സംവാദം:ആദാം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ സംവാദം - നിലവറ

ഇംഗ്ലീഷ് വിക്കിയിലെ ഇന്നത്തെ തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ ഇന്നത്തെ(14 നവംബർ 2007) തിരഞ്ഞെടുത്ത ലേഖനത്തിനോടൊപ്പമുള്ള ചിത്രം കാണുക.ആർക്കും മതവികാരം വ്രണപ്പെടുന്നില്ലേ?--അനൂപൻ 16:01, 14 നവംബർ 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി Vs മലയാളം വിക്കി[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ പല ലേഖനങ്ങളും ചിത്രങ്ങളും മലയാളം വിക്കിയിൽ കൊണ്ട് വരാൻ പറ്റുമോ?പറ്റില്ലന്നാ എൻറെ മതം.*ഇത് നോക്കൂ ഇതും (രണ്ട് ചെറിയ ഉദാഹരണം മാത്രം )ഇവയെല്ലാം മലയാളീകരിച്ചാൽ മലയാളം വിക്കി നീല മയമാവും,അനൂപൻ==സിദ്ധീഖ് 19:13, 25 നവംബർ 2007 (UTC)[മറുപടി]

ആർക്കെങ്കിലും വൃണപ്പെടുന്നോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. മലയാളം വിക്കിയിൽ വരുന്നവർ എനിക്ക് വളരെ അടുത്ത് പരിയമുള്ള രണ്ടുപേർ ഒരാൾക്ക് വീട്ടിൽ നെറ്റുണ്ട്. അത് പെൺകുട്ടിയാണ്‌ ഏകദേശം 16-17 വയസ്സ് പ്രായം വരും. അവരുടെ പഠനത്തിൽ വിക്കിയിൽ നിന്നും പലകാര്യങ്ങളും പകർത്തുന്നുണ്ട്. (അത് ഞാൻ കാരണം: ഞാനാണ്‌ വിക്കിയെക്കുറിച്ച് അവരോട് പറഞ്ഞത്) അവർ ഇങ്ങനെയുള്ള ലേഖനങ്ങൾ കണ്ടാൽ വിക്കിയുടെ ഭാവി എന്താകും . നമ്മളാരും സായിപ്പിന്റെ മക്കൾ അല്ല. അതുകൊണ്ട് നമുക്ക് സായിപ്പിന്റെ ഇങ്ങനെയുള്ള കാര്യങ്ങൾ വേണ്ട. ഇതാണ്‌ എന്റെ അഭിപ്രായം. മറിച്ച് അഭിപ്രായം ഉള്ളവർ എന്നോട് ക്ഷമിക്കുക.--സുഗീഷ് 19:29, 25 നവംബർ 2007 (UTC)[മറുപടി]

സുഗീഷ് എന്നോട് ക്ഷമിക്കൂ ഈ ചിത്രം മലയാളം വിക്കിയിൽ നിന്നും മാറ്റിയതായിരുന്നു,ഞാനും ബ്ലുമാംഗോയും അതിൻറെ പേരിൽ കുറെ ക്രൂശിക്കപ്പെട്ടു.,അനൂപൻ പ്രത്തേക താൽപ്പര്യമെടുത്ത് തിരിച്ചു കൊണ്ടു വന്നു.അതിനദ്ദേഹത്തിൻറെ ന്യായ വാദം ഇംഗ്ലീഷ് വിക്കി,അതിനാ ഞാൻ മുകളിൽ രണ്ട് ഉദാ. കൊടുത്തത്,ഇംഗ്ലീഷ് വിക്കി എന്ന ഉമ്മാക്കി കാണിച്ച് സംവാദം അവസാനിപ്പിച്ചപ്പോൾ ആരും പ്രതികരിച്ചു കണ്ടില്ല,ആരങ്കിലും പ്രതികരിക്കട്ടെ എന്ന് കരുതിയാ ഞാൻ ഇത് വരെ ഈ സംവാദം മുന്നോട്ട് കൊണ്ട് പോവാതിരുന്നത്.ഇംഗ്ലീഷ് വിക്കിയിൽ ഇത് പോലെ പല ലേഖനവും ചിത്രവും ഉണ്ട് പല പ്രമുഖരും എഴുതിയതും വരച്ചതും അതൊക്കെ മലയാളത്തിൽ അതു പോലെ തന്നെ വേണം എന്ന നിർബന്ധം നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലന്ന് ഞാൻ പറഞ്ഞതിന് എന്നെ മത ഭ്രാന്തനാക്കി കടിച്ച് കുടയുകയായിരുന്നു.(മുകളിലെ സംവാദങ്ങൾ കാണുക)==സിദ്ധീഖ് 20:22, 25 നവംബർ 2007 (UTC)[മറുപടി]

