനു മറുപടിയായി പ്രവാചകന്‍ ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉദ്ധരിക്കുകയാണ് ചെയ്തത്.
മറ്റൊരവസരത്തില്‍ പ്രവാചകന്‍ വ്യക്തമാക്കി. അല്ലാഹുവാണേ, എന്‍റെ വലംകൈയ്യില്‍ സൂര്യനേയും ഇടങ്കയ്യില്‍ ചന്ദ്രനേയും വെച്ചു തന്നിട്ട് ഈ പ്രസ്ഥാനമുപേക്ഷിക്കാന്‍ അവരെന്നോടു ആവശ്യപ്പെട്ടാല്‍ പോലും ഞാനതു ചെയ്യില്ല. ഒന്നുകില്‍ അല്ലാഹു ഈ മതത്തെ വിജയിപ്പിക്കുക. അല്ലെങ്കില്‍ ഈ പ്രസ്ഥാനം വിജയിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമ മദ്ധ്യേ ഞാന്‍ മരണമടയും ഇത് രണ്ടിലൊന്ന് സംഭവിക്കും വരേക്കും പിന്മാറുന്ന പ്രശ്നമേ ഇല്ല.
മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മുഹമ്മദ് നബി യുടെ ദൗത്യം സ്വീകരിച്ചവര്‍, മുസ്ലീംങ്ങള്‍ അഥവാ ദൈവത്തിന് പൂര്‍ണ്ണമായി കീഴ്പ്പെട്ടവര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. അവരുടെ മതത്തിന് ദൈവത്തിനുള്ള പൂര്‍ണ്ണമായ വിധേയത്വം എന്നര്‍ത്ഥമുള്ള "ഇസ്ലാം' എന്നും പറയുന്നു. മുഹമ്മദീയര്‍ എന്നും മുഹമ്മദു മതം എന്നും പറയുന്നത് തെറ്റാണ്. ആദ്യത്തെ മനുഷ്യനായ ആദം ഒരു പ്രവാചകനും കൂടിയായിരുന്നു. അദ്ദേഹം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി വരെ ലക്ഷക്കണക്കിനുള്ള പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്ത മത സിദ്ധാന്തങ്ങള്‍ ഒന്നുതന്നെയായിരുന്നു. അവരെല്ലാം പ്രബോധനം ചെയ്ത മതത്തിന്‍റെ പേരാണ് ഇസ്ലാം. ഇസ്ലാംമത സ്ഥാപകന്‍ മുഹമ്മദ് നബി അല്ല. അദ്ദേഹം അവസാന പ്രവാചകന്‍ മാത്രമാണ്. പ്രവാചകന്‍മാര്‍ തമ്മില്‍ വ്യത്യാസം കല്‍പ്പിക്കാതിരിക്കാന്‍ മുസ്ലീംങ്ങള്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. (ഖു. 2:285)
മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണ്ടപ്പോള്‍ മക്കയിലെ അമുസ്ലീം പ്രധാനികള്‍ക്ക് അരിശം വര്‍ദ്ധിച്ചു. അവര്‍ പ്രവാചകനേയും അനുയായികളേയും മര്‍ദ്ദിക്കാന്‍തുടങ്ങി. പ്രവാചകന്‍ നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി, ചളിയും ചീഞ്ഞ വസ്തുക്കളും അദ്ദേഹത്തിന്‍റെ മേലെറിഞ്ഞു. മുസ്ലീംകളെ ചുട്ടുപഴുത്ത മണലില്‍ മലര്‍ത്തിക്കിടത്തി, നെഞ്ചില്‍ പാറക്കല്ലുകള്‍ കയറ്റിവെച്ചു. ചിലരെ ചാട്ട കൊണ്ടടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ പ്രവാചകന്‍ തന്‍റെ ചില അനുയായികളോട് അബ്സീനിയ (എത്യോപ്യ) യിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അന്ന് എത്യോപ്യയില്‍ ഒരു ക്രിസ്ത്യന്‍ രാജാവായ നെഗസ് (നജ്ജാശി) ആണ് ഭരിച്ചിരുന്നത്. അങ്ങനെ പ്രവാചകദൗത്യത്തിന്‍റെ 5-ാം വര്‍ഷം 11 പുരുഷന്മാരും 4 സ്ത്രീകളും അടങ്ങുന്ന ഒരു സംഘം എത്യോപ്യയിലേക്ക് പാലായനം ചെയ്തു.
