ഹജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കഅബ ശരീഫ്, വിശ്വാസികള്‍ ത്വവാഫ് (അപ്രദക്ഷിണം) ചെയ്യുന്നു

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദ്ദേശിച്ച മാതൃകയില്‍ മുസ്ലിംങ്ങള്‍ മതപരമായ അനുഷ്ഠാനമായി ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വര്‍ഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണിത്.[1]ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്.[2]. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു.[3] കഅബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗര്‍), അവരുടെ മകന്‍ ഇസ്മാഇല്‍ (ഇശ്മായേല്‍) എന്നിവരുടെ ഓര്‍മകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ്‌ ഹജ്ജിലെ കര്‍മ്മങ്ങള്‍.

ഇബ്രാഹിം, ഇസ്മായില്‍ എന്നിവരാണ് അള്ളാഹുവിന്റെ കല്പ്പന അനുസരിച്ച് ക‌അബ നിര്‍മ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. [4] ആദ്യത്തെ നബിയായ ആദം നബിയാണ് ക‌അബ സ്ഥാപിച്ചതെന്നും, ഇത് മണലില്‍ പൂണ്ടുകിടന്നയിടത്താണ് ഇബ്രാഹിം നബി ക‌അബ പുന:സ്ഥാപിച്ചതെന്നും വിശ്വാസമുണ്ട്. കാലക്രമേണ കഅബ വളരെ പ്രസിദ്ധമായ ആരാധനാലയമായിത്തീരുകയും വിശ്വാസികള്‍ അവിടെ ദര്‍ശനം നടത്താനെത്തുകയും ചെയ്തിരുന്നു. [5]ജാഹിലിയ്യ(തമോ) കാലഘട്ടത്തില്‍ ഇവിടെ പലതരം ആരാധനകള്‍ നടന്നിരുന്നു. പലരും കൊണ്ടുവന്നിരുന്ന വിഗ്രഹങ്ങളും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. സംസം കിണറില്‍ നിന്നും എപ്പോഴും ജലം ലഭിച്ചിരുന്നതിനാല്‍ മക്ക ഒരു തിരക്കുള്ള നഗരമായി. ജനങ്ങള്‍ ബഹുദൈവ വിശ്വാസികളാവുകയും വിവിധ ദൈവങ്ങളെയും ആത്മാക്കളെയും ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു. ക‌അബാലയത്തിനുള്ളിലെ ധാരാളം വിഗ്രഹങ്ങള്‍ അവര്‍ ആരാധിച്ചുകൊണ്ടിരിന്നു.[4][5] എന്നാല്‍ പ്രവാചകനായ മുഹമ്മദ് കഅബ പുതുക്കിപ്പണിയുകയും അവിടെ സ്ഥാപിച്ച വിഗ്രഹങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ആദം നബി മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയില്‍ വരെ വിശ്വസിക്കുന്നവര്‍ക്ക് മാത്രമായിട്ടെന്ന് പ്രഖ്യാപിച്ച് അത് തുറന്നുകൊടുക്കുകയും ചെയ്തു.

കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിര്‍ബന്ധമാണ്‌ [6]. അറബിമാസം ദുല്‍ഹിജ്ജ് 8 മുതല്‍ 12 വരെയാണ് ഹജ്ജ് കര്‍മ്മം ചെയ്യേണ്ട ദിവസങ്ങള്‍. ഇസ്ലാമിക്ക് കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറും തമ്മില്‍ 11 ദിവസത്തോളം വ്യത്യാസമുള്ളതിനാല്‍ ഹജ്ജ് അനുഷ്ടിക്കപ്പെടുന്ന ദിവസങ്ങള്‍ ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം വ്യക്തമായി പറയാന്‍ സാധിക്കില്ല, എങ്കിലും 21 നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നവംബര്‍-ജനുവരി മാസങ്ങളിലായിട്ടാണു ഹജ്ജ് കടന്നു വരാറ്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഹജ്ജ് (അറബി:حج) എന്ന അറബി പദത്തിന്‌ ഒരു പ്രത്യേക സ്ഥലത്തേക്ക് യാത്ര പോവുക എന്നാണ് ഭാഷാര്‍ഥം[7]. ഹിജ്ജ് എന്നും ഉച്ചരിക്കാറുണ്ട്. ഹജ്ജ്(ഉംറ) ചെയ്യുന്നവരെ ഹജ്ജി എന്ന് വിളിക്കുന്നു. ഹജ്ജ് ചെയ്തവരെ, കേരളത്തില്‍ അപൂര്‍വ്വമായി പേരിന്റെ കൂടെ ഹാജി എന്ന് വിളിച്ച് വരുന്നു.

