ലൂത്ത് നബി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂത്ത്.(അറബി: لوط)(Eng: Lut) കാലഘട്ടം 1900 BC? [1]).ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ ലോത്ത് (Lot) എന്നു പരാമർശിക്കപ്പെടുന്നു.
[തിരുത്തുക] നിയോഗലക്ഷ്യം
1. ദൈവത്തിന് കീഴ്വണങ്ങി ജീവിക്കുക
2. സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാതകത്വം അവസാനിപ്പിക്കുക.
3. ദൈവത്തിൻറെ രക്ഷാ-ശിക്ഷകളെ ഓർമ്മപ്പെടുത്തുക
[തിരുത്തുക] ഖുർആനിലെ അവലംബം
ഖുർആനിൽ 27 സ്ഥലത്ത് ലൂത്ത് എന്ന നാമം പരാമർശിക്കുന്നുണ്ട്. ശ്രദ്ധേയമായ വിവരണങ്ങൾ താഴെ കൊടുക്കുന്നു.
- പ്രവാചകൻ: [Qur'an 26:161], [Qur'an 7:80], [Qur'an 15:67], [Qur'an 26:160], [Qur'an 29:28]
- മാലാഖയുടെ ആഗമനം: [Qur'an 11:77], [Qur'an 15:61]
- സൊദോം സമൂഹത്തിൻറെ നാശം: [Qur'an 11:82], [Qur'an 26:169], [Qur'an 27:54]
- ലൂത്തിൻറെ ഭാര്യ: [Qur'an 11:81], [Qur'an 15:60], [Qur'an 29:32]
- ലൂത്തിനെ രക്ഷപ്പെടുത്തി: [Qur'an 37:133], [Qur'an 54:35]