മുസ്ലിംകള്‍ പാലായനം ചെയ്തതറിഞ്ഞ മക്കന്‍ പ്രധാനികള്‍ ഒരു ദൗത്യ സംഘത്തെ എത്യോപ്യയിലെ രാജാവിന്‍റെ അടുക്കലേക്കയച്ചു. അവര്‍ രാജാവിനെ സമീപിച്ച് തങ്ങളില്‍ നിന്നും ഓടിപ്പോന്ന അടിമകളാണ് മുസ്ലിംകള്‍ എന്നും അവരെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും അപേക്ഷിച്ചു. രാജാവിന്‍റെ മുന്നില്‍ ഹാജരാക്കപ്പെട്ട മുസ്ലിംകള്‍ ഇങ്ങനെ ബോധിപ്പിച്ചു. "രാജാവേ, ഞങ്ങള്‍ അജ്ഞതയിലായിരുന്നു. വിഗ്രഹാരാധനയിലും അധര്‍മ്മ ജീവിതത്തിലും മുഴുകി ജീവിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളില്‍ ശക്തിയുള്ളവര്‍ ശക്തി കുറഞ്ഞവരെ ദ്രോഹിച്ചു. ഞങ്ങള്‍ കള്ളം പറയാറുണ്ടായിരുന്നു. അതിഥിമര്യാദ ഞങ്ങള്‍ പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഞങ്ങളില്‍ ഒരു പ്രവാചകന്‍ വന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും ധാര്‍മ്മിക ജീവിതത്തെക്കുറിച്ചും ഞങ്ങള്‍ക്ക് നന്നായറിയാമായിരുന്നു. ഞങ്ങളദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നാട്ടുകാര്‍ ഞങ്ങളെ മര്‍ദ്ദിക്കുകയും ഞങ്ങളുടെ മതത്തെ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.' ഇതു കേട്ടപ്പോള്‍ രാജാവ് മുസ്ലിംകളുടെ കാര്യത്തില്‍ തല്‍പരനാവുകയും അവര്‍ക്ക് ലഭിച്ചുവെന്ന് പറയുന്ന വേദത്തിന്‍റെ ചില ഭാഗങ്ങള്‍ കേള്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിംകളില്‍പ്പെട്ട ജഅ്ഫര്‍ ഖുര്‍ആനിലെ ഒരദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. രാജാവ്, എത്യോപ്യയില്‍ താമസിച്ചുകൊള്ളാന്‍ അവരെ അനുവദിച്ചു. അധികം കഴിയുന്നതിനുമുന്പ് മറ്റൊരു സംഘം കൂടി എത്യോപ്യയിലേക്ക് പാലായനം ചെയ്തു. ആ സംഘത്തില്‍ 101 പേരുണ്ടായിരുന്നു. അതില്‍ 18 സ്ത്രീകളായിരുന്നു.
