ആദാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഹൂദരുടേയും, ക്രിസ്ത്യാനികളുടേയും, മുസ്ലീങ്ങളുടേയും വിശ്വാസപ്രകാരം ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനാണ് ആദാം.ഇംഗ്ലീഷില്‍ Adam. ആദ്യത്തെ മനുഷ്യന്‍ എന്ന നിലയില്‍ ഖുര്‍ആന്‍, ബൈബിള്‍,തോറ എന്നിവയില്‍ ആദാമിന്‍റെ പേര്‍ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്നി ഹവ്വാ എന്നും കാണാം.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
ചുവന്ന മണ്ണ് എന്നര്‍ത്ഥമുള്ള ആദാം എന്ന ഹീബ്രു പദത്തില്‍ നിന്നാണ് പേരിന്റെ ഉത്ഭവം. ദൈവം മണ്ണില്‍ നിന്നാണ് ആദാമിനെ സൃഷ്ടിച്ചത് എന്ന വിശ്വാസമാണ് അതിനു കാരണം. [1]
[തിരുത്തുക] യഹൂദവീക്ഷണം
[തിരുത്തുക] ക്രിസ്തീയ വീക്ഷണം
[തിരുത്തുക] ബൈബിളിലെ പരാമര്‍ശങ്ങള്‍
ബൈബിള്‍ പഴയ നിയമത്തിലെ ഉല്പത്തിപുസ്തകത്തില്‍ ഒന്നാം അദ്ധ്യായത്തിലെ 26,27 വചനങ്ങളില്‍ ദൈവം മനുഷ്യനെ സൃഷിടിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അവ ഇപ്രകാരമാണ്.
| “ | അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. |
” |
[തിരുത്തുക] ഇസ്ലാമിക വീക്ഷണം
ആദം (അറബിയില്‍ آدم) മുസ്ലിം മതവിശ്വാസ പ്രകാരം ഒരു പ്രവാചകനാണ്. ദൈവത്തിന്‍റെ വിധിവിലക്കുക്കള്‍ അനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ ജീവിച്ചുകൊണ്ടിരിക്കെ ഇബ്‌ലീസ് എന്ന ചെകുത്താന്റെ വഞ്ചനയില്‍ കുടുങ്ങി തെറ്റ് ചെയ്തുപോയി. നിരോധിച്ചിരുന്ന ഒരു പഴം ഭക്ഷിച്ചു എന്നതായിരുന്നു അവര്‍ ചെയ്ത തെറ്റ്. ആ കാരണത്താല്‍ അല്ലാഹു ആദമിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അയച്ചു. ആദം ശ്രീലങ്കയിലാണ് വന്നിറങ്ങിയതെന്നു പറയപ്പെടുന്നുണ്ട്[2]. മക്കയിലെ അറഫയിലെ ജബലുറഹ്മ എന്ന മലയില്‍ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്[അവലംബം ആവശ്യമാണ്]. ആദമിന്‍റെ പുത്രന്മാരാണ് ഹാബീലും ഖാബീലും.
[തിരുത്തുക] ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍
ഖുര്‍ആനിലെ മൂന്നാമത്തെ അദ്ധ്യായമായ ആലി ഇമ്രാന്‍(ഇമ്രാന്‍റെ കുടുബം) ആദമിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
| “ | അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു. | ” |
രണ്ടാം അദ്ധ്യായത്തില്‍ (അല്‍-ബകറ) ഇബ്‌ലീസിനെ കുറിച്ച് പറയുന്നിടത്ത്.
| “ | ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (2.34) | ” |
[തിരുത്തുക] ആദമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍
ആദംനബി ശ്രീ ലങ്കയിലുള്ള ആദം കൊടുമുടിയിലാണ് വന്നിറങ്ങിയതെന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങള്‍ ഉണ്ട്. ശ്രീലങ്കക്ക് അറബിയില്‍ ശറന്ദീബ് എന്ന് പറയുന്നു. ഇവിടെയുള്ള കാല്‍ പാടുകള്‍ ആദംനബിയുടെതാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതേ കാല്പാദങ്ങളുടെ പ്രതിരൂപത്തെ ഹിന്ദുക്കള്‍ ശിവന്റേതായും ക്രിസ്ത്യാനികള്‍ തോമാശ്ലീഹയുടേതായും [3] ബുദ്ധമതവിശ്വാസികള്‍ ഗൗതമബുദ്ധന്റേതാണെന്നും[4] കരുതിപ്പോരുന്നു. മക്കയിലെ അറഫയില്‍ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്. ആദമിന്‍റെ പുത്രന്മാരാണ് ഹാബീലും ഖാബീലും. ആദം നബിയുടെ ഉയരം 60 മുഴമാണെന്ന് നിവേദനം ചെയ്തിട്ടുണ്ട്[5]
[തിരുത്തുക] ആദമിന്‍റെ ചിത്രീകരണങ്ങള്‍
വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന[6] മൈക്കലാഞ്ചലോയുടെ The Creation of Adam, എന്ന ചുവര്‍ ചിത്രത്തില്‍ ദൈവം ആദത്തെ സൃഷ്ടിക്കുന്നതായും ഹവ്വാ ദൈവകരങ്ങളിലിരിക്കുന്നതായും ഭാവനാനുസൃതമായി ചിത്രീകരിച്ചിരിക്കുന്നു. ഇത് ഉല്പത്തി പുസ്തകത്തിലെ മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വിവരണവുമായി പൂര്‍ണ്ണമായി യോജിക്കുന്നില്ലെങ്കിലും, പാശ്ചാത്യ ചിത്രകലയില്‍ ആദത്തെയും ഹവ്വയെയും സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രസിദ്ധമായ കലാസൃഷ്ടിയാണ്.
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] അവലംബം
- ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
- ↑ http://www.myislamweb.com/forum/showthread.php?t=6733
- ↑ http://www.lankalibrary.com/heritage/sripada2.htm
- ↑ HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 257, 263.
- ↑ Sahih Bukhari Volume 4, Book 55, Number 543
- ↑ http://www.respree.com/cgi-bin/SoftCart.exe/posters/creation-of-adam-michelangelo.html?E+scstore
[തിരുത്തുക] കുറിപ്പുകള്‍