മാഷെ, മൗനം വിദ്വാനുഭൂഷണം എന്ന് കേട്ടിട്ടില്ലേ... അതാണ്‌ നല്ലതെന്ന് തോന്നി. അതുകൊണ്ടാണ്‌ ഞാൻ പ്രതികരിക്കാതിരുന്നത്. ഞാൻ എല്ലാ സം വാദങ്ങളും ശ്ര്ദ്ധിച്ചിരുന്നു. ആർക്കും വേണ്ടാത്ത(അതായത് ഒരു ശരാശരി മലയാളിക്ക്) പലതും ഇംഗ്ലീഷ് വിക്കിയിലുണ്ട്. അതിന്‌ അവർക്ക് പല ന്യായവാദങ്ങളും നിരത്താനും കഴിയും. അത് മറ്റുള്ളവരെ എങ്ങനെ മുറിവേല്പ്പിക്കുന്നു എന്നതൊന്നും വിഷയങ്ങളല്ല. അവരവരുടെ സ്റ്റാൻഡ് എല്ലായ്പ്പോഴും ശരിയാവണം (ഞാൻ പിടിച്ച മുയലിന്‌ മൂന്ന് കൊമ്പ് ലൈൻ) എന്നും അവർക്ക് വാശിയുണ്ട്. അതുകൊണ്ട് ആരും വിഷമിച്ചിട്ട് കാര്യമില്ല മാഷെ, സം വാദങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞുനിൽക്കുന്നത് തന്നെയാണ്‌ നല്ലത്. ഇതില്‌ കൂടുതലായി കിടന്ന് മേയണമെന്നത് ചിലരുടെ ആഗ്രഹമാണ്‌. നമ്മളായി അതിന്‌ തടസ്സം നിൽക്കരുത്. കുറേ മേഞ്ഞ് കഴിയുമ്പോൽ തളരും അതോടെ എല്ലാം നിർത്തുകയും ചെയ്യും. --സുഗീഷ് 20:43, 25 നവംബർ 2007 (UTC)[മറുപടി]


ഈ വിഷയത്തിൽ ഇനി സം‌വദിക്കില്ലെന്നു വിചാരിച്ചതായിരുന്നു.എങ്കിലും സിദ്ദിഖിന്റെയും,സുഗീഷിന്റെയും അബദ്ധ ജടിലമായ ധാരണകൾ നിറഞ്ഞ ഈ സം‌വാദം കാണുമ്പോൾ എഴുതാതിരിക്കാൻ വയ്യ.ആദ്യമേ പറയട്ടെ.ഇതൊരു സർ‌വ്വ വിജ്ഞാന കോശമാണ്‌.ഇവിടെ നിങ്ങൾ ഒക്കെ നല്ലതെന്നു കരുതുന്നതിനു മാത്രം അല്ല സ്ഥാനം.സ്വയംഭോഗത്തിനും,ഹിന്ദുത്വത്തിലെ സ്വവർഗ്ഗരതിക്കും,എറോട്ടിക്ക് ആർട്ടിനും മറ്റും സ്ഥാനം ഉണ്ട്.ഇവിടെ സംസ്കാരം,അതിലെ നല്ലത് ചീത്ത എന്നിവയ്ക്കൊന്നും സ്ഥാനമില്ല.ഇവിടെ വസ്തുതകൾ ഉണ്ടെങ്കിൽ അതു ലേഖനമായി വരിക തന്നെ വേണം.16-17 വയസ്സുള്ള പെൺകുട്ടി താങ്കളുടെ നിർദ്ദേശപ്രകാരം മലയാളം വിക്കിപീഡിയ നോക്കുന്നതു കണ്ടു.അവൾക്കു ഇംഗ്ലീഷ് വിക്കിപീഡിയയും നോക്കാം.അതിൽ അവർ ഇതൊക്കെ കാണും .അല്ല താങ്കളുടെ അയൽക്കാരി മലയാളം മാത്രം അറിയുന്ന യൂസർ ആണോ?നമ്മുടെ സംസ്കാരത്തെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.കാരണം അതു അത്രയും അബദ്ധം ആണ്‌.നിങ്ങളുടെ ധാരണകൾ പോലെ.പിന്നെ നീലമയം.അതു കാണുന്ന കണ്ണിന്റെ കുഴപ്പം ആണ്‌.--അനൂപൻ 14:17, 26 നവംബർ 2007 (UTC)[മറുപടി]

എന്നാ സാർ ആ ലേഖനമൊക്കെ യൊന്ന് മലയാളീകരിക്കൂ..എനിക്ക് ഇംഗ്ലീഷിൽ വലിയ പരിജ്ഞാനം ഇല്ല,ഇംഗ്ലീഷ് അറിയില്ല എന്നത് കൊണ്ട് വിവരങ്ങൾ കിട്ടാതെ പോവരുതല്ലോ? ചിത്രവും ആശയവും ഒന്നും ചോരരുത്,സിദ്ധീഖ് 14:40, 26 നവംബർ 2007 (UTC)[മറുപടി]

അനൂപൻ കാണുന്നതെല്ലാം എന്ത് നിറത്തിലാണെന്ന് പറഞ്ഞാൽ ഞാനും അങ്ങനെ കാണാൻ ശ്രമിക്കാം. മലയാളം വിക്കിയിൽ സ്വവർഗ്ഗരതിയോ എറോട്ടിക്കായോ ഉള്ള കാര്യങ്ങൾ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല. മുകളിൽ പറഞ്ഞതിൽ ഏതിനെയെങ്കിലും കുറിച്ച് അല്പം വിശദീകരിച്ചതിനുശേഷം നെറ്റിൽ നിന്നും ഒരു ചിത്രവും ചേർത്താൽ അത് വാൻഡലിസം ആകുമോ? അല്ലാ എങ്കിൽ അത്തരം വിഷയങ്ങളിൽ താത്പര്യമുള്ളവർക്കോ അറിവുള്ളവർക്കോ അത്തരം വിഷയങ്ങളിൽ ലേഖനങ്ങൾ തുടങ്ങുന്നതിന്‌ ഈ സംവാദം വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു. പിന്നെ സംസ്കാരത്തെക്കുറിച്ച് പറഞ്ഞതിന്‌ ; സംസ്കാരം അവരവർ നോക്കുന്നതിനനുസരിച്ചാണ്‌. എനിക്ക് ശരിയെന്ന് തോന്നുന്നതെല്ലാം മറ്റുള്ള എല്ലാവർക്കും ശരിതന്നെയായിരിക്കണം എന്ന് ശഠിക്കുന്നതും നല്ല പ്രവണതകൾ അല്ല. ഞാൻ എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്‌ മുകളിലത്തെ സം വാദങ്ങളിൽ ചേർത്തത്. അത് ആർക്കെങ്കിലും ബുദ്ധിമുട്ടായി തോന്നിയത് എന്റെ കുഴപ്പം കൊണ്ടുമല്ല. ഞാൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചതുമല്ല. ഞാനും സിദ്ധിക്കും നടത്തിയ സം വാദങ്ങൾ ആരെല്ലാം കണ്ടുകാണും. അവരാരും ഇതുവരേയും പ്രതികരിച്ച് കണ്ടതുമില്ല. ഭാരതത്തിന്റെ സംസ്കാരം അത്രക്ക് വൃത്തികെട്ടതാണെങ്കിൽ ...... ഇനി ഒന്നും രക്ഷയില്ലാ...... .--സുഗീഷ് 19:12, 26 നവംബർ 2007 (UTC)[മറുപടി]

