മസ്ജിദ്
മസ്ജിദ് ( Arabic: مسجد ,English: Mosque) ഇസ്ലാം മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് എന്നാണ് പൊതുവെ തെറ്റിദ്ധരിച്ചു വെച്ചിട്ടുള്ളതെങ്കിലും യഥാർത്ഥത്തിൽ മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണർത്ഥം. കേരളീയർ പൊതുവെ മുസ്ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം (നിസ്കാരം,Arabic: صلاة, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. ഇമാം പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു. മിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന ഇസ്ലാമിക വാസ്തുവിദ്യ പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികൾ.കേരളത്തിലെ മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് സാഷ്ടാംഗം ചെയ്യുന്ന സ്ഥലം എന്നർത്ഥമുള്ള മസ്ജിദ്.പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം.[1] മസ്ജിദ് പല ഭാഷകളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഈജിപ്ത്കാരായ അറബികൾക്ക് ജ എന്ന അക്ഷരം ഉച്ചരിക്കാനാവില്ല അഥവാ ഉചരിക്കാറില്ല . അവർ ജ എന്നതിന് ഗ എന്നാണുച്ചരിക്കാറ് . ആയതിനാൽ മസ്ഗിദ് എന്നു പറയുന്നു. ഈ മസ്ഗിദ് ആണത്രേ ഇംഗ്ലീഷിൽ മസ്ക്ക് അഥവാ മൊസ്ക്ക്(Mosque) ആയത് എന്നു കരുതുന്നു. സ്പാനിഷുകാർ മെസ്ക്വിറ്റ (mezquita) എന്നും വിളിക്കുന്നു.[1].യൂറോപ്യന്മാർ മസ്ജിദുകളെ പണ്ടുകാലത്ത് മൊസെയ്ഖ്,,മസ്കി,മോസ്കി,മോസ്കേഹ് എന്നൊക്കെയാണ് വിളിച്ചിരുന്നത്.പിന്നീട് ഇവ മോസ്കായി മാറുകയാണുണ്ടായത്.[2]
[തിരുത്തുക] ചരിത്രം
ഇന്ന് മിനാരങ്ങളും താഴികക്കുടങ്ങളും തുറന്ന പ്രദേശങ്ങളും അടങ്ങുന്ന മസ്ജിദുകൾ ലോകമെമ്പാടും കാണാമെങ്കിലും ഇസ്ലാമിന്റെ ആദ്യകാലത്തെ പള്ളികൾ വളരെ ലളിതമായ ശൈലിയിലുള്ളതായിരുന്നു.പ്രവാചകന്റെ മസ്ജിദ്(മസ്ജിദുന്നബവി)ഈന്തപ്പനയോല മേഞ്ഞതും താഴെ ചരൽ വിരിച്ചതും ആയിരുന്നു.പിന്നീട് ഒരുപാട് പ്രദേശങ്ങൾ ഇസ്ലാമിന്റെ കീഴിൽ വരികയും പ്രാദേശികമായ ഇസ്ലാമിക വാസ്തുവിദ്യ വികസിക്കുകയും വ്യതസ്ഥ ശൈലിയിലുള്ള മസ്ജിദുകൾ ഉണ്ടാവുകയും ചെയ്തു.
[തിരുത്തുക] നിർമ്മാണ ശൈലി
പലരീതിയിലുള്ള വാസ്തുശൈലികൾ പള്ളികളിൽ കാണാമെങ്കിലും എല്ലാ മസ്ജിദുകളിലും പൊതുവായി കാണപ്പെടുന്ന ചില കാര്യങ്ങളുൺട്.
[തിരുത്തുക] നമസ്കാരസ്ഥലം
മസ്ജിദിന്റെ മുഖ്യകേന്ദ്രമാണിത്.ഇവിടെ ഭൗതിക കാര്യങ്ങൾ പരസ്പരം സംസാരിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും സാധാരണയായി വിലക്കപ്പെട്ടിരിക്കുന്നു.
[തിരുത്തുക] മിഹറാബ്
നമസ്കാരത്തിനായി ഇമാം നേതൃത്വം നൽകുന്ന സ്ഥലം.മക്കയ്ക്കഭിമുഖമായി(ഖിബല)നിലകൊള്ളുന്ന മിഹ്റാബ് ശബ്ദം പ്രതിഫലിക്കൻ അർധവൃത്താകൃതിയിലാണ് നിർമ്മിക്കുന്നത്.
[തിരുത്തുക] മിംബർ
വെള്ളിയാഴ്ചകളിലും, പെരുന്നാൾ ദിനങ്ങളിലും ഇമാം പ്രസംഗിക്കