സൈന്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയുധങ്ങളും പോർസാമഗ്രികളും ഉപയോഗിച്ച്, സംരക്ഷിത താല്പര്യങ്ങളുടെയോ പൊതുസ്വത്തിന്റെയോ ശോഷണത്തിനുതകുന്ന പ്രവ്രത്തികളെ തടയുവാനും നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുവാനും രാജ്യമോ മറ്റ് ഉന്നതാധികാരികളോ ഉണ്ടാക്കുന്ന സംഘടനയാണ് സൈന്യം. യുദ്ധങ്ങളിൽ നിന്നും സായുധ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതും സൈന്യത്തിന്റെ ചുമതലയാണ്. മിക്കപ്പോഴും രാജാക്കന്മാരോ ഭരണകൂടമോ നിഷ്കർഷിക്കുന്ന രീതിയിൽ മാത്രമേ ഇവ പ്രവർത്തിക്കാറുള്ളൂ. പുരാതനകാലം മുതൽ വേട്ടയാടുന്നതിനും മറ്റും സൈന്യങ്ങൾ രൂപീകരിച്ചിരുന്നു.
ചരിത്രം [തിരുത്തുക]
ചരിത്രാതീത കാലം മുതൽതന്നെ സൈന്യങ്ങൾ നിലനിന്നിരുന്നു. യുദ്ധങ്ങളുടെ ആവിർഭാവത്തിനു മുൻപ്‌തന്നെ സൈന്യം രൂപം കൊണ്ടിരുന്നു. ഗോത്രവർഗ്ഗക്കാർ വന്യജന്തുക്കളുടെ ആക്രമണങ്ങളെ തടയാൻ വേണ്ടിയാകാം ആദ്യ സൈന്യം ഉണ്ടാക്കിയത്.