"ജനനം കൊണ്ട് ഇസ്ലാം മതത്തിൽ പെട്ട വ്യക്തിയായതിനാൽ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് കളിക്കുന്നതിൽ മുസ്ലിം പുരോഹിതസമൂഹം പ്രതിഷേധിക്കുകയും അതിനാൽ ടെന്നീസ് കളിക്കുന്ന സന്ദർഭത്തിൽ ധരിക്കുന്ന വേഷം മാറ്റുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഏതെങ്കിലും ഒരു ഇന്ത്യൻ കായികതാരത്തിന് ഇത്തരം നിയന്ത്രണം അനുഭവിക്കേണ്ടി വന്നിട്ടില്ല." ഈ വരികൾ മറ്റൊരു “ഉപഭോക്താവ്” സാനിയ മിർസ എന്ന താളിൽ വാൽ കഷ്ണം കൊടുത്തതാ..ഇദ്ദേഹം ഏത് നിറത്തിലാണാവോ കാണുന്നത്? ഇസ്ലാം മതത്തിൽ മാത്രമല്ല ഹിന്ദു മതത്തിലും ക്രിസ്തു മതത്തിലും ഒന്നും മാന്യമായ വസ്ത്രധാരണം തെറ്റല്ല,എന്നാണ് എനിക്ക് തോന്നുന്നത്,എല്ലാ മതങ്ങളും മാന്യമായ വസ്ത്ര ധാരണത്തെ പ്രോത്സാഹിപ്പികുന്നു,മത മില്ലാത്തവരുടെ കാഴ്ചപ്പാടിൽ മാന്യമായ വസ്ത്രധാരണത്തെ എങ്ങനെ കാണുന്നു എന്നെനിക്കറിയില്ല, പക്ഷേ അവരുടെ ഭാര്യ മക്കൾ എല്ലാം മാന്യമായി വസ്ത്ര ധാരണം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്,“ കറി നന്ന് നമമക്ക് വേണ്ട” എന്ന നമ്പൂതിരി ഫലിതം ഓർമ്മ വരുന്നു..ആരാൻറേ മക്കൾ കഴിച്ചിടട്ടെ നമുക്ക് കാണാം നമ്മുടെ മക്കൾ NO.നല്ല പ്രക്രതി വാദം==സിദ്ധീഖ് 21:54, 26 നവംബർ 2007 (UTC) മാന്യമായ വസ്ത്രധാരണം കായിക രംഗത്ത് വിലങ്ങാവുമൊ?ഇല്ല ഇവിടെ ക്ലിക്കുക (സിദ്ധീഖ്)[മറുപടി]

Some-വാദം[തിരുത്തുക]

സുഹൃത്തുക്കളേ, സം‌വാദമൊക്കെ പൊടിപൊടിക്കുമ്പോള് നാം ഇവിടെ എന്തിനാണ്‌ ഒന്നിച്ചു നിലകൊള്ളുന്നതെന്നു മറക്കരുതേ എന്നൊരു അപേക്ഷയുണ്ട്. സര്‌വ്വ സ്വതന്ത്ര വിജ്ഞാനത്തില് എല്ലാ വശങ്ങളിലുമുള്ള ലേഖനങ്ങളുമുണ്ട്, ഉണ്ടാവണം. അപ്പോള് മാത്രമേ വിജ്ഞാനകോശത്തിന്റെ അര്ത്ഥം പൂര്ണ്ണമാവുകയുള്ളൂ. നല്ലതിന്റെ ചീത്തയുടെയും സന്തുലിതമായ നിലനില്പ്പിലാണ്‌ ആവശ്യം. അല്ലാതെ നല്ലതുമാത്രമേ പാടുള്ളൂ എന്ന് ശഠിക്കുന്നത് ശരിയല്ല. നല്ലതും ചീത്തയും, ശ്ലീലവും അശ്ലീലവും ആപേക്ഷികവും, മനോനിലയ്ക്കനുസരിച്ചും, അത് വിശദീകരിക്കുന്ന രീതിക്കനുസരിച്ചുമല്ലേ? വിക്കിയില് കാര്യങ്ങള് നിഷ്പക്ഷമായി എഴുതുമ്പോള് പിന്തുടരേണ്ട രീതിയിലാണ്‌ സ്വവര്ഗ്ഗരതിയും അശ്ലീലമാവാതിരിക്കാനുള്ള ശ്രദ്ധവേണ്ടത്.

