അബുൽ അഅ്ലാ മൗദൂദി
| This article needs additional citations for verification. Please help improve this article by adding reliable references. Unsourced material may be challenged and removed. (June 2008) |
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
|
|
The tone or style of this article or section may not be appropriate for Wikipedia. Specific concerns may be found on the talk page. See Wikipedia's guide to writing better articles for suggestions. (March 2008) |
| ഇസ്ലാമിക തത്ത്വചിന്ത 20-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത |
|
|---|---|
| പൂർണ്ണനാമം | അബുൽ അഅ്‌ല മൗദൂദി |
| School/tradition | ഇസ്ലാമിസം |
| Main interests | ഇസ്ലാം, രാഷ്ട്രമീമാംസ, തത്വചിന്ത |
| Notable ideas | ഹാകിമിയ്യത്തുല്ലാഹ്, ഹുകൂമത്തെ ഇലാഹി, ദൈവിക ജനാധിപത്യം, ഇസ്ലാം V/S ജാഹിലിയ്യത്ത് |
|
സ്വാധീനിച്ചവർ
|
|
|
സ്വാധീനിക്കപ്പെട്ടവർ
|
|
ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക ചിന്തകനും പാകിസ്താനി പത്രവർത്തകനുമായിരുന്നു അബുൽ അഅ്ലാ മൗദൂദി (സെപ്റ്റംബർ 25, 1903 - സെപ്റ്റംബർ 22, 1979). ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനാണിദ്ദേഹം.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
ഇരുപതാം നൂറ്റാണ്ടിലെ ലോക ഇസ്ലാമിക പണ്ഡിതൻമാരിൽ അഗ്രഗണ്യനായിരുന്നു സയ്യിദ് അബുൽ അഅ്ലാ മൗദൂദി. 1903 സെപ്റ്റംബർ 25ന് പഴയ ഹൈദരാബാദ് സംസ്ഥാനത്തെ ഔറംഗാബാദിൽ ജനിച്ചു. സ്വൂഫി പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസൻ മതഭക്തനായ ഒരു വക്കീൽ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളിൽ ഇളയവനായിരുന്നു അബുൽ അഅ്‌ലാ. മാതാവ് റുഖിയ്യാ ബീഗം.
നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകം അൽ ജിഹാദു ഫിൽ ഇസ് ലാം (ഇസ്ലാമിലെ ജിഹാദ്) എന്നതായിരുന്നു. 1940-കളോടെ സമഗ്രമായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് രൂപം നൽകുന്നതിനെ കുറിച്ച് ഗൗരവപൂർവം ചിന്തിക്കാൻ തുടങ്ങിയ മൗദൂദി സാഹിബ് 1941 ഓഗസ്റ്റ് 26 ന് ലാഹോറിൽ വിളിച്ചുചേർത്ത നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 72 പേർ പങ്കെടുത്ത യോഗത്തിൽ വെച്ച് ജമാഅത്തെ ഇസ്ലാമിക്ക് രൂപം കൊടുത്തു. ആദ്യത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ൽ ആരോഗ്യകാരണങ്ങളാൽ ഉത്തരവാദിത്വം ഒഴിയുന്നതുവരെ ആ ചുമതല നിർവഹിച്ചു.
[തിരുത്തുക] വിദ്യാഭ്യാസം
വീട്ടിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ ശേഷം അദ്ദേഹത്തെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസവും പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസവും ഒരുമിച്ച് നൽകിയിരുന്ന മദ്‌റസ ഫുർഖാനിയ്യയിൽ ചേർത്തു. സെക്കണ്ടറി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലെ ദാറുൽ ഉലൂമിൽ ഉപരിപഠനത്തിന് ചേർന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാൽ 20 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ മാതൃഭാഷയായ ഉർദുവിന് പുറമേ പേർഷ്യൻ, ഇംഗ്ലീഷ്, അറബി ഭാഷകൾ അദ്ദേഹം വശമാക്കി. വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.
[തിരുത്തുക] പത്രപ്രവർത്തനത്തിൽ
ഔപചാരിക പഠനം മുടങ്ങിയ മൗലാന മൗദൂദി പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. 1918-ൽ ബിജ്നൂരിലെ അൽമദീന പത്രാധിപസമിതിയിൽ അംഗമായി. 1920-ൽ പതിനേഴാം വയസ്സിൽ ജബൽപൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന താജിന്റെ പത്രാധിപരായി. 1920-ൽ ഡെൽഹിയിലെത്തി ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ മുസ്ലിം പത്രത്തിന്റേയും (1921 മുതൽ 1923 വരേ) അൽജംഇയ്യത്തിന്റേയും (1925-28) പത്രാധിപരായി ജോലി ചെയ്തു.
[തിരുത്തുക] രാഷ്ട്രീയത്തിൽ
1920-കളോടെ രാഷ്ട്രീയത്തിലും മൗദൂദി സാഹിബ് ചെറിയ തോതിൽ താൽപര്യം കാണിച്ചു തുടങ്ങി. ബ്രിട്ടീഷ് ഭരണത്തിനെതിരായി രംഗത്ത് വന്ന തഹ്‌രീകെ ഹിജ്‌റത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ചേർന്നു പ്രവർത്തിച്ചു. പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പരിപാടിയും യാഥാർഥ്യാധിഷിഠിതമല്ലെന്നും ആസൂത്രിതമല്ലെന്നും മനസ്സിലാക്കി അവയോടുള്ള ബന്ധം വേർപ്പെടുത്തി. അദ്ദേഹം പഠനത്തിലും പത്രപ്രവർത്തനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
[തിരുത്തുക] ആദ്യപുസ്തകം
1920 മുതൽ 1928 വരേ 4 വ്യത്യസ്ത പുസ്തകങ്ങൾ മൗദൂദി സാഹിബ് വിവർത്തനം ചെയ്തു. ഒന്ന് അറബിയിൽ നിന്നും ബാക്കിയുള്ളവ ഇംഗ്ലീഷിൽ നിന്നും. ആദ്യത്തെ ഗ്രന്ഥമായ ജിഹാദ് (അൽജിഹാദു ഫിൽ ഇസ്ലാം) 1927-ൽ അൽജംഇയ്യത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു. 1930-ൽ അത് പുസ്തകരൂപത്തിൽ പുറത്ത് വന്നു.
[തിരുത്തുക] ഗവേഷണവും രചനയും
1928-ൽ അൽജംഇയ്യത്തിൽ നിന്ന് വിരമിച്ച ശേഷം മൗദൂദി സാഹിബ് ഹൈദറാബാദിലേക്ക് തിരിച്ചു പോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി. 1933-ൽ സ്വന്തം പത്രാധിപത്യത്തിൽ തർജുമാനുൽ ഖുർആൻ മാസിക ആരംഭിച്ചു. അന്നു മുതൽ തന്റെ ആശയങ്ങളും ചിന്തകളും പ്രകാശിപ്പിക്കാനുള്ള മുഖ്യ മാധ്യമമായി അത് മാറി.
മുപ്പതുകളുടെ മധ്യത്തിൽ ഇന്ത്യൻ മുസ്ലീംകൾ നേരിട്ടുകൊണ്ടിരുന്ന മുഖ്യ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച് ഇസ്ലാമിക കാഴ്ച്ചപ്പാടിലൂടെ അദ്ദേഹം എഴുതാൻ തുടങ്ങി.
പിന്നീട് അല്ലാമാ ഇഖ്ബാലിന്റെ ക്ഷണപ്രകാരം ഹൈദറാബാദ് വിട്ട് പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ താമസമാക്കിയ മൗദൂദി അവിടെ ദാറുൽ ഇസ്ലാം എന്ന പേരിൽ ഒരു അക്കാദമിക ഗവേഷണ സ്ഥാപനം ആരംഭിച്ചു. അല്ലാമാ ഇഖ്‌ബാലിനോടൊപ്പം ചേർന്ന് ഇസ്ലാമിക ചിന്തയുടെ പുനർനിർമ്മാണം യാഥാർത്ഥ്യമാക്കുകയും ഇസ്ലാമിക വിഷയങ്ങളിൽ കഴിവുറ്റ പണ്ഢിതരെ വാർത്തെടുക്കുകയുമായിരുന്നു ലക്ഷ്യം.