[തിരുത്തുക] ഐതിഹ്യങ്ങള്‍

Hajj.ogg
ഹജ്ജിന് തവാഫ് ചെയ്യുന്നവരുടെ വീഡിയോ ദൃശ്യം

ക്രിസ്തുവിന് 2000 വര്‍ഷം മുന്‍പ് ഏബ്രഹാമിന്റെ കാലത്തേ ഹജ്ജ് അനുഷ്ടാനം നടന്നിരുന്നു എന്ന് ഐതിഹ്യം ഉണ്ട്. ജിബ്രീല്‍ (ഗബ്രിയേല്‍) മാലാഖയാണ് സം‍സമിലെ വെള്ളം ഇബ്രാഹീമിന്റെ (അബ്രഹാം) മകനായ ഇസ്മായേലിന് കാണിച്ചു കൊടുത്തതും, തീര്‍ത്ഥാടനത്തിന്റെ കര്‍മ്മങ്ങള്‍ പഠിപ്പിച്ചതും എന്നാണ് പൊതുവേയുള്ള ഐതിഹ്യം.[8]. ഹജ്ജിന്റെ ഐതിഹ്യം ഇബ്രാഹീം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അല്ലാഹു ഇബ്രാഹീം നബിയോട് മക്കയില്‍ ക‌അ്‌ബ പുതുക്കി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു എന്നാണ് വിശ്വാസം[9]. അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ഇബ്രാഹീം നബി മക്കയിലേക്ക് കുടുംബസമേതം യാത്ര പോയ സമയത്തായിരുന്നു ഈ നിര്‍ദ്ദേശം[10]. ഇബ്രാഹീം നബിക്ക് കഅബയുടെ സ്ഥാനം സൗകര്യപ്പെടുത്തിക്കൊടുത്തുവെന്നും, അപ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നവര്‍ക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും വേണ്ടി കഅബ ശുദ്ധമാക്കിവെക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ തീര്‍ത്ഥാടനത്തെ പറ്റി വിളംബരം ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയതായും ഖുര്‍ആനിലെ ഹജ്ജ് എന്ന അധ്യായത്തിലെ 26 മുതല്‍ 27 വരെയുള്ള സൂക്തങ്ങളില്‍ പറയുന്നുണ്ട് [11]

കഅബ നിര്‍മ്മിച്ചത് ആദാം നബിയാണെന്നും വിശ്വസിക്കപ്പെടുന്നുവെങ്കിലും, ആദം നബിയ്ക്കു മുന്‍പേ ആ കെട്ടിടം അവിടെയുണ്ടായിരുന്നതായി അഭിപ്രായപ്പെടുന്നവരും ഉണ്ട്. സ്വര്‍ഗ്ഗത്തിലെ ബൈദുള്‍ മ‌അമൂര്‍ എന്ന കെട്ടിടത്തിന്റെ മാതൃകയിലാണ് അത് പണികഴിപ്പിക്കാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചതെന്നും വിശ്വസിക്കുന്നുണ്ട്.[12] [13].

[തിരുത്തുക] സംസം

പ്രധാന ലേഖനം: സംസം

ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മായില്‍ നബിയുടെ പാദസ്പര്‍ശമേറ്റ് മരുഭൂമിയില്‍ നിന്നും പൊട്ടി വന്ന ഉറവയാണ് സംസം എന്നാണ് ഐതിഹ്യം. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ഹജ്ജ് കര്‍മ്മത്തിനു വരുന്നവര്‍ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ഇതേ കുളത്തെയാണ്. പലരും ഇതിലെ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടു പോകാറുണ്ട് എങ്കിലും ഈ കിണറിനെ ആരാധിക്കുന്ന ശീലം ഇല്ല.വിമാന മാര്‍ഗ്ഗം സൗജന്യമായി ഈ തീര്‍ഥം കൊണ്ടു പോകാം.ചൂടാക്കുമ്പോള്‍ സംസം വെള്ളം നിറ വ്യത്യാസം വരാറുണ്ട്. സംസം വെള്ളത്തെ കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.[14]

[തിരുത്തുക] ഹജറുല്‍ അസ്‌വദ്

പ്രധാന ലേഖനം: ഹജറുല്‍ അസ്‌വദ്

കഅബയുടെ ആരംഭം മുതല്‍ക്ക് തന്നെ കഅബയുടെ ഒരു മൂലയില്‍ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ് ഹജറുല്‍ അസ്‌‌വദ്(Arabic:حجر أسود) (കറുത്ത കല്ല്). ഓരോ ത്വവാഫിന്റെയും സമയത്തും ഹജറുല്‍ അസ്‌വദ് ചുംബിക്കലും അതിനു കഴിയാത്തവര്‍ കൈകൊണ്ട് ആംഗ്യം കാണിച്ച് ആ കൈ ചുംബിക്കുകയും ചെയ്യുന്നത് സുന്നത്താണെന്ന് അഥവാ പുണ്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നിറക്കിയ കല്ലാണ് ഹജറുല്‍ അസ്‌വദ് എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. [15] ഈ കല്ലുമായി ബന്ധപെട്ട് ഖലീഫ ഉമറിന്റെ വാചകങ്ങള്‍ ശ്രദ്ധേയമാണ്.

കല്ലേ നീ വെറുമൊരു കല്ലാണ്, എന്റെ പ്രവാചകന്‍ ചും‌ബിക്കാന്‍ പറഞ്ഞത് കൊണ്ടു മാത്രമാണ് ഞാന്‍ നിന്നെ ചുംബിക്കുന്നത്

[തിരുത്തുക] ചരിത്രം

ഇബ്രാഹിം നബി ദൈവ കല്പനപ്രകാരം സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക‍അബയില്‍ അദ്ദേഹത്തിന്റെ കാലശേഷം ജനങ്ങള്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങി. വിഗ്രഹാരാധനയെ എതിര്‍ത്തിരുന്ന ഇബ്രാഹിം നബിയുടേയും, പുത്രന്‍ ഇസ്മാഈലിന്റേയും വിഗ്രഹങ്ങളെയും അവര്‍ ആരാധിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. ചിറകുകള്‍ ഉള്ള മനുഷ്യനെ വരെ അവര്‍ ആരാധിച്ചു. ഓരോ ആവശ്യത്തിന് ഓരോ ദൈവങ്ങള്‍ എന്ന നിലയില്‍ 300ഓളം ബിംബങ്ങള്‍ ഉണ്ടായിരുന്നത്രെ. ദൈവവിശ്വാസികളായിരുന്നെങ്കിലും അവര്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. ഹുബ്‍ല്‌, ലാത്ത, ഉസ്സ (Uzzā), മനാത്ത തുടങ്ങിയ ദൈവങ്ങള്‍ ആയിരുന്നു പ്രധാനികള്‍. ലാത്ത, ഉസ്ന, മനാത്ത തുടങ്ങിയവര്‍ അവരുടെ മുന്‍ തലമുറയില്‍ പെട്ട അല്ലാഹുവിനെ വഴിപ്പെട്ടു ജീവിക്കുന്ന മനുഷ്യരായിരുന്നു. [16]അങ്ങനെ ബിംബാരാധനയും സാംസ്കാരിക മൂല്യതകര്‍ച്ചയുമായി അറബികള്‍ ധാര്‍മ്മികമായി അധഃപതിച്ച കാലമായിരുന്നു തമോകാലഘട്ടം എന്നറിയപ്പെടുന്നത്.[17] പിന്നീട് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രവാചകനായ മുഹമ്മദ് നബിയുടെ മെക്കയിലേക്കുള്ള വരവും ക‍അബയുടെ പുനരുജ്ജീവനവുമാണ്. ക്രി.വ. 630 (ഹിജ്ര 8) മെക്കയില്‍ നടന്ന രക്തച്ചൊരിച്ചിലില്ലാത്ത യുദ്ധത്തിനു ശേഷം മുഹമ്മദ് നബിയും അദ്ദേഹത്തീന്റെ മാതുലനായ അലി താലിബും ചേര്‍ന്ന് ക‍അബയില്‍ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന ബിംബങ്ങള്‍ എല്ലാം നിര്‍മ്മാര്‍ജ്ജനം ചെയ്തു.