മുസ്ലീംകളുടെ അംഗസംഖ്യ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നത് മക്കന്‍ പ്രധാനികളെ അലോസരപ്പെടുത്തി. അവര്‍ ഒന്നായി സമ്മേളിച്ച് പ്രവാചകന്‍റെ കുടുംബത്തിന്നെതിരില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചു. അവര്‍ക്ക് ധാന്യങ്ങളോ, മറ്റവശ്യസാധനങ്ങളോ നല്‍കാന്‍ പാടില്ലെന്ന് തീരുമാനിച്ചു. ഇത് പ്രവാചകന്‍റെ കുടുംബത്തെ വളരെയധികം വിഷമിപ്പിച്ചു. ഈ അവസ്ഥ ഏതാണ്ട് മൂന്നുകൊല്ലം തുടര്‍ന്നു. പ്രവാചക ദൗത്യത്തിന്‍റെ പത്താം വര്‍ഷത്തില്‍ അമുസ്ലീംകളില്‍പ്പെട്ട ചില ചെറുപ്പക്കാര്‍ തന്നെ മനുഷ്യത്വഹീനമായ ഈ ഉപരോധം പിന്‍വലിക്കാന്‍ നേതാക്കന്‍മാരെ നിര്‍ബന്ധിച്ചു. അങ്ങനെ ഉപരോധം നീങ്ങി. അതേ വര്‍ഷം തന്നെ ഖദീജയും പിതൃവ്യന്‍ അബുത്വാലിബും അന്തരിച്ചു. മുസ്ലീംകള്‍ക്കെതിരെയുള്ള മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു. അടുത്ത ഒരു നഗരമായ ത്വാഇഫിലെ ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പ്രവാചകന്‍ അങ്ങോട്ടുപോയി. എന്നാല്‍ അവിടെയുള്ള ജനങ്ങള്‍ അദ്ദേഹത്തെ കൂക്കി വിളിക്കുകയും കല്ലെറിഞ്ഞുകൊണ്ട് ഉപദ്രവിക്കുകയും ചെയ്തു. പ്രവാചകന്‍ മക്കയിലേക്കുതന്നെ മടങ്ങി.
മക്കയില്‍ ഒരു ഉത്സവം നടക്കാറുണ്ടായിരുന്നു. ആ ഉത്സവത്തിന് സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരാറുണ്ടായിരുന്നു. അങ്ങനെ വരുന്ന ജനങ്ങളോട് പ്രവാചകന്‍ ദൈവം ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും മരണാനന്തരം ഈ ലോകത്തെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് രക്ഷാ ശിക്ഷകള്‍ നല്‍കപ്പെടുമെന്നും ഉപദേശിച്ചു കൊണ്ടിരുന്നു. യസ്രിബില്‍(മദീന) നിന്നും വന്ന ചിലര്‍ പ്രവാചകന്‍റെ സംഭാഷണത്തില്‍ ആകൃഷ്ടരാകുകയും തങ്ങളിനി ദൈവത്തിന്‍റെ അധികാരാവകാശങ്ങളില്‍ ആരെയും പങ്കു ചേര്‍ക്കുകയില്ലെന്നും, തങ്ങളിനി വ്യഭിചരിക്കുകയോ, കളവുനടത്തുകയോ, കുഞ്ഞുങ്ങളെ കൊല്ലുകയോ, പരദൂഷണം പറയുകയോ, കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും, സുഖദുഃഖങ്ങളിലെല്ലാം പ്രവാചകനെ അനുസരിച്ച് കൊണ്ട് ജീവിക്കുമെന്നും പ്രതിജ്ഞ ചെയ്തു. അവര്‍ പന്ത്രണ്ട് പേര്‍ ഉണ്ടായിരുന്നു.
