താഇഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ത്വാഇഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Ta'if is in the mid-southwest of the country near to Mecca
സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിൽ പെട്ട ഒരു പട്ടണമാണു താഇഫ് (الطائف) സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ (5600 അടി) ഉയരത്തിലാണു താഇഫ് പട്ടണം സ്ഥിതിചെയ്യുന്നത്. 2004 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 521,273 ആണ്. സരവാത്ത് മലനിരകളാൽ സമ്പുഷ്ടമായ താഇഫ് സൗദിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയും കാർഷിക മേഖലയും ആണ്. സൗദി ഭരണകൂടം വേനൽക്കാലത്ത് ചൂടൊഴിവാക്കാനായി റിയാദിൽ നിന്നും താഇഫിലേക്കു പ്രവർത്തനം മാറ്റിപ്പോരുന്നു. പ്രധാന കൃഷി തേനും മുന്തിരിയുമാണ്.