ആഇശ ബിൻത് അബൂബക്‌ർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പണ്ഢിത, ഹദീഥ് നിവേദക, നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രസിദ്ധയായ സ്വഹാബി വനിതയാണ് ആഇശ ബിൻത് അബൂബക്‌ർ. ആദ്യത്തെ ഖലീഫയായിരുന്ന അബൂബക്‌ർ സിദ്ദീഖിന്റെ പുത്രിയായ ഇവരെ മുഹമ്മദ് നബി വിവാഹം ചെയ്തു.[1]
ഉള്ളടക്കം |
ജീവിതരേഖ[തിരുത്തുക]
ജനനം[തിരുത്തുക]
കൃസ്തുവർഷം 614-ൽ മക്കയിലാണ് ആഇശയുടെ ജനനം. പിതാവ് അബൂബക്ർ സിദ്ദീഖ്, മുഹമ്മദ് നബിയുടെ അടുത്ത അനുചരനായിരുന്നു. ഉമ്മുറുമ്മാൻ ആണ് മാതാവ്.
ബാല്യം[തിരുത്തുക]
വിവാഹം[തിരുത്തുക]
മുഹമ്മദ് നബിയുടെ ആദ്യഭാര്യ ഖദീജയുടെ നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ് അദ്ദേഹം ആഇശയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് ചെറിയ കുട്ടിയായിരുന്ന അവർ പിന്നെയും ഏതാനും വർഷങ്ങൾ കഴിഞ്ഞാണ് ദാമ്പത്യജീവിതം ആരംഭിക്കുന്നത്.[1]. അബൂബക്‌റിന്റെ കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ് വിവാഹനിർദേശം മുന്നോട്ട് വെച്ചത്[2][3].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 USC ആഇശയുടെ ജീവചരിത്രം
- ↑ ബ്രിട്ടീഷ് ചരിത്രകാരൻ വില്ല്യം മോണ്ട്ഗോമറി വാട്ട്, "ആഇശ", Encyclopedia of Islam Online
- ↑ Amira Sonbol, Rise of Islam: 6th to 9th century, Encyclopedia of Women and Islamic Cultures