സിദ്ധിക്കേ, സംസ്കാരം വേറെ, വിജ്ഞാനകോശം വേറെ. കുര്ബാനയും കറുത്ത കുര്ബാനയും ഒരേപോലെ വിക്കിക്കാവശ്യമാണ്‌. 'സംസ്കാരത്തിനു' ചേരാത്തതു പലതും വിജ്ഞാനകോശത്തില് കണ്ടെന്നിരിക്കും. ബ്രിട്ടാനിക്ക ഒന്നെടുത്തു നോക്കൂ. വിജ്ഞാനകോശമെന്ന ആശയം ഒന്നു മനസ്സിലാക്കൂ. ഒരിക്കല് തീരുമാനിച്ചാല് തക്കതായ കാരണം കൂടാതെ അതില് കിടന്നു തല്ലു കൂടിയിട്ടു കാര്യമെന്ത്? സാനിയാ മിഴ്സയേക്കുറിച്ച് പരാതിയുണ്ടെങ്കില് ആദാമിനോട് തീര്ക്കുന്നത് ശരിയോ? സാനിയ ടെന്നീസ് കളിക്കുന്നതു വസ്ത്രം ധരിക്കുന്നതും അവരുടെ മാത്രം ഇഷ്ടം. അതിനു ബാക്കി ഉള്ളവര് എന്തു പിഴച്ചു? അതിനേക്കുറിച്ചുള്ള ചര്ച്ച അങ്ങോട്ടു നിക്കുക.

സുഗീഷേ, ആ കുട്ടി ഇതൊക്കെ കാണുമല്ലോ എന്നുള്ള വിഷമം വേണ്ട. കുട്ടിക്ക് നെറ്റുണ്ടെങ്കില് ഇതിലും സെര്ച്ചബിളും ആക്സസിബിളും ആയി ഒരുപാടുണ്ട് നെറ്റില്. ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊന്നും അറിയില്ലെന്നു കരുതുന്നത് പൂച്ചക്കു എലിയേപ്പിടിക്കാനറിയില്ല എന്നു പറയുന്നതു പോലെയല്ലേ? മേല്പ്പറഞ്ഞതു പോലെ സംസ്കാരവും വിജ്ഞാനവും തമ്മില് കൂട്ടിക്കുഴക്കാതിരിക്കുകയാണ്‌ ശരിയായ നടപടി. സംസ്കാരം നോക്കുന്നവനെ അനുസരിച്ചാണെന്നതിനോട് പൂര്ണ്ണമായും യോജിക്കുന്നു. ദയവായി ചര്ച്ചകളെ നല്ല നിലക്കെടുക്കുക

അനൂപന്, നമുക്കു സം‌വാദങ്ങളെ ഒരല്പ്പം കൂടി മയത്തിലാക്കാമെന്നു തോന്നുന്നു. പലപ്പോഴും കൈ വിട്ടു പോകുന്നോ എന്നൊരു സംശയം :)

അടികൂടാനാണെങ്കില് അതിവിടെ വേണമെന്നില്ല എന്ന് എന്റെ സ്വന്തം അഭിപ്രായം മാത്രം :) --ജ്യോതിസ് 03:24, 27 നവംബർ 2007 (UTC)[മറുപടി]


ആദമിന്റെ ചിത്രത്തെക്കുറിച്ചാണ്‌ ചർച്ചയെങ്കിൽ മൈക്കലാഞ്ചലോയുടെതല്ലാതെ ആദമിന്റെ ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു പടം നിർദ്ദേശിക്കൂ. എന്നിട്ടാവാം വാദപ്രതിവാദങ്ങൾ . എന്താ? --ചള്ളിയാൻ ♫ ♫ 02:44, 27 നവംബർ 2007 (UTC)[മറുപടി]

ജ്യോതിസ് സിദ്ദിഖിനും,സുഗീഷിനും കൊടുത്ത മറുപടികൾ തന്നെയാണ്‌ ഞാനും പറയാൻ ഉദ്ദേശിച്ചത്.അതു ആ രീതിയിൽ അവരിൽ എത്തിയില്ലെങ്കിൽ അതെന്റെ തെറ്റ്.ഇനി ഏതായാലും ഈ വിഷയത്തിൽ സം‌വദിക്കാൻ ഞാനില്ല.നല്ല മലയാളത്തിൽ പറഞ്ഞാൽ പോത്തിനോട് വേദമോതുന്നത് എനിക്കിഷ്ടമല്ല--അനൂപൻ 03:46, 27 നവംബർ 2007 (UTC)[മറുപടി]
"കുട്ടിക്ക് നെറ്റുണ്ടെങ്കില് ഇതിലും സെര്ച്ചബിളും ആക്സസിബിളും ആയി ഒരുപാടുണ്ട് നെറ്റില്. ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊന്നും അറിയില്ലെന്നു കരുതുന്നത് പൂച്ചക്കു എലിയേപ്പിടിക്കാനറിയില്ല എന്നു പറയുന്നതു പോലെയല്ലേ?" ജ്യോതിസ് കുട്ടികൾക്ക് ഇതിലും കൂടുതൽ നെറ്റിലുണ്ട് എന്നു പറയുന്നത് ശരിയല്ല. അത് നമ്മുടെപിടിപ്പ് കേടുകൊണ്ടാണ്. എത്രയോ രാജ്യങ്ങളിൽ അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ നെറ്റ് പ്രവൈഡർമാർക്ക് അത് നിസ്സാരമായി ചെയ്യാവുന്നതെ ഉള്ളൂ. പക്ഷെ മലയാളിയുടെ സംസ്കാരം കുഴിച്ചു മൂടാൻ പ്രതിക്ഞയെടുത്ത എന്തിനും പാശ്ചാത്യരുടെ പിന്നാലെ പോവാൻ പ്രേരിപ്പിക്കുന്ന മാനസ്സികരോഗം ബാധിച്ച ഒരുപാട് പേർ ശാപമായി നമുക്കുണ്ട്. അവർക്ക് മീഡിയകളുടെ സപ്പോർട്ടും.--ബ്ലുമാൻ‍ഗോ ക2മ 05:05, 27 നവംബർ 2007 (UTC)[മറുപടി]
ഈ വാചകമടിക്കുന്നവർ ഇതൊക്കെ ഡിലീറ്റ് ചെയ്തത് എന്തിനാണെന്നറിയാൻ താല്പര്യമുണ്ടായിരിന്നു. ഒന്നു വിശദീകരിക്കുമോ?

13:13, 4 ഒക്ടോബർ 2006 Praveenp (സം‌വാദം | സംഭാവനകൾ) "കുണ്ണ" മായ്ച്ചിരിക്കുന്നു ‎ (content was: '#redirectലിംഗം' (and the only contributor was '59.93.39.90')) 02:58, 11 സെപ്റ്റംബർ 2006 Manjithkaini (സം‌വാദം | സംഭാവനകൾ) "കുണ്ണ" മായ്ച്ചിരിക്കുന്നു ‎ (content was: '#REDIRECT ലിംഗം' (and the only contributor was '59.93.0.214'))


അതു വിജ്ഞാനകോശ ത്തിനു യോജിച്ച വിധത്തിൽ എഴുതൂ. അതു താങ്കൾക്കും എഴുതാം. അപ്പോൾ ആരും മായ്ക്കില്ല. ഇത്രയും വിശദീകരണം പോരെ സാറെ. --Shiju Alex 05:32, 27 നവംബർ 2007 (UTC)[മറുപടി]


അത് ഒരു റി ഡയറക്ട് പേജ് ആണ്. ആ റീ ഡയറക്ട് എന്തിനാ ഡിലീറ്റിയത് എന്നാണ് ഞാൻ ചോദിച്ചത്. പിന്നെ യോചിച്ചത് എന്നാൽ മലയാളത്തിലില്ലാത്ത വാക്കുകൾ സംസ്കൃതത്തിൽ നിന്നും കടമെടുത്ത് ആർക്കും മനസ്സിലാത്ത രുപത്തിൽ എഴുതുക എന്നാണോ. എന്നാൽ ചിലർക്കൊക്കെ മനസ്സിലാവുകയും വേണം എന്നാണോ? --ബ്ലുമാൻ‍ഗോ ക2മ 05:47, 27 നവംബർ 2007 (UTC)[മറുപടി]


പതിവു പോലെ മത ഭ്രാന്തന്മാർ മതത്തിലുള്ള തീവ്രവാദ പ്രസംഗങ്ങൾ കഴിഞ്ഞപ്പോൾ ഇഷ്ടവിഷയമായ ലൈംഗീകത‍ എടുത്തിട്ടു. ഇതേ പോലെ ആദ്യമാദ്യം മതഭക്തി പ്രകടിപ്പിച്ചിരുന്ന ഒരു യൂസർ ആണ്‌ നീലച്ചിത്രം‎ ഷക്കീല‎ തുടങ്ങിയ പേജുകളും പിന്നെ അതേ ആൾ തന്നെ അനോനി ആയി വന്നു എണ്ണമറ്റ അതേ പോലുള്ള മറ്റ് അനേകം താളുകളും തുടങ്ങിയത് (മുകളിൽ ചൂണ്ടി കാണിച്ച ഡിലീറ്റ് ചെയ്തതടക്കം).

ഇപ്പോൾ ‍ ആദത്തിൽ ലൈംഗീകത കൊണ്ടു വരേണ്ട ആവശ്യമെന്താ. മതത്തെ സംബന്ധിച്ച വിഷയങ്ങൾ ഒക്കെ കഴിഞ്ഞോ.

സിദ്ധീക്കിനും ബ്ലമാംഗോയ്ക്കും പ്രസ്തുത താളുകൾ തുടങ്ങണം എങ്കിൽ തുടങ്ങാം. അല്ലാതെ ഇവിടെ ഇതേ പോലെ ചാരിത്രപ്രസംഗം നടത്തി മറ്റുള്ള ഉപയോക്താക്കളുടെ സ‌മയം കളയണം എന്നില്ല. ആദത്തിന്റെ താളിൽ ആദത്തെ കുറിച്ച് സം‌വദിക്കുക അല്ലാതെ ലൈഗികതയെ കുറിച്ചല്ല. അതിനു വേറെ താളുകൾ ഉണ്ട്. --Shiju Alex 06:05, 27 നവംബർ 2007 (UTC)[മറുപടി]

എഴുതുന്നതോക്കെ നല്ലതും ചീത്തയും ശ്ലീലവും അശ്ലീലവും നോക്കേണ്ട ആവശ്യമില്ലെങ്കിൽ മുകളിൽ പറഞ്ഞതിനു എന്തർത്ഥമാണുള്ളത്. ഇത് നിങ്ങളുടെ വായിൽ നിന്നുവരാൻ വേണ്ടി തന്നെയാണ് ആ ചോദ്യം ചോദിച്ചത്. ഇപ്പോൾ മനസ്സിലായില്ലെ യോചിക്കുന്നതും യോചിക്കാത്തതുമായ ഒരു പാടുകാര്യങ്ങൾ ഉണ്ടെന്ന്.--ബ്ലുമാൻ‍ഗോ ക2മ 06:11, 27 നവംബർ 2007 (UTC)[മറുപടി]

അപ്പോൾ നിങ്ങൾ വിചാരിച്ച കാര്യം നടന്നല്ലോ. ഇനി അടുത്ത സം‌വാദത്തിനുള്ള വിഷയം ഉണ്ടാക്ക്.--Shiju Alex 06:19, 27 നവംബർ 2007 (UTC)[മറുപടി]

ഇത്തരം സംവാദം ഉണ്ടാക്കലല്ല എൻറെ ജോലി. ചോദ്യത്തിലൂടെയും പലതും പഠിപ്പിക്കാൻ പറ്റുമെന്ന് തെളിയിച്ചതാണ്. ഈ പേജിൽ ഞാൻ മുകളിൽ പറഞ്ഞകാര്യം ബന്ധമില്ലാന്നു കൂടി താങ്കൾ പറഞ്ഞു കളഞ്ഞു.അങ്ങനെ ഒരു വാദം ഉന്നയിക്കുമ്പോൾ അതിനുള്ള തെളിവുകൂടി കോണ്ടുവരേണ്ടതാണ്. മതം ലൈംഗികത എന്നൊക്കെ പറഞ്ഞു വികാരപ്രകടനം നടത്തുന്നതും നമ്മൾ കണ്ടു. മതത്തിൽ ലൈംഗികതക്ക് അതിൻറെതായ ഉപ വിഭാഗക്ങ്ങൾ ഊണ്ട്. ലൈംഗികത മോശപ്പെട്ട എന്തോ ആണെന്നുള്ള ചിന്തയായിരിക്കും അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്.--ബ്ലുമാൻ‍ഗോ ക2മ 06:26, 27 നവംബർ 2007 (UTC)[മറുപടി]

ആദം മുസ്ലീം ആദം[തിരുത്തുക]

ഈ സം‌വാദം കൊഴുക്കുമ്പോൾ കാര്യ നിർ‌വാഹകർ ശ്രദ്ധിക്കേംണ്ട ഒരു കാര്യം മതത്തെ അടിസ്ഥാനമാക്കി ലേഖനങ്ങൾ വിഭജിക്കുന്ന അപകടകരമായ പ്രവണത ആണ്‌. ഇപ്പോൾ പൊതുവായ ആദം എന്ന വിക്കി ലേഖനവും, മുസ്ലീംങ്ങൾക്ക് മാത്രമായി ആദം നബി എന്ന ലേഖനവും ആണ്‌. ഒരു ലേഖനത്തെ ഇങ്ങനെ മതത്തിനനുസരിച്ച് വിഭജിച്ചാൽ മലയാളം വിക്കി (അതും അതിൽ പറയുന്ന കാര്യങ്ങൾ ഒക്കെ ഒന്ന്) എവിറ്റെ പോയി നിക്കും. അതിനാൽ മുസ്ലീംങ്ങളുടെ ആദത്തെ ഈ വെറും ആദത്തിലേക്ക് എത്രയും പെട്ടന്നു യോജിപ്പിക്കുന്നതാവും നല്ലത്. --Shiju Alex 04:04, 27 നവംബർ 2007 (UTC)[മറുപടി]

ഇതിനെക്കുറിച്ച് എന്ത് പറയുന്നു. ഇത്രക്കു വൃത്തികെട്ട സംസ്കാരമാണ്‌ ഭാരതത്തിന്റേത് എന്ന് ആദ്യമായി കേൾക്കുകയാണേ.... ജനിപ്പിച്ചവരെ അച്ഛനമ്മമാരായി കാണാനും കൂടെ പിറന്നവരെ സഹോദരങ്ങൾ ആയി കാണാനുമാണ്‌ എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചത്. ബാക്കി ചിലർക്ക് അങ്ങനെയല്ല എന്ന് സ്വയം അവകാശപ്പെടുന്നു എങ്കിൽ അത് എന്റെ കുറ്റം കൊണ്ടല്ല. ഈ സംസ്കാരത്തിന്റേയും കുഴപ്പം കൊണ്ടുമല്ല. പിന്നെ നീലമയം മനുഷ്യൻ ജനിക്കുന്നത് മുതൽ മരിക്കുന്നതുവരെ എല്ലാം നീലമയം തന്നെയല്ലേ സാറന്മാരെ.. ആകാശവും സമുദ്രവും എല്ലാം നീല തന്നെ . സമുദ്രത്തിൽ നിന്നും ഒരു പാത്രത്തിൽ വെള്ളം കോരിയാൽ അത് നീലനിറമല്ലല്ലോ കാണിക്കുന്നത്. എങ്കിലും നമ്മൾ എല്ലാവരും പറയുന്നത് സമുദ്രവും ആകാശവും നീലയാണെന്നല്ലേ? ഇവിടെ അവസാനം നൽകിയ ഷിജുവിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ലേഖനങ്ങൾക്ക് അങ്ങനെ ഹിന്ദുവെന്നോ മുസ്ലീം എന്നോ ക്രിസ്ത്യാനിയെന്നോ മതത്തിനനുസരിച്ച് വിഭജിക്കണ്ട എന്ന് തന്നെയാണ്‌ എന്റേയും അഭിപ്രായം.--സുഗീഷ് 07:03, 27 നവംബർ 2007 (UTC)[മറുപടി]

കണ്ണിൻറെ കുഴപ്പം[തിരുത്തുക]

കണ്ണീന് കുഴപ്പമില്ലാത്തവർ മലയാളം വിക്കിയെ “സമ്പുഷ്ട”മാക്കാൻ ഇംഗ്ലീഷ് വിക്കിയിലെ ഞാൻ മുകളിൽ പറഞ്ഞ ലേഖനങ്ങൾ മലയാളത്തിലും കൊണ്ട് വരൂ..’സംസ്കാരം’ ചർച്ച നിർത്തി മലയാളം വിക്കിക്ക് നല്ല നാലു സംഭാവന നൽകാം നമുക്ക് ===സിദ്ധീഖ് 11:49, 27 നവംബർ 2007 (UTC)[മറുപടി]

ഇനിയും കാര്യമാത്ര പ്രസക്തമല്ലാത്ത ചർച്ചകൾ വന്നാൽ ഈ പേജ് പ്രൊട്ടക്റ്റ് ചെയ്യേണ്ടി വരും. എല്ലാവരും സം‍വാദം കുറച്ച് ലേഖനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ താല്പര്യപ്പെടുന്നു. --ചള്ളിയാൻ ♫ ♫ 11:52, 27 നവംബർ 2007 (UTC)[മറുപടി]

:മുകളിലെ ഭീഷണി കണ്ടു പറയുകയാണ്, അര്ദ്ധരാത്രി കുട പിടിക്കുന്നവന്റെ കുറവേ ഇവിടെ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള് അതുമായി. കാലിcuter

കോൽകാരന് അധികാരിപ്പണി :-) ==സിദ്ധീഖ് 21:22, 27 നവംബർ 2007 (UTC)[മറുപടി]

അനുസരണ എന്നത് നല്ല ശീലമാണ്‌. ഈ സം‌വാദം പ്രൊട്ടക്റ്റ് ചെയ്യുന്നു. എല്ലാവർക്കും സൗകര്യമുള്ളപ്പോൾ പുനഃസ്ഥാപിക്കാം. ഒരാഴ്ച ക്ഷമിക്കൂ --ചള്ളിയാൻ ♫ ♫ 02:13, 28 നവംബർ 2007 (UTC)[മറുപടി]

ദയവായി സംവാദത്തിൽ ഉപയോഗിക്കുന്ന വാക്കുകളിൽ സൂക്ഷ്മത പാലിക്കുക. --സാദിക്ക്‌ ഖാലിദ്‌ 08:26, 28 നവംബർ 2007 (UTC)[മറുപടി]
float ഇപ്പോ ശരിയായി --സാദിക്ക്‌ ഖാലിദ്‌ 08:40, 28 നവംബർ 2007 (UTC)[മറുപടി]


ചിത്രം[തിരുത്തുക]

ആ ചിത്രം താഴെ കിടക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ദോഷം ഇല്ല. മുകളിലായതു കൊണ്ട് ഒരു ഗുണവും ഇല്ല. അതിനാൽ അതു താഴെ തന്നെ കിടക്കട്ടെ എനാണ്‌ എന്റെ അഭിപ്രായം.--Shiju Alex 08:58, 28 നവംബർ 2007 (UTC)[മറുപടി]

ഉണ്ട് ഷിജൂ, മുകളിലാവുമ്പോ സംവാദത്തിന് ഇനിയും നീളം കൂട്ടാം :-) ഇപ്പോ അതിനാണല്ലോ പ്രാധാന്യം --സാദിക്ക്‌ ഖാലിദ്‌ 09:06, 28 നവംബർ 2007 (UTC)[മറുപടി]

ഭാവനാ ചിത്രങ്ങൾ‌ അതാതു ചിത്രകാരന്മാരുടെ താളിലേക്കു മാറ്റണമെന്നു അഭ്യർത്ഥിക്കുന്നു. അതാണു ന്യായമായി തോന്നുന്നത്.--Caduser2003 15:04, 24 ഡിസംബർ 2007 (UTC)[മറുപടി]

ആദാം or ആദം[തിരുത്തുക]

ആദം ആണോ ആദാം ആണോ ശരി?--അനൂപൻ 11:07, 15 ഡിസംബർ 2007 (UTC) മലയാളത്തിലും ഹീബ്രുവിലും ആദാം എന്നാണ്‌ ശരി എന്ന് തെളിവ് കൊടുത്തിട്ടുണ്ടല്ലോ. --ചള്ളിയാൻ ♫ ♫ 11:47, 15 ഡിസംബർ 2007 (UTC)[മറുപടി]

"ആദംനബി ശ്രീ ലങ്കയിലുള്ള ആദം മലയിലാണ് വന്നിറങ്ങിയതെന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങൾ ഉണ്ട് .ശ്രീലങ്കക്ക് അറബിയിൽ ശറന്ദീബ് എന്ന് പറയുന്നു. ഇവിടെയുള്ള കാൽ പാടുകൾ ആദംനബിയുടെതാണെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ഇതേ കാല്പാദങ്ങളുടെ പ്രതിരൂപത്തെ ഹിന്ദുക്കൾ ശിവന്റേതായും ക്രിസ്ത്യാനികൾ തോമാശ്ലീഹയുടേതായും കരുതിപ്പോരുന്നു."
ഇത് വായിച്ച് എഴുതുകയാണ്. ശ്രീലങ്കയിൽ ജോലി ചെയ്യുമ്പോൾ, ആദം‌മല ഞാൻ കയറിയിട്ടുണ്ട്. തീർഥാടകർ, ചൂട് ഭയന്ന് രാത്രിയാണ് കയറാറ്. പാതിരായ്ക്ക് തുടങ്ങിയിട്ട് ഈയുള്ളവൻ മുകളിലെത്തിയത് വെളുപ്പിന് അഞ്ചര മണിക്കാണ്. മലക്കു മുകളിലുള്ള കാല്പ്പാദത്തിന് ഒരു മനുഷ്യന്റെ മുഴുവൻ ശരീരത്തേക്കാൾ വലിപ്പമുണ്ട്. ശരാശരി മനുഷ്യന്റേതുപോയിട്ട്, ഒരു രാക്ഷസന്റെ പോലും കാല്പ്പാദമാണ് അതെന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്. വിശ്വാസവുമായി വാദിക്കുന്നതിൽ അർഥമില്ല എന്നറിയാം. ആദാമിന്റെ ഉയരം 60 മുഴമായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ കാല്പ്പാദമാകാം.
പിന്നെ ആദാം മലയിലെ കാല്പ്പാദവുമായി ജീവനുള്ള ഒരു ബന്ധം പുലർത്തുന്നത് ശ്രലങ്കയിലെ ബുദ്ധമതക്കാരാണ്. കാല്പ്പാദം ബുദ്ധന്റേതാണ് എന്ന് അവർ ദൃഢമായി വിശ്വസിക്കുന്നു. മല കയറുന്ന തീർഥാടകർ എല്ലാവരും തന്നെ ബുദ്ധമതക്കാരാണ്. തീർഥാടകരായി കണ്ടവരിൽ ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ പോലും ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.Georgekutty 10:40, 19 ഏപ്രിൽ 2008 (UTC)[മറുപടി]

പറഞ്ഞു വരുന്നത് ആദാമും, ബുദ്ധനും ഒന്നാണെന്നും രണ്ടു പേർക്കും രാക്ഷസന്മാരേക്കാൾ വലിപ്പം ഉണ്ടായിരുന്നു എന്നുമാണോ? :)--അനൂപൻ 10:45, 19 ഏപ്രിൽ 2008 (UTC)[മറുപടി]

അ ബുദ്ധന്റെ കാൽ പാദം പതിയുകയല്ല ചെയ്തത് അനൂപാ. ശ്രീബുദ്ധൻറ്റെ മരണശേഷം ശിഷ്യർ അദ്ദേഹത്തിന്റെ കാല്പാദത്തെയും, സതൂപത്തേയും പ്രതീകമഅയി ആരാധിച്ചിരുന്നു. കാൽ പാദം പായിൽ കൊത്തിവക്കുകയാണ്‌ ചെയ്തിരുന്നത്. പലപ്പോഴും യഥാർത്ഥവലിപ്പാത്തേക്കാൾ വളരെ അധികമായിരിക്കും അത്. ഇത്തരത്തിലുള്ള നിരവധി കാൽ‌പാദങ്ങൾ കേരളത്തിലുമൂണ്ട്. (അല്ലെങ്കിലും പാറയിൽ കാൽ പാദം പതിയുന്നതെങ്ങനെ> പതിയണമെങ്കിൽ പാറ ലാവാ രൂപത്തിലയിരുന്നിരിക്കണം!!!) --ചള്ളിയാൻ ♫ ♫ 10:59, 19 ഏപ്രിൽ 2008 (UTC)[മറുപടി]

അല്ല എന്റെ നാട്ടിൽ തച്ചോളിക്കുണ്ട് എന്ന പേരലൊരു നീരുറവ ഉണ്ട്. അതിന് ഒരു പാദത്തിന്റെ ആകൃതിയാണ്. അതും ഭീമാകാരമാണ്.തച്ചോളി ഒതേനന്റെ കാല്പാദങ്ങൾ പതിച്ചതു കൊണ്ടാണ്‌ അതിന് ആ പേരു വന്നതെന്നു നാട്ടുകാർ.അതു പോലെ മറ്റോ ആണോ ഇതെന്നു വിചാരിച്ചു :) --അനൂപൻ 11:05, 19 ഏപ്രിൽ 2008 (UTC)[മറുപടി]
ബുദ്ധന്റെ പ്രതിമക്കുണ്ടാവും.....പക്ഷെ ആദാമിന്റെ കാര്യം അറിയില്ല :)--ബിനോ 11:09, 19 ഏപ്രിൽ 2008 (UTC)[മറുപടി]

ഉല്പത്തിയിലെ കാര്യം ക്രിസ്തീയ വീക്ഷണത്തിൽ എന്ന് പറയാമോ? ഇംഗ്ലീഷ് വിക്കിയിലെ പോലെ എബ്രായ ബൈബിലിൽ എന്നോ മറ്റോ കൊടുക്കുന്നതല്ലെ നല്ലത്.--അഭി 11:43, 19 ഏപ്രിൽ 2008 (UTC)[മറുപടി]

അല്ലേൽ യഹൂദ-ക്രിസ്തീയ വീക്ഷണം (Judeo-Christian View) എന്നായാലോ?--അഭി 04:46, 22 ഏപ്രിൽ 2008 (UTC)[മറുപടി]

ഇപ്പോഴത്തെ പടിഞ്ഞാറൻ scholarship, യഹൂദ sensibilities-നെ നോവിക്കാതിരിക്കാൻ പറ്റിയ വാക്കുകളും പ്രയോഗങ്ങളും തേടിപ്പിടിച്ച് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. (യഹൂദരെയെന്നല്ല, ആരേയും കഴിയുമെങ്കിൽ നോവിക്കാതിരിക്കുകയെന്നതാണ് ശരിയായ നയം). AD/BC എന്നതിന് പകരം, CE/BCE(Commen Era/Before the Common Era); പഴയനിയമത്തിന് പകരം Hebrew Bible എന്നൊക്കെ ഉപയോഗിക്കുന്നത് ആ പരിഗണനയിലാണ്. ഉല്പത്തിയെ ക്രിസ്ത്യാനികൾക്കു മാത്രമായി Appropriate ചെയ്യുന്നത് ഏതായാലും തെറ്റാണ്. ക്രിസ്ത്യാനികളേക്കാൾ ഉല്പത്തി പുസ്തകത്തിന്മേൽ അവകാശം പറയാവുന്നത് യഹൂദർക്കാണ്. ഈ ലേഖനത്തിൽ ക്രിസ്തീയ വീക്ഷണത്തിൽ എന്ന തലക്കെട്ടിന് പകരം, യഹൂദ-ക്രിസ്തീയവീക്ഷണം തന്നെയാണ് വേണ്ടത്.Georgekutty 17:12, 23 ഏപ്രിൽ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആദാം&oldid=660245" എന്ന താളിൽനിന്ന് ശേഖരിച്ചത്