ഈ കാലഘട്ടത്തില്‍ ഒരു രാത്രിയില്‍ അല്ലാഹു പ്രവാചകനെ തന്‍റെ സന്നിധാനത്തിലേക്കുയര്‍ത്തി. ഇതിനെ ഇസ്ലാമിന്‍റെ സാങ്കേതിക ഭാഷയില്‍ മിഅ്റാജ് എന്നു പറയുന്നു. ഈ അവസരത്തിലാണ് മുസ്ലീംകള്‍ ദിനംപ്രതി അഞ്ചുപ്രാവശ്യം നമസ്കരിക്കണമെന്ന് അല്ലാഹു ആജ്ഞാപിച്ചത്. അടുത്തകൊല്ലം യസ്രിബില്‍നിന്നും എഴുപത്തിമൂന്നുപേര്‍ ഉത്സവവേളയില്‍ മക്കയില്‍ വരികയും ദൈവത്തെയും പ്രവാചകനേയും അനുസരിച്ച് ജീവിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവര്‍ പ്രവാചകനെ തങ്ങളുടെ പട്ടണത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇസ്ലാമിന്‍റെ സ്വാധീനം വര്‍ദ്ധിക്കുന്നതു കണ്ട് വിറളി പൂണ്ട മക്കന്‍ നേതാക്കള്‍ മര്‍ദ്ദനത്തിന് രൂക്ഷത വര്‍ദ്ധിപ്പിക്കുകയും പ്രവാചകനെ വധിക്കാന്‍ പരിപാടിയിടുകയും ചെയ്തു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ പ്രവാചകന്‍ തന്‍റെ അനുയായികളോട് യസ്രിബിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പ്രവാചകനെ വധിക്കുവാന്‍ മക്കന്‍ പ്രധാനികള്‍ പരിപാടിയിട്ട് വീടുവളഞ്ഞ ദിവസം രാത്രി ദൈവീക കല്‍പ്പനപ്രകാരം പ്രവാചകന്‍ തന്‍റ ശയ്യയില്‍ പിതൃവ്യപുത്രനും ഇസ്ലാമിക പ്രവര്‍ത്തകനുമായ അലിയോടു കിടക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം തന്‍റെ സന്തതസഹചാരിയായ അബൂബക്കറോടൊപ്പം യസ്രിബിലേക്ക് യാത്ര തിരിച്ചു. പകല്‍ സമയത്ത് സൗര്‍ എന്ന ഗുഹയില്‍ അവര്‍ അഭയം തേടി. പ്രവാചകന്‍ രക്ഷപ്പെട്ടു എന്നറിഞ്ഞു മക്കയിലെ പ്രധാനികള്‍ പ്രവാചകനെത്തേടി പല ഭാഗത്തേക്കും ആള്‍ക്കാരെ പറഞ്ഞയച്ചു. അവരിലൊരു സംഘം പ്രവാചകനും അബൂബക്കറും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തിപ്പെട്ടു. അതുകണ്ടു അബൂബക്കര്‍ ഭയന്നു. പ്രവാചകന്‍ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി. "ഭയപ്പെടേണ്ട, ദൈവം നമ്മുടെ കൂടെയുണ്ട്' ഖുറൈശി പ്രമുഖര്‍ പ്രവാചകനെ കാണാതെ തിരിച്ചുപോയി. അവര്‍ രണ്ടുപേരും യസ്രിബിലേക്ക് യാത്ര തുടര്‍ന്നു.
യസ്രിബില്‍ പ്രവാചകന് ഹാര്‍ദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. നബി യസ്രിബിലെത്തിയതോടെ ഇസ്ലാമിക സമൂഹത്തിന് ഒരു നവീന രൂപം കൈവന്നു. ഒരു മാതൃകാരാഷ്ട്രം കെട്ടിപ്പടുക്കുകയാണ് നബി അവിടെ ചെയ്തത്. ഒരു നിയമഗ്രന്ഥവും ഒരു നേതൃത്വവും ഒരു ദൈവത്തിലുള്ള വിശ്വാസവും നല്‍കിക്കൊണ്ട് മുസ്ലീംകളെ അദ്ദേഹം ഏകീകരിച്ചു. മദീനാവാസികള്‍ക്ക് ഒരു പുതുനാമം അദ്ദേഹം നല്‍കി. അന്‍സാറുകള്‍ അഥവാ സഹായികള്‍. മക്കയില്‍ നിന്ന് വന്നവര്‍ മഹാജിറുകള്‍ അഥവാ അഭയാര്‍ത്ഥികള്‍ എന്ന പേരിലറിയപ്പെട്ടു. സത്യവിശ്വാസികള്‍ സഹോദരന്‍മാരാണ് എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രവാചകന്‍ അന്‍സാറുകളെയും മുഹാജിറുകളെയും