[തിരുത്തുക] ഹജ്ജിന്റെ കര്‍മ്മങ്ങള്‍

മക്കയിലെ കഅബക്കടുത്ത് വെച്ച് പ്രാര്‍ഥികുന്ന വിശ്വാസി

സാധാരണ ഹജ്ജ് സംഘങ്ങളിലൂടെയും സ്വന്തമായും ഹജ്ജിനു പോവാറുണ്ട്. ഹജ്ജിനു പോവാന്‍ പ്രത്യേക ഹജ്ജ് വിമാനങ്ങള്‍ തന്നെ നിലവിലുണ്ട്. കപ്പല്‍ മാര്‍ഗ്ഗവും ഹജ്ജിനു പോവാന്‍ പല രാജ്യങ്ങളിലും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കരയടിക്കാത്ത 2 കഷ്ണം തുണി കള്‍ ധരിച്ചു കൊണ്ടാണ് പുരുഷന്മാര്‍ ഹജ്ജിനു പോവുന്നത്. ഇതില്‍ ഒന്ന് ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്യുന്നു. ഇത് ത്വവാഫിന്റെ സമയത്ത് പൂണൂല്‍ ധരിക്കുന്നത് പോലെ ധരിക്കും. അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം. സ്ത്രീകള്‍ അവരുടെ സാധാരണ ഹിജാബ് ധരിച്ചാല്‍മതി (മുന്‍ കയ്യും മുഖവും ഒഴികെയുള്ള ഭാഗങ്ങള്‍ മറയുന്ന രൂപത്തില്‍). അവിടെ ഇഹ്റാം കെട്ടുന്നതോടു കൂടീ രാജാവും പ്രജയും എല്ലാം തുല്യമായി. ഇഹ്റാം കെട്ടുന്നതോടു കൂടി ഹജ്ജില്‍ പ്രവേശിച്ചു. ഹജ്ജിന്‍ ഇഹറാം കെട്ടിയാല്‍ പിന്നെ നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല. ഹജ്ജിന്റെ കര്‍മ്മങ്ങള്‍ താഴെ പറയുന്നവ ആണു[18]:

2007-ല്‍ ഇരുപതു ലക്ഷം ജനങ്ങള്‍ ഈ വാര്‍ഷിക തീര്‍ഥാടനത്തില്‍ പങ്കു കൊണ്ടു [19]. അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കല്‍ നിയന്ത്രണാതീതമാവാറുണ്ട്. ഹജറുല്‍ അസ്‌വദില്‍ ചും‌ബിക്കുക നിര്‍ബന്ധമില്ലെങ്കിലും ഒരോ പ്രദക്ഷണത്തിലും ഹജറുല്‍ അസ്‌വദിനെ ചും‌ബിക്കുന്നത് കൂടുതല്‍ തിരക്ക് സൃഷ്ടിക്കും. മിനയിലെ കല്ലേറും ബുദ്ധിമുട്ടേറിയ കര്‍മ്മമാണ്. 2004ല്‍ സൗദി സര്‍ക്കാര്‍ മിനയിലെ കല്ലെറിയുന്ന ജംറകള്‍ കൂടുതല്‍ വിശാലമാക്കി പുതുക്കി പണിതു.[20] [21] എങ്കിലും പലകാരണങ്ങളാല്‍ ദുരന്തങ്ങളില്‍ ആളുകള്‍ മരിക്കാറുണ്ട്. “ശാന്തനും അച്ചടക്കം പാലിക്കുന്നവനും ദയയുള്ളവനും ആയിരിക്കുക നിര്‍വ്വീര്യമാക്കുന്നവനാവരുത്“ എന്ന് സൌദി അറേബ്യയുടെ ഹജ്ജ് വെബ്സൈറ്റില്‍ ആഹ്വാനം ചെയ്യുന്നു.[22].