[തിരുത്തുക] ജമാഅത്തെ ഇസ്ലാമി
1940-കളോടെ സമഗ്രമായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് രൂപം നൽകുന്നതിനെക്കുറിച്ച് മൗലാനാ മൗദൂദി ഗൗരവപൂർവം ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹം 1941 ഓഗസ്റ്റ് 26-ന് ലാഹോറിൽ വിളിച്ചു ചേർത്ത നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 72 പേർ പങ്കെടുത്ത യോഗത്തിൽ വെച്ച് ജമാഅത്തെ ഇസ്ലാമിക്ക് രൂപം നൽകി. ആദ്യത്തെ അമീർ (പ്രസിഡണ്ട്) ആയി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ൽ ആരോഗ്യകാരണങ്ങളാൽ ഉത്തരവാദിത്വം ഒഴിയുന്നത് വരേ ആ ചുമതല നിർവ്വഹിച്ചു.
[തിരുത്തുക] പാകിസ്താനിൽ
സ്വാതന്ത്യ സമര കാലത്ത് സാമുദായികതയെ ശക്തമായി നിരാകരിച്ച അദ്ദേഹം ഇന്ത്യാ വിഭജനത്തെ ശക്തമായി എതിർത്തു. ഇന്ത്യാ വിഭജനം ഒരു യാഥാർഥ്യമായതിനെത്തുടർന്ന് അദ്ദേഹം പാകിസ്താനിലേക്ക് പോവുകയായിരുന്നു.
ഇന്ത്യാ വിഭജനത്തെത്തുടർന്ന് 1947 ആഗസ്റ്റിൽ പാകിസ്താനിൽ താമസമാക്കിയ മൗദൂദി അവിടെ ഒരു യഥാർത്ഥ ഇസ്ലാമിക സമൂഹവും രാഷ്ട്രവും സ്ഥാപിക്കാൻ പരിശ്രമിച്ചു. ഭരണാധികാരികൾ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പല തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1953-ൽ ഖാദിയാനീ പ്രശ്‌നത്തെക്കുറിച്ച് ഒരു ലഘുലേഖ എഴുതിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിക്ക് വധശിക്ഷ വിധിച്ചു. മാപ്പപേക്ഷ നൽകി കുറ്റവിമുക്തവാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണുണ്ടായത്. ഒടുവിൽ പാകിസ്താനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ ശക്തമായ എതിർപ്പിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട് അതു തന്നെ റദ്ദാക്കാനും ഭരണകൂടം നിർബന്ധിതമായി.
[തിരുത്തുക] അന്ത്യം
നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലിൽ വർദ്ധിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രൻ ന്യൂയോർക്കിലെ ബഫലോയിൽ ഡോക്ടറായിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് 1979 സെപ്റ്റംബർ 22-ന് അദ്ദേഹം നിര്യാതനായി. 76 വയസ്സായിരുന്നു. മൃതദേഹം പിന്നീട് പാകിസ്താനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
[തിരുത്തുക] സംഭാവനകൾ
മൗലാന മൗദൂദി 120-ലേറെ പുസ്തകങ്ങളും ലഘുലേഖകളും എഴുതി. ഖുർആൻ വ്യാഖ്യാനം, ഹദീസ്, നിയമം, തത്ത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ എന്നിവയിലെല്ലാം അദ്ദേഹത്തിന് രചനകളുണ്ട്. രാഷ്ട്രീയവും സാംസ്കാരികവും ദൈവശാസ്ത്രപരവുമായ വിവിധ പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്യുകയും ഇസ്ലാമികാധ്യാപനങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്തു. തഫ്‌ഹീമുൽ ഖുർആൻ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് മൗദൂദിയുടെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ രചന. 30 വർഷം കൊണ്ടാണ് അതിന്റെ രചന അദ്ദേഹം പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ കൃതികൾ ഇംഗ്ലീഷ്, പേഴ്സ്യൻ, അറബി, ഹിന്ദി, ഫ്രഞ്ച്, ജർമൻ, സാഹിലീ, തമിഴ്, മലയാളം, ബംഗാളി തുടങ്ങിയ എഴുപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] മലയാളത്തിൽ
മൗലാന മൗദൂദിയുടെ ഒട്ടനേകം ഗ്രന്ഥങ്ങൾ മലയാളത്തിലും ലഭ്യമാണ്. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്(ഐ.പി.എച്ച്) ആണ് പ്രസാധകർ.
