ദാവീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(David എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരില്‍ രണ്ടാമനും ഏറ്റവും പ്രശസ്തനുമാണ് ദാവീദ്. നാല്പതു വര്‍ഷക്കാലം ഇദ്ദേഹത്തിന്റെ ഭരണം നീണ്ടുനിന്നതായി കരുതപ്പെടുന്നു. യഹൂദ-ക്രൈസ്തവ പാര‍മ്പര്യം ദാവീദിനെ കവി, ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിലും മാനിക്കുന്നു. ബൈബിള്‍ പഴയനിയമത്തിലെ സങ്കീര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തിലെ പല കീര്‍ത്തനങ്ങളുടേയും രചയിതാവായും അദ്ദേഹത്തെ കരുതിപ്പോരുന്നു. യഹൂദമതത്തിന്റെ ആരാധനാക്രമം നിശ്ചയിക്കുന്ന കാര്യത്തിലും ദാവീദിന് പങ്കുണ്ടായിരുന്നിരിക്കണം. യഹൂദരാജ്യത്തിന്റെ ശിഥിലീകരണത്തിന്റേയും ബാബിലോണിലെ പ്രവാസത്തിന്റേയും നാളുകളില്‍, മഹത്തരമെന്ന് കരുതപ്പെട്ട ദാവീദിന്റെ ഭരണകാലത്തേക്ക് ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കിയ ഇസ്രായേലിലെ പ്രവാചക പാരമ്പര്യം, യഹൂദജനതയുടെ മോചനം ദാവീദിന്റെ വംശപരമ്പരയില്‍ ജനിക്കാനിരിക്കുന്ന ഒരു രക്ഷകന്‍ വഴി ആയിരിക്കുമെന്ന വിശ്വാസത്തിന് ജന്മം നല്‍കി. യേശു ജനിച്ചത് ആ പരമ്പരയിലാണെന്ന വിശ്വാസത്തെ ആധാരമാക്കിയുള്ള വംശാവലീവിവരണങ്ങള്‍ ബൈബിള്‍ പുതിയ നിയമത്തിലെ മത്തായി, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളില്‍ കാണാം.

"http://ml.wikipedia.org/wiki/%E0%B4%A6%E0%B4%BE%E0%B4%B5%E0%B5%80%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