[തിരുത്തുക] അനുഷ്ഠാനങ്ങള്‍

ഹജ്ജിനു വരുന്നവര്‍ ഒരു കൂട്ടം കര്‍മ്മങ്ങള്‍ ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറാ ബീവിയുടെയും ജീവിതത്തിന്റെ പ്രതികാത്മകമായി നിര്‍വ്വഹിക്കുന്നു. തീര്‍ത്ഥാടകര്‍ക്കു തങ്ങുന്നതിന്‌ സൗദി ഭരണകൂടം മിനയില്‍ ആയിരക്കണക്കിനു തമ്പുകള്‍ വര്‍ഷം തോറും സജ്ജീകരിക്കുന്നുണ്ട്[23].

[തിരുത്തുക] തവാഫ്

മക്കയിലെ കഅബ ശരീഫ്,
കഅബയെ തവാഫ്, സഫ മര്‍വ കള്‍ ക്കിടയിലെ സഹ് യ് എന്നിവ വ്യക്തമാക്കുന്ന രേഖാചിത്രം

ഹജ്ജിന്റെ ആദ്യ ദിവസം അഥവാ അറബിമാസത്തിലെ അവസാന മാസമായ ദുല്‍ഹിജ്ജ് 8ന് തീര്‍ത്ഥാടകര്‍ അവരുടെ ആദ്യ തവാഫ് അഥവാ അപ്രദിക്ഷണം 7 പ്രാവശ്യം നിര്‍വ്വഹിക്കും.[24].പുരുഷന്മാര്‍ ആദ്യം 3 പ്രദിക്ഷണം ധൃതികൂടുന്നരീതിയിലുള്ള കാല് വെപ്പുകളോടെ നടക്കും. ഓരോ ചുറ്റലിലും കറുത്തകല്ലില്‍ (ഹജറുല്‍ അസ്വദ്) ചുംബിക്കണമെന്നതാണ്‌ ആചാരമെങ്കിലും ഇത് നിര്‍ബന്ധമില്ല.

[തിരുത്തുക] സഇയ്യ്

തവാഫിനു ശേഷം സഫാമര്‍വ്വക്കിടയില്‍ 7 പ്രാവശ്യം തീര്‍ത്ഥാടകര്‍ ഓടും. സഫ മുതല്‍ മര്‍വ്വ വരെയാണ് ഒരു ഓട്ടം കണക്കാക്കുന്നത്.പഴയകാലത്ത് ഇത് പള്ളിക്ക് പുറത്തായിരുന്നു. ഇപ്പോള്‍ ഇത് മസ്ജിദ് ഹറമിനുള്ളിലാവുന്ന രൂപത്തില്‍ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.സഫാ മുതല്‍ മര്‍വ്വ വരെ ഓടേണ്ടതില്ല. ഇടക്ക് 2 പച്ച തുണികളും പച്ച ട്യൂബ് ലൈറ്റും പച്ച വരകളും ഉണ്ട്.ശരിക്കും ഓടേണ്ടതില്ല. നടത്തമല്ല ഓട്ടമാണ് എന്ന് മനസ്സിലാക്കത്തക്കവിധം ഓടിയാല്‍ മതി. സ്ത്രീകള്‍ ഓടേണ്ടതില്ല.സംസം വെള്ളം പള്ളികളിലെ ഏതു ഭാഗത്തും ശീതീകരിച്ചതും അല്ലത്തതു ലഭ്യമായിരിക്കും.

[തിരുത്തുക] അറഫാത്ത്

മുസ്ദലിഫ

അടുത്ത ദിവസം ദുല്‍ഹിജ്ജ് ഒന്‍പതിന് മിനയിലെ അറഫാ മൈതാനിയിലേക്ക് പുറപ്പെടും. അറഫാ സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം. ഇവിടെ വെച്ചാണ് മുഹമ്മദ് നബി ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നടത്തിയത് എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. സൂര്യാസ്തമയം വരെ പ്രാര്‍ത്ഥനയില്‍ മുഴുകി വിശ്വാസികള്‍ അറഫയില്‍ തങ്ങും.

[തിരുത്തുക] മുസ്ദലിഫ

സൂര്യാസ്തമയത്തിനു ശേഷം വിശ്വാസികള്‍ അറഫയുടെയും മിനയുടെയും ഇടയിലുള്ള മുസ്ദലിഫയിലേക്ക് നീങ്ങും. പിശാചിനെ എറിയാനായി 49 കല്ലുകളും ഇതിനിടയില്‍ ശേഖരിക്കും. കൂടുതല്‍ തീര്‍ത്ഥാടകരും മിനയിലേക്ക് മടങ്ങുന്നതിനു മുന്‍പ് മുസ്ദലിഫയില്‍ രാപ്പാര്‍ക്കും. അന്നാണ് വലിയ പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആചരിയ്ക്കുന്നത്.

[തിരുത്തുക] ജംറകള്‍

മീനയിലെ പിശാചിന്റെ പ്രതീകത്തിന് കല്ലെറിയുന്ന വിശ്വാസികള്‍

തീര്‍ത്ഥാടകര്‍ ജംറകള്‍ക്ക് നേരെ കല്ലെറിയും.ഓരോരുത്തരും ഏഴു പ്രാവശ്യം കല്ലേറ് നിര്‍വ്വഹിക്കും.ഇത് ഇബ്രാഹിം നബി പിശാച്ന്(ഷൈത്വാന്‍) നേരെ കല്ലെടുത്ത് എറിഞ്ഞതിന്റെ ഓര്‍മ്മപുതുക്കലായി കണക്കാക്കുന്നു.

[തിരുത്തുക] ഈദുല്‍ അദ്ഹ

പ്രധാന ലേഖനം: ബലിപെരുന്നാള്‍

കല്ലേറിനു ശേഷം വരുന്ന കര്‍മ്മമാണ്‌ ഈദ് ഉല്‍ അദ്‌ഹ. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഈലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ്‌ ഈ ചടങ്ങ്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ്‌ ഈ പെരുന്നാളിന്‌ ബലി പെരുന്നാള്‍(മലയാളത്തില്‍) എന്ന് പേരു വന്നത്.

[തിരുത്തുക] തവാഫ് അല്‍-സിയാറ

അന്നേദിവസം തന്നെയോ അതിനടുത്ത ദിവസമോ "തവാഫ് അല്‍ സിയാറ" എന്നറിയപ്പെടുന്ന കര്‍മ്മം ചെയ്യാനായി മെക്കയിലെ മസ്‌ജിദുല്‍ ഹറം വീണ്ടും സന്ദര്‍ശിക്കുന്നു. തവാഫ് അല്‍ ഇഫാദാ എന്നും അറിയപ്പെടുന്ന ഈ ചടങ്ങ് അള്ളാഹുവിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനായാണ്‌ ഓരോ തീര്‍ത്ഥാടകനും വിനിയോഗിക്കുന്നത്. പത്താം ദിവസം രാത്രി, തീര്‍ത്ഥാടകര്‍ മിനായില്‍ തന്നെ കഴിയുന്നു.

പതിനൊന്നാം ദിവസം ഉച്ചയ്ക്കു ശേഷവും, അതിനടുത്ത ദിവസവും മിനായിലെ മൂന്നു ജംറകള്‍ക്കും നേര്‍ക്ക് ഏഴു കല്ലുകള്‍ വീതം എറിയേണ്ടതുണ്ട്. 12-ആം ദിവസം സൂര്യാസ്തമയത്തിനു മുന്‍പേ തന്നെ തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും മെക്കയിലേയ്ക്ക് യാത്ര തുടങ്ങിയിരിക്കണം. അതിനു സാധിക്കാത്തവര്‍ കല്ലെറിയല്‍ കര്‍മ്മം 13-ആം ദിവസവും നിര്‍വ്വഹിച്ച ശേഷം മാത്രമേ മിനാ വിടാന്‍ പാടുള്ളൂ.

[തിരുത്തുക] തവാഫുല്‍ വിദ

മക്ക വിടുന്നതിനു മുന്‍പ് തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ തവാഫ് നിര്‍വ്വഹിക്കും. ഇതാണ് താവാഫുല്‍ വിദാ

[തിരുത്തുക] മദീന സന്ദര്‍ശനം

മദീന സന്ദര്‍ശനം ഹജ്ജിന്റെ ഭാഗമല്ല. എങ്കിലും ഹജ്ജിനു പോകുന്നവരില്‍ പലരും മദീനയിലെ റൗള ശരീഫും മസ്ജിദുന്നബവിയും സന്ദര്‍ശനം നടത്താറുണ്ട്. തീര്‍ത്ഥാടനം സുന്നത്തുള്ള മൂന്നു പള്ളികളിലൊന്നാണ്‌ മസ്ജിദുന്നബവി. പ്രവാചകന്റെ വീടിന്റെയും മിമ്പറിന്റെയും (പ്രസംഗപീഠം) ഇടയിലുള്ള സ്ഥലത്തെയാണ്‌ റൗള എന്ന് പറയുന്നത്. പള്ളി വികസിപ്പിച്ചപ്പോള്‍ ഈ ഭാഗം പള്ളിക്കുള്ളിലാവുകയാണുണ്ടായത്. ഈ സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്[25]. ഇവിടെ വച്ചുള്ള നമസ്കാരം കൂടുതല്‍ പുണ്യകരമാണ്‌. മുഹമ്മദ് നബിയുടെ ഖബര്‍ മസ്ജിദുന്നബവിക്കുള്ളിലാണ്‌ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

കഅബ ശരീഫ്, വിശ്വാസികള്‍ ത്വവാഫ് (അപ്രദിക്ഷണം) ചെയ്യുന്നു
Magnify-clip.png
കഅബ ശരീഫ്, വിശ്വാസികള്‍ ത്വവാഫ് (അപ്രദിക്ഷണം) ചെയ്യുന്നു
മൂന്ന് ജംറകള്‍ മീക്കാത്ത് മക്ക മിന അറഫാത്ത് മുസ്ദലിഫ ക‌അബ തവാഫ്ഹജ്ജിന്റെ പ്രവര്‍ത്തികള്‍ സ്ഥലങ്ങള്‍ മന്‍സ്സിലാക്കാന്‍ ഉതകുന്ന രേഖാചിത്രം.
ഈ ചിത്രത്തെ കുറിച്ച്

[തിരുത്തുക] ഖുര്‍‌ആനില്‍ ഹജ്ജിനെക്കുറിച്ച് പരാമര്‍ശമുള്ള വാക്യങ്ങള്‍

Opened Qur'an.jpg
  • ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും ( അനുസ്മരിക്കുക. ) ( അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു (ഖുര്‍‌ആന്‍ 2:127)


  • തീര്‍ച്ചയായും മനുഷ്യര്‍ക്ക്‌ വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. ( അത്‌ ) അനുഗൃഹീതമായും ലോകര്‍ക്ക്‌ മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.) (ഖുര്‍‌ആന്‍ 3:96)


  • അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- ( വിശിഷ്യാ ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക്‌ ഹജ്ജ്‌ തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക്‌ അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.(ഖുര്‍‌ആന്‍ 3:97)
  • ഇബ്രാഹീമിന്‌ ആ ഭവനത്തിന്റെ ( കഅ്ബയുടെ ) സ്ഥാനം നാം സൌകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. ) യാതൊരു വസ്തുവെയും എന്നോട്‌ നീ പങ്കുചേര്‍ക്കരുത്‌ എന്നും, ത്വവാഫ്‌ ( പ്രദിക്ഷിണം ) ചെയ്യുന്നവര്‍ക്ക്‌ വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും ( നാം അദ്ദേഹത്തോട്‌ നിര്‍ദേശിച്ചു. ) (ഖുര്‍‌ആന്‍ 22:26)
  • ( നാം അദ്ദേഹത്തോട്‌ പറഞ്ഞു: ) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍ നിന്റെയടുത്ത്‌ വന്നു കൊള്ളും. (ഖുര്‍‌ആന്‍ 22:27)
  • അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഖുര്‍‌ആന്‍ 22:28)
  • പിന്നെ അവര്‍ തങ്ങളുടെ അഴുക്ക്‌ നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. (ഖുര്‍‌ആന്‍ 22:29)
  • അത്‌ ( നിങ്ങള്‍ ഗ്രഹിക്കുക. ) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന്ന്‌ ഗുണകരമായിരിക്കും. നിങ്ങള്‍ക്ക്‌ ഓതികേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന്‌ നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന്‌ നില്‍ക്കുക. (ഖുര്‍‌ആന്‍ 22:30) - വിശുദ്ധ ഖുര്‍‌ആന്‍


