ആദാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആദം നബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഹൂദരുടേയും, ക്രിസ്ത്യാനികളുടേയും, മുസ്ലീങ്ങളുടേയും വിശ്വാസപ്രകാരം ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനാണ്‌ ആദാം.ഇംഗ്ലീഷിൽ Adam. ആദ്യത്തെ മനുഷ്യൻ എന്ന നിലയിൽ ഖുർആൻ, ബൈബിൾ,തോറ എന്നിവയിൽ ആദാമിൻറെ പേർ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്നി ഹവ്വാ എന്നും കാ‍ണാം.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

ചുവന്ന മണ്ണ് എന്നർത്ഥമുള്ള ആദാം എന്ന ഹീബ്രു പദത്തിൽ നിന്നാണ്‌ പേരിന്റെ ഉത്ഭവം. ദൈവം മണ്ണിൽ നിന്നാണ്‌ ആദാമിനെ സൃഷ്ടിച്ചത് എന്ന വിശ്വാസമാണ്‌ അതിനു കാരണം. [1]

[തിരുത്തുക] യഹൂദവീക്ഷണം

[തിരുത്തുക] ക്രിസ്തീയ വീക്ഷണം

[തിരുത്തുക] ബൈബിളിലെ പരാമർശങ്ങൾ

ബൈബിൾ പഴയ നിയമത്തിലെ ഉല്പത്തിപുസ്തകത്തിൽ ഒന്നാം അദ്ധ്യായത്തിലെ 26,27 വചനങ്ങളിൽ ദൈവം മനുഷ്യനെ സൃഷിടിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അവ ഇപ്രകാരമാണ്.

അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.

ബൈബിൾ (മലയാളവിവിർത്തനം), 1:26-27

[തിരുത്തുക] ഇസ്ലാമിക വീക്ഷണം

ആദം (അറബിയിൽ آدم) മുസ്ലിം മതവിശ്വാസ പ്രകാരം ഒരു പ്രവാചകനാണ്. ദൈവത്തിൻറെ വിധിവിലക്കുക്കൾ അനുസരിച്ച് സ്വർഗ്ഗത്തിൽ ജീവിച്ചുകൊണ്ടിരിക്കെ ഇബ്‌ലീസ് എന്ന ചെകുത്താന്റെ വഞ്ചനയിൽ കുടുങ്ങി തെറ്റ് ചെയ്തുപോയി. നിരോധിച്ചിരുന്ന ഒരു പഴം ഭക്ഷിച്ചു എന്നതായിരുന്നു അവർ ചെയ്ത തെറ്റ്. ആ കാരണത്താൽ അല്ലാഹു ആദമിനെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അയച്ചു. ആദം ശ്രീലങ്കയിലാണ് വന്നിറങ്ങിയതെന്നു പറയപ്പെടുന്നുണ്ട്[2]. മക്കയിലെ അറഫയിലെ ജബലുറഹ്മ എന്ന മലയിൽ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്[അവലംബം ആവശ്യമാണ്]. ആദമിൻറെ പുത്രന്മാരാണ് ഹാബീലും ഖാബീലും.

[തിരുത്തുക] ഖുർ‌ആനിലെ പരാമർശങ്ങൾ‍

ഖുർ‌ആനിലെ മൂന്നാമത്തെ അദ്ധ്യായമായ ആലി ഇമ്രാൻ(ഇമ്രാൻറെ കുടുബം)‍ ആദമിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

Opened Qur'an.jpg

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു. (3.59) - {{{2}}}


രണ്ടാം അദ്ധ്യായത്തിൽ (അൽ-ബകറ) ഇബ്‌ലീസിനെ കുറിച്ച് പറയുന്നിടത്ത്.

Opened Qur'an.jpg

ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക ) . അവർ പ്രണമിച്ചു; ഇബ് ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ സത്യനിഷേധികളിൽ പെട്ടവനായിരിക്കുന്നു. (2.34) - {{{2}}}


Opened Qur'an.jpg

തീർച്ചയായും ആദമിനേയും നൂഹിനേയും ഇബ്രാഹീം കുടുംബത്തേയും ഇമ്രാൻ കുടുംബത്തേയും ലോകരിൽ ഉൽക്രുഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. (സൂറ 3:33) - {{{2}}}


[തിരുത്തുക] ആദമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ

ആ‍ദം മല ഒരു ദൂരക്കാഴ്ച

ആദംനബി ശ്രീ ലങ്കയിലുള്ള ആദം കൊടുമുടിയിലാണ്‌ വന്നിറങ്ങിയതെന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങൾ ഉണ്ട്. ശ്രീലങ്കക്ക് അറബിയിൽ ശറന്ദീബ് എന്ന് പറയുന്നു. ഇവിടെയുള്ള കാൽ പാടുകൾ ആദംനബിയുടെതാണെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ഇതേ കാല്പാദങ്ങളുടെ പ്രതിരൂപത്തെ ഹിന്ദുക്കൾ ശിവന്റേതായും ക്രിസ്ത്യാനികൾ തോമാശ്ലീഹയുടേതായും [3] ബുദ്ധമതവിശ്വാസികൾ ഗൗതമബുദ്ധന്റേതാണെന്നും[4] കരുതിപ്പോരുന്നു. മക്കയിലെ അറഫയിൽ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്. ആദമിൻറെ പുത്രന്മാരാണ് ഹാബീലും ഖാബീലും. ആദം നബിയുടെ ഉയരം 60 മുഴമാണെന്ന് നിവേദനം ചെയ്തിട്ടുണ്ട്[5]

[തിരുത്തുക] ആദമിൻറെ ചിത്രീകരണങ്ങൾ

ആദം ചിത്രകാരന്റെ ഭാവനയിൽ; മൈക്കലാഞ്ചലോയുടെ The Creation of Adam, എന്ന ചുവർചിത്രം.

വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന[6] മൈക്കലാഞ്ചലോയുടെ The Creation of Adam, എന്ന ചുവർ ചിത്രത്തിൽ ദൈവം ആദത്തെ സൃഷ്ടിക്കുന്നതായും ഹവ്വാ ദൈവകരങ്ങളിലിരിക്കുന്നതായും ഭാവനാനുസൃതമായി ചിത്രീകരിച്ചിരിക്കുന്നു. ഇത് ഉല്പത്തി പുസ്തകത്തിലെ മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വിവരണവുമായി പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും, പാശ്ചാത്യ ചിത്രകലയിൽ ആദത്തെയും ഹവ്വയെയും സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രസിദ്ധമായ കലാസൃഷ്ടിയാണ്‌.

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] അവലംബം

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 
  2. http://www.myislamweb.com/forum/showthread.php?t=6733
  3. http://www.lankalibrary.com/heritage/sripada2.htm
  4. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. താളുകൾ. 257, 263. 
  5. Sahih Bukhari Volume 4, Book 55, Number 543
  6. http://www.respree.com/cgi-bin/SoftCart.exe/posters/creation-of-adam-michelangelo.html?E+scstore

[തിരുത്തുക] കുറിപ്പുകൾ

ഇസ്ലാമിലെ പ്രവാചകർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅ്ഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് Mosque.svg
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
കാ·സം·തി

"http://ml.wikipedia.org/w/index.php?title=ആദാം&oldid=1309355" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