ഇബ്നു മാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്‌ലിംപണ്ഡിതൻ
പേര്: അബു അബ്ദുള്ളാഹ് മുഹമ്മദ് ഇബ്നു ഇബ്നു യസീദ് ഇബ്നു മാജ അൽ റാബിഅ അൽ അസീനീ
Title: ഇബ്നു മാജ
ജനനം: 824
മരണം: 887 അല്ലെങ്കിൽ 889
കൃതികൾ: സുനൻ ഇബ്നു മാജ', കിതാബ് അൽ തസ്ഫീർ and കിതാബ് അൽ തരീഖ്

ഇബ്നു മാജ എന്നപേരിൽ അറിയപ്പെടുന്ന അബു അബ്ദുള്ളാഹ് മുഹമ്മദ് ഇബ്നു ഇബ്നു യസീദ് ഇബ്നു മാജ അൽ റാബിഅ അൽ അസീനീ (Arabic: ابو عبد الله محمد بن يزيد بن ماجه الربعي القزويني‎) ഒരു മധ്യകാല ഹദീസ് പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം 824 മുതൽ 887 ( ഹി: 209 - 295)വരെയാണ്. അദ്ദേഹത്തിന്റെ സുനൻ ഇബ്നു മാജ എന്ന ഹദീസ് സമാഹാരം മുസ്‌ലിം ആധികാരിക മതഗ്രന്ഥങ്ങളിൽ ഒന്നാണ്.[1]

[തിരുത്തുക] ജീവചരിത്രം

ഇബ്നു മാജയുടെ ജന്മദേശം ഇപ്പോഴത്തെ ഇറാന്റെ പ്രവിശ്യയായ ഖസ്വിൻ ആണ്. ഇറാക്ക്, മക്ക, ലെവന്റ്, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ള അദ്ദേഹം വിവിധ പണ്ഡിതന്മാരിൽ നിന്നും വിദ്യ അഭ്യസിച്ചിട്ടുണ്ട്. [2]അബൂബക്കർ ഇബ്നു അബി ഷെയ്ബാ, മുഹമ്മദ് ഇബ്നു അബ്ദുള്ളാഹ് ഇബിനു നുമായർ, ജുബാരഹ് ഇബ്നു അൽ മുഗല്ലിസ്, ഇബ്രാഹിം ഇബ്നു അൽ മുന്ദിർ അൽ ഹിസാമി, അബ്ദുള്ളാഹ് ഇബ്നു മുആവിയ, ഹിഷാം ഇബ്നു അമ്മാർ, മുഹമ്മദ് ഇബ്നു റുംഹ്, ദാവൂദ് ഇബ്നു റാഷിദ് എന്നിവർ അവരിൽ ചിലരാണ്.

ഇസ്ലാമിക ചരിത്രകാരനായിരുന്ന അൽ ദഹാബിയുടെ അഭിപ്രായത്തിൽ ഇബ്നു മാജയുടെ മരണം 19 ഫെബ്രുവരി 887 ന് ആയിരുന്നു.

[തിരുത്തുക] രചനകൾ

അൽ ദഹാബിയുടെ അഭിപ്രായത്തിൽ ഇബ്നു മാജയുടെ രചനകൾ താഴെപ്പറയുന്നവയാണ്.[1]

[തിരുത്തുക] അവലംബം

  1. 1.0 1.1 al-Dhahabi, Muhammad ibn Ahmad (1957). al-Mu`allimi. ed (Arabic ഭാഷയിൽ). Tadhkirat al-Huffaz. 2. Hyderabad: Da`irat al-Ma`arif al-`Uthmaniyyah. താളുകൾ. 636. 
  2. al-Kattani, Muhammah ibn Ja`far (2007). Muhammad ibn Muhammad al-Kattani. ed (Arabic ഭാഷയിൽ). al-Risalah al-Mustatrafah (seventh ed.). Beirut: Dar al-Bashair al-Islamiyyah. താളുകൾ. 12. 
"http://ml.wikipedia.org/w/index.php?title=ഇബ്നു_മാജ&oldid=1152704" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