ഖദീജ
മുഹമ്മദ് നബിയുടെ പത്നിയും മക്കയിലെ വ്യാപാരപ്രമുഖയുമായിരുന്നു ഖദീജ ബിൻത് ഖുവൈലിദ്.
[തിരുത്തുക] മുഹമ്മദിന് മുമ്പ്
ഖുറൈഷ് ഗോത്രത്തിലെ അസദ് കുടുംബത്തിൽ ഖുവൈലിദിന്റെ മകളാണ് ഖദീജ. മുഹമ്മദ് നബിയെ വിവാഹം ചെയ്യുന്നതിന് മുമ്പ്, രണ്ട് പ്രാവശ്യം വിവാഹം ചെയ്യപ്പെട്ടു. മുഹമ്മദ് നബിയുമായുള്ള വിവാഹമാലോചിക്കുമ്പോൾ അവർ വിധവയായിരുന്നു.
[തിരുത്തുക] മുഹമ്മദ് നബിയുമായുള്ള വിവാഹം
ഖദീജയുടെ കച്ചവടത്തിന്റെ ചുമതല ഏറ്റെടുത്ത മുഹമ്മദിന്റെ, വ്യക്തിത്വത്തിൽ അവർ ആകൃഷ്ടരാവുകയും അങ്ങനെ വിവാഹം നടക്കുകയുമാണ് ചെയ്തത്. വിവാഹം നടക്കുമ്പോൾ നബിക്ക് 25 വയസ്സും, ഖദീജക്ക് 40 വയസ്സുമായിരുന്നു. മുഹമ്മദ്-ഖദീജ ദമ്പതികൾക്ക് 6 കുട്ടികൾ ജനിച്ചു. രണ്ട് ആൺകുട്ടികൾ ചെറുപ്പത്തിലേ മരണപ്പെട്ടു. സൈനബ്, റുഖ്‌യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നിവരാണ് പെൺകുട്ടികൾ.
[തിരുത്തുക] മുഹമ്മദിന്റെ പ്രവാചകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം ആദ്യമായി അംഗീകരിക്കുന്നത് ഖദീജയാണ്. പിന്നീട് എല്ലാ പ്രതിസന്ധികളിലും നബിയോടൊപ്പം ഉറച്ചുനിന്നു അവർ. അതുകൊണ്ട് അവരുടെ മരണം നടന്ന വർഷം ദുഖ:വർഷം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നു.