- ഇസ്‌ലാം
- ഇസ്‌ലാം മതം
- സത്യസാക്‌ഷ്യം
- മരണാനന്തര ജീവിതം
- ഇസ്‌ലാമിക സംസ്കാരം: മൂലശിലകൾ
- ഇസ്‌ലാമിൻറെ രാഷ്ട്രീയ സിദ്ധാന്തം
- ഇസ്‌ലാം ആധുനികയുഗത്തിൽ
- ഇസ്‌ലാമും ജാഹിലിയ്യത്തും
- ഇസ്‌ലാമിൻറെ ജീവിതവ്യവസ്ഥ
- ഇസ്‌ലാമിൻറെ സന്ദേശം
- സദാചാരം ഇസ്‌ലാമിൽ
- ജിഹാദ്
- ഖിലാഫത്തും രാജവാഴ്ചയും
- മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്വിക വിശകലനം
- മനുഷ്യൻറെ മൗലികാവകാശങ്ങൾ
- രക്ഷാസരണി
- തഫ്‌ഹീമുൽ ഖുർആൻ (ഖുർആൻ വ്യാഖ്യാനം)
- ഖുർആൻ പഠനത്തിന് ഒരു മുഖവുര
- ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീൻ: ഖുർആനിലെ നാലു സാങ്കേതിക ശബ്‌ദങ്ങൾ
- പ്രസ്ഥാനവും പ്രവർത്തകരും
- ഇസ്‌ലാമിക പ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ
- സുന്നത്തിൻറെ പ്രാമാണികത
- ഹറമിൻറെ സന്ദേശം
- ഖുതുബാത്ത്
- ഇസ്‌ലാം മതം
[തിരുത്തുക] അംഗീകാരം
1962 റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമിയുടെ സ്ഥാപക സമിതിയിൽ അംഗമായിരുന്നു.
സഊദി അറേബ്യ ഭരണകൂടം ഫൈസൽ രാജാവിന്റെ പേരിൽ ഏർപ്പെടുത്തിയ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസൽ അന്താരാഷ്ട്ര അവാർഡ് സമ്മാനിച്ചത് (1979) സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിക്കായിരുന്നു.[1]
[തിരുത്തുക] അവലംബം
- അബുൽ അഅ്‌ല, ടി.മുഹമ്മദ്, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.
- ഇസ്ലാമിൻറെ ലോകം, പ്രബോധനം വിശേഷാൽപതിപ്പ്.
- വിമർശിക്കപ്പടൂന്ന മൗദൂദി-ഐ.പി.എച്ച്
- വിശദ പഠനത്തിന് സഹായകം www.jihkerala.org
- Articles needing additional references from June 2008
- Articles with invalid date parameter in template
- All articles needing style editing
- Wikipedia articles needing style editing from March 2008
- 1903-ൽ ജനിച്ചവർ
- 1979-ൽ മരിച്ചവർ
- സെപ്റ്റംബർ 25-ന് ജനിച്ചവർ
- സെപ്റ്റംബർ 22-ന് മരിച്ചവർ
- മുസ്ലീം മത നേതാക്കൾ
- ഇസ്ലാമികപണ്ഡിതർ
- ഇസ്ലാമിസ്റ്റുകൾ
- ഖുർആൻ വിവർത്തകർ