ഒന്നിപ്പിച്ചു. അന്‍സാറുകളും മുഹാജിറുകളും തമ്മിലുള്ള സ്നേഹബന്ധം സഹോദരന്‍മാര്‍ തമ്മിലുള്ളതിനേക്കാള്‍ സുദൃഢമായിരുന്നു. കാരണം അത് അല്ലാഹുവിന്നു വേണ്ടിയുള്ള സ്നേഹമായിരുന്നു. അന്‍സാറുകള്‍ അഭയാര്‍ത്ഥികളെ തങ്ങളുടെ വീടുകളിലെ അംഗങ്ങളായി സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി സഹായസഹകരണങ്ങള്‍ ചെയ്യുകയും ചെയ്തു. പല മദീന നിവാസികളും തങ്ങളുടെ സ്വത്തില്‍ പകുതി മക്കയില്‍നിന്നു വന്നവര്‍ക്കു കൊടുത്തു. അവരുടെ കൃഷിയിലും കച്ചവടത്തിലും മൂഹാജിറുകളെ പങ്കാളികളാക്കി. മുഹാജിറുകളും അന്‍സാറുകളും ഇഴുകിച്ചേര്‍ന്നുകൊണ്ടുള്ള സുഖദുഃഖങ്ങള്‍ പങ്കിട്ടെടുത്തുകൊണ്ടുള്ള ആ ജീവിതം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഇതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. "(മക്കയില്‍ നിന്ന് ഹിജ്റ പോയവര്‍ക്ക്) വീടും സത്യവിശ്വാസവും, അവര്‍ എത്തും മുന്പുതന്നെ ഒരുക്കിവെച്ചവരാവട്ടെ, അവരുടെ അടുക്കലേക്ക് സ്വദേശം വെടിഞ്ഞുചെല്ലുന്നവരെ സ്നേഹിക്കുന്നു. ഹിജ്റ പോയവര്‍ക്ക് ലഭിക്കുന്ന ധനത്തെ സംബന്ധിച്ചു മനസ്സില്‍ യാതൊരാഗ്രവും അവര്‍ക്ക് തോന്നിയിരുന്നുമില്ല. (മാത്രമല്ല) അവര്‍ക്ക് സാന്പത്തിക ക്ലേശമുണ്ടെങ്കില്‍ പോലും തങ്ങളേക്കാള്‍ (മുഹാജിറുകള്‍ക്ക്) അവര്‍ മുന്‍ഗണന കല്‍പിക്കുന്നു. മനസ്സിന്‍റെ പിശുക്കില്‍നിന്നും അത്യാഗ്രഹത്തില്‍നിന്നും വല്ലവരും സുരക്ഷിതരായാല്‍ അവര്‍ തന്നെയാണ് വിജയികള്‍' (ഖുര്‍ആന്‍ 59 : 9)
മദീനയില്‍
മദീനയില്‍ എത്തിയശേഷം പ്രവാചകന്‍ ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു. അതു തന്നെയായിരുന്നു പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ കേന്ദ്രവും. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ സെക്രട്ടറിയേറ്റും കോടതിയും അഭയാര്‍ത്ഥികളുടെ കേന്ദ്രവും എല്ലാം അതു തന്നെയായിരുന്നു. കേന്ദ്രം സ്ഥാപിച്ചശേഷം അതിന്‍റെ ഭദ്രത പ്രവാചകന്‍ ഉറപ്പുവരുത്തി. ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ഉടന്പടി പ്രവാചകനുണ്ടാക്കി. മുസ്ലിംകളും അമുസ്ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങള്‍ക്കിടയിലും സമാധാനപരമായ സഹവര്‍ത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടന്പടിയുടെ ലക്ഷ്യം. തുല്യമായ അവകാശങ്ങളുടെയും ബാധ്യതകളുടെയും അടിസ്ഥാനത്തിലുള്ള ആ ഉടന്പടിയില്‍ ജുത ഗോത്രങ്ങളും അമുസ്ലിം ഗോത്രങ്ങളും ഒപ്പുവെക്കാന്‍ ഔല്‍സുക്യം കാണിച്ചു. ഭരണാധികാരി ഭരണീയര്‍ക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടന എന്ന നിലക്ക് രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ ഇതിന് പ്രാധാന്യം കല്‍പിക്കുന്നു. വില്യംമൂര്‍ എഴുതുന്നു. ഈ ഉടന്പടി അദ്ദേഹത്തില്‍ ഉള്‍കൊണ്ട മഹത്വം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ മാത്രമല്ല, എല്ലാ യുഗങ്ങളിലെയും ഒരു മഹാത്മാവായിരുന്നു അദ്ദേഹം. നജ്റാനിലെ ക്രിസ്ത്യാനികളും പ്രവാചകനുമായി ഉടന്പടിയിലേര്‍പ്പെട്ടു. മദീനയില്‍ രൂപംകൊണ്ടത് പ്രവാചകന്‍റെ നേതൃത്വത്തിലുള്ള ഒരാദര്‍ശ രാഷ്ട്രമായിരുന്നു. ദൈവേതരങ്ങളായ എല്ലാ അടിമത്തച്ചങ്ങലകളില്‍നിന്നും മനുഷ്യനെ മോചിച്ചാണ് പ്രവാചകന്‍ ഭരണം നടത്തിയിരുന്നത്. അങ്ങിനെ ചെയ്യണമെന്ന് ഖുര്‍ആനിന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സിവില്‍ ക്രിമിനല്‍ നിയമങ്ങളും ഖുര്‍ആന്‍ നല്‍കിയിരുന്നു. ഇസ്ലാമിക വീക്ഷണത്തില്‍ സ്വത്ത് സമൂഹത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കണം. അത്കൊണ്ട് 'സക്കാത്ത്' എന്ന പേരില്‍ പണമായുള്ള സ്വത്തിന്‍റെ 2.5% ഉം കാര്‍ഷിക വരുമാനത്തിന്‍റെ 10% ഉം ദരിദ്രവിഭാഗങ്ങളില്‍ മാത്രം ഓരോ വര്‍ഷവും വിതരണം ചെയ്യപ്പെട്ടു. അതിനെ ദരിദ്രരുടെ അവകാശം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അത്പോലെ തൊഴില്‍രഹിതര്‍ക്കും ദരിദ്രര്‍ക്കും പൊതുഖജനാവില്‍ അവകാശമുണ്ടെന്നും അവരുടെ സംരക്ഷണം ഗവണ്‍മെന്‍റിന്‍റെ ബാദ്ധ്യതയാണെന്നും ഭരണകൂടം അംഗീകരി 'ഓ നബീ മനുഷ്യരോടു പറയുക. (ആരുടെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങള്‍ ജീവിക്കുന്നുവോ) അവന്‍, അല്ലാഹു, ഏകനാണ്. (സര്‍വ്വചരാചരങ്ങള്‍ക്കും) അഭയം നല്‍കുന്നവനും, ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനുമായി നിലകൊള്ളുന്നവന്‍ അല്ലാഹു മാത്രമാകുന്നു. അവന് സന്താനം ജനിച്ചിട്ടില്ല. അവന്‍ ആരുടേയും സന്താനവുമല്ല. (ചുരുക്കത്തില്‍) അവന്നു തുല്യമായി ആരുംതന്നെ ഇല്ല.' (ഖുര്‍ആന്‍ 112 : 1-4)
മുഹമ്മദ്നബി ദൈവദൂതനും ദാസനുമാണെന്ന് സാക്ഷ്യം വഹിക്കുക എന്നതുകൊണ്ട് ഉദ്ദേശം മുഹമ്മദുനബി കാണിച്ചു തന്ന രീതിയില്‍ ജീവിക്കുക എന്നതാണ്. പ്രവാചകന്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുകയും വേണം. പ്രവാചകന്‍, ലോകത്തിനൊരന്ത്യമുണ്ടെന്നും അതിനുശേഷം ഈ ലോകജീവിതത്തെക്കുറിച്ച് ദൈവം കണക്കു ചോദിക്കുമെന്നും ദൈവത്തെ അറിഞ്ഞ് അനുസരിച്ചവര്‍ക്ക് സ്വര്‍ഗ്ഗവും, ധിക്കരിച്ചവര്‍ക്ക് കഠിനമായ നരകവും ലഭിക്കുമെന്നും പറഞ്ഞതു വിശ്വസിക്കുകയും വേണം. (2) അഞ്ചുപ്രാവശ്യം നമസ്കരിക്കുക. (3) നിര്‍ബന്ധദാനം (4) റമളാന്‍ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കുക. (5) കഴിവുള്ളവര്‍ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക. മുഹമ്മദുനബി(സ) താന്‍ ഒരു മനുഷ്യന്‍ മാത്രമാണെന്നും പ്രവാചകനും മനുഷ്യനുമായ യേശുവിനു ദൈവീകത്വം കല്‍പ്പിച്ച പോലെ തനിക്കാരും ദൈവീകത്വം കല്‍പ്പിക്കരുതെന്നും തറപ്പിച്ചു പറഞ്ഞിരുന്നു.
പുതുതായി രൂപം കൊണ്ട ഇസ്ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും നിലനില്‍ക്കാന്‍ മക്കന്‍ പ്രധാനികള്‍ അനുവദിക്കുകയില്ല എന്ന് വ്യക്തമായിരുന്നു. അവര്‍ക്ക് മുഹമ്മദിനഭയം നല്‍കിയ യസ്രിബ് (മദീന) നിവാസികളോട് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. അവര്‍ ഇടക്കിടക്ക് മദീന നിവാസികളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ആയിടെ സിറിയയില്‍നിന്നും മടങ്ങുന്ന ഒരു അറേബ്യന്‍ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാര്‍ത്ത മക്കയില്‍ പരന്നു. അങ്ങിനെയുണ്ടെങ്കില്‍ അതു തടയാനും മദീനക്കാരെ ഒരു പാഠം പഠിപ്പിക്കാനും മക്കന്‍ നിവാസികള്‍ ഒരുങ്ങി. അവര്‍ 1000 ആയുധധാരികളെ ഒരുക്കി വന്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാര്‍ത്ത അറിഞ്ഞ പ്രവാചകന്‍ മദീനയില്‍ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാന്‍ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിന്‍റെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിനു വെറും 2 കുതിരകളും 70 ഒട്ടകങ്ങളുമാണുണ്ടായിരുന്നത്. സാധാരണഗതിയില്‍ മുസ്ലിങ്ങള്‍ പരാജയപ്പെടുമെന്ന് തീര്‍ച്ചയായിരുന്നു. എന്നാല്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് രണാങ്കണത്തിലിറങ്ങിയ മുസ്ലീംകള്‍ വിജയിച്ചു. തടവുകാരായി പിടിച്ചവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു. ദൈവസഹായംകൊണ്ടാണ് ബദറില്‍ ജയിച്ചതെന്ന് മുസ്ലീംകള്‍ വിശ്വസിച്ചു. സത്യവും അസത്യവും തമ്മിലുള്ള സമരത്തില്‍ അംഗസംഖ്യ ഒരു പ്രശ്നമല്ല എന്ന് ഒരിക്കല്‍ കൂടി ചരിത്രം തെളിയിച്ചു. ബദറിനു ശേഷവും മക്കന്‍ പ്രധാനികള്‍ മദീനയെ ആക്രമിച്ചു കീഴടക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അവര്‍ വിജയിച്ചില്ല.
പ്രവാചകന്‍ മദീനയിലെത്തിയതിന്‍റെ 6-ാം വര്‍ഷം തീര്‍ത്ഥാടനത്തിനു മക്കയിലെ ദേവാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികള്‍ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം. പ്രവാചകനു യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും പ്രവാചകനെ മക്കയിലേക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ദൂതന്‍മാര്‍ പരസ്പരം ബന്ധപ്പെട്ടതിന്‍റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. സന്ധി പ്രഥമദൃഷ്ട്യാ മുസ്ലിംകള്‍ക്കു അനുകൂലമല്ലായിരുന്നു. പ്രവാചകന്‍ വിട്ടുവീഴ്ച ചെയ്യുകയാണ് ചെയ്തത്. മുസ്ലിംകള്‍ ആ കൊല്ലം ദേവാലയം സന്ദര്‍ശിക്കാതെ മടങ്ങണമെന്നും അടുത്ത കൊല്ലം സന്ദര്‍ശിക്കാമെന്നും മക്കക്കാരില്‍ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയില്‍ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും ആരെങ്കിലും മക്കയില്‍ വന്നാല്‍ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടന്പടിയിലെ പ്രധാന നിബന്ധനകള്‍. അടുത്ത 10 വര്‍ഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഹുദൈബിയ സന്ധി എന്ന പേരിലറിയപ്പെടുന്ന ഈ ഉടന്പടിയിലുണ്ടായിരുന്നു.ഹൂദൈബിയ സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തില്‍ പ്രവാചകന്‍ പേര്‍ഷ്യാ, റോം, ഈജിപ്ത്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു. ചിലര്‍ അതു സ്വീകരിച്ചു.
ഹിജ്റ 8-ാം വര്‍ഷം മക്കയിലെ ഖുറൈശികള്‍ ഹുദൈബിയ ഉടന്പടി ലംഘിച്ചു. പ്രവാചകന്‍റെ കൂട്ടത്തിലുള്ള ബനൂഖുസ്സ ഗോത്രത്തെ ആക്രമിച്ചു. അപ്പോള്‍ പ്രവാചക ന്‍ മക്കയിലെ പ്രധാനികളോട് ബനുഖുസ്സ ഗോത്രത്തിന് നഷ്ടപരിഹാരം നല്‍കാനോ അല്ലെങ്കില്‍ ഹുദൈബിയാ ഉടന്പടി റദ്ദ് ചെയ്യാനോ ആവശ്യപ്പെട്ടു. മക്കയിലെ പ്രധാനികള്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. അപ്പോള്‍ പ്രവാചകന്‍ പതിനായിരം അനുയായികളോടുകൂടി മക്കയിലേക്ക് തിരിച്ചു. അപ്പോഴും മുസ്ലീംകള്‍ ഒരു ശക്തിയല്ല എന്ന ധാരണയാണ് മക്കക്കാര്‍ക്ക് ഉണ്ടായിരുന്നത്. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയില്‍ അവരെ രഹസ്യമാക്കി നിരീക്ഷിക്കാന്‍ ചെന്ന മക്കന്‍ നേതാവായ അബൂസുഫ്യാന്‍ മുസ്ലിം യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നബിയുടെ സ്വഭാവമഹിമ ക് ആകൃഷ്ടനായ അബൂസുഫ്യന്‍ ഇസ്ലാം സ്വീകരിച്ചു.
നബിയും സഹചരന്മാരും മക്കയില്‍ പ്രവേശിച്ചപ്പോള്‍ അവരെ എതിര്‍ക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും ക്രൂരമായി മര്‍ദ്ദിക്കുകയും ജന്മനാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ആ പട്ടണനിവാസികള്‍ പ്രവാചകന്‍ എന്തുചെയ്യുമെന്നറിയാതെ അദ്ദേഹത്തിനു മുന്പില്‍ ആകാംക്ഷയോടും ഭീതിയോടും കൂടെ നിന്നു. അപ്പോള്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട പ്രവാചകന്‍ പറഞ്ഞു. 'യൂസഫ്നബി തന്‍റെ സഹോദരന്‍മാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ പേരില്‍ കുറ്റമൊന്നുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്. മക്കാ വിജയത്തോടുകൂടി പ്രവാചകന്‍ അറേബ്യായിലെ അനിഷേധ്യഭരണാധികാരിയായി. മക്കയിലെ ദേവാലയമായ കഅ്ബ സന്ദര്‍ശിച്ച ശേഷം അദ്ദേഹം തനിക്കഭയം നല്‍കിയ മദീനയ