[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ഇതും കൂടികാണുക

[തിരുത്തുക] അവലംബം

  1. Atlas of Holy Places, p. 29
  2. ഫത് ഹുല്‍ മുഹീന്‍ മലയാളം പരിഭാഷ-zഐനുദ്ദീന്‍ മഗ്ദൂം പൊന്നാനി
  3. Dalia Salah-El-Deen, Significance of Pilgrimage (Hajj)
  4. 4.0 4.1 http://www.bbc.co.uk/religion/religions/islam/practices/hajj_2.shtml
  5. 5.0 5.1 ഡോ.പി., മുഹമ്മദ് സാലി (1988). അറബികളും തമോകാലഘട്ടവും. തിരുവനന്തപുരം: അബു ജബീര്‍ പബ്ലീഷേര്‍സ്. 
  6. http://www.hajinformation.com/main/c.htm
  7. http://www.hajinformation.com/main/f01.htm
  8. Freeman-Grenville, Islam: An Illustrated History, p. 28
  9. വിശുദ്ധ ഖുര്‍‌ആന്‍ അദ്ധ്യായം 22 ഹജ്ജ്,സൂക്തം 26
  10. http://www.hajinformation.com/main/f0102.htm
  11. വിശുദ്ധ ഖുര്‍‌ആന്‍ മലയാളം പരിഭാഷ, അദ്ധ്യായം 22 ഹജ്ജ്,സൂക്തം 26 മുതല്‍ 27 വരെ. ശേഖരിച്ചത് 2007-12-07.
  12. http://www.dartabligh.org/months/zilhaj/historyofkaaba/index.html
  13. Azraqi, Akhbar Makkah, vol. 1, pp. 58-66
  14. http://members.tripod.com/alislaah4/moreadvices2/id21.htm
  15. SaudiCities - The Saudi Experience. Makkah - The Holy Mosque:The Black Stone. ശേഖരിച്ചത് August 13, 2006.
  16. യംഗ് മുസ്ലിംസ് വെബ്‌സൈറ്റ്. ശേഖരിച്ചത് 2008-08-12.
  17. ഡോ.പി., മുഹമ്മദ് സാലി (1988). അറബികളും തമോകാലഘട്ടവും. തിരുവനന്തപുരം: അബു ജബീര്‍ പബ്ലീഷേര്‍സ്
  18. http://www.vazhi.org/Teachings/Hajjchart.pdf
  19. http://www.altmuslim.com/a/a/a/as_hajj_begins_more_changes_and_challenges_in_store/
  20. BBC NEWS | Middle East | Hundreds killed in Hajj stampede
  21. http://thatsmalayalam.oneindia.in/news/2006/01/13/world-haj-stampede.html
  22. Ministry of Hajj information site. hajinformation.com. ശേഖരിച്ചത് 2007-08-24.
  23. Anisa Mehdi, John Bredar (writers). "Inside Mecca" (video documentary), National Geographic, 2003. 
  24. Mohamed, Mamdouh N. (1996). Hajj to Umrah: From A to Z. Amana Publications. ISBN 0-915957-54-X. 
  25. ഇമാം, ബുഖാരി. സ്വഹീഹുല്‍ ബുഖാരി. "എന്റെ വീടിന്റേയും മിമ്പറിന്റേയുമിടക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ് (2:21:287)". 

[തിരുത്തുക] കുറിപ്പുകള്‍

  • ^  ഖുര്‍ ആനിലെ രണ്ടാം അദ്ധ്യായം സുറത്തുല്‍ ബഖറയുടെ 128 സൂക്തം വ്യഖ്യാനിച്ച് ഇമാം ദുറുല്‍ മന്‍സൂര്‍ അദ്ദേഹത്തിന്റെ ഖുറാന്‍ വ്യഖ്യാനം 1/316 രേഖപ്പെടുത്തിയിരിക്കുന്നു .നൂഹ് നബിയുടെ കപ്പല്‍ കഅ്ബയെ 7 പ്രാവ്ശ്യം പ്രദക്സ്ഷിണം വെച്ചു എന്നും ഇതെ ഭാഗത്തു തന്ന്നെ കാണാം.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%B9%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം