മീകാത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഹജ്ജും ഉംറയും ചെയ്യാൻ മക്കയിലേക്ക് പുറപ്പെടുന്നവർ ആദ്യ കർമ്മമായ ഇഹ്റാം ചെയ്യുന്ന സ്ഥലങ്ങളാണ് മീഖാത്തുകൾ (അറബി: ميقات).
വിദൂര ദിക്കുകളിൽ നിന്നും പുറപ്പെടുന്നവർ, മീകാത്തുകളിലെത്തുമ്പോൽ യാത്രാ ക്ഷീണം കാരണം ഉറങിപ്പോവുകയോ, അശ്രദ്ധരായിപ്പോവാനോ സാദ്ധ്യതയുള്ളതിനാൽ, അതതു ഹജ്ജ് ഹൗസുകളിൽ നിന്നും ഇഹ്‌റാം ചെയ്തിറങാറാണ് പതിവെങ്കിലും, അവസരം ലഭിച്ചാൽ മീകാത്തിന്നു നേരെയെത്തുമ്പോൽ ഇഹ്റാം പുതുക്കും.ഇന്ത്യയിൽ നിന്നും പോവുന്നവർ യലംലമിലെത്തുമ്പോഴാണ് ഇഹ്‌റാം കർമം നിർവഹിക്കേണ്ടത്. സാധരണയായി വിമാനങളിൽ മീകാത്ത് ഓർമിപിക്കപ്പെടും.
കരമാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് അതതു മീകാത്തുകളിൽ ശുദ്ധി ചെയ്ത് ഇഹ്‌റാം ചെയ്യാൻ സൗകര്യപ്രദമായ പള്ളികളുണ്ട്. പ്രധാനപ്പെട്ട 5 മീകാത്തുകളുടെയും സ്ഥാന നിർണയം ചെയ്തത് മുഹമ്മദ് നബിയാണ്.
| 1 | ദുൽഹുലെയ്ഫ (Zu 'l-Hulafa)(Arabic ذو الحليفة) | മദീന ഭാഗത്തു നിന്നും വരുന്നവർക്ക് |
| 2 | ജുഹ്ഫ (Juhfa) (Arabicجحفة) | സിറിയൻ( Greater Syria[1] (അറബി: سوريّة الكبرى)[2] (The Levant[3] or ash-Shām) بلاد الشام[4] ) ഭാഗത്തു നിന്നും വരുന്നവർക്ക് |
| 3 | ഖര്നു മന്സിൽ (Qarnu 'l-Manāzil)(Arabicقرن المنازل) | നജ്ദ് ഭാഗത്തു നിന്നും വരുന്നവർക്ക് |
| 4 | യലംലം (Yalamlam) (Arabic يلملم) | യെമൻ ഭാഗത്തു നിന്നും വരുന്നവർക്ക് |
| 5 | തൻഈം(Thaneim) (Arabic التنعيم)) | മക്കാ നിവാസികൽക്ക് |
| 6 | ദാത്ത് ഇര്ക്ക് (Zāt-i-'Irq)(Arabicذات عرق) | ഇറാഖ് ഭാഗത്തു നിന്നും വരുന്നവർക്ക് |
| 7 | ഇബ്റാഹീം മുറ്സിയ (Ibrahīm Mursīa(Arabic ذو الحليفة) | ചെങ്കടൽ ഭാഗത്തു നിന്നും വരുന്നവർക്ക് |
അവലംബം [തിരുത്തുക]
- http://www.vazhi.org/Teachings/Hajjchart.pdf
- Hughes, Thomas Patrick (1994). Dictionary of Islam. Chicago, IL: Kazi Publications Inc. USA. ISBN 0-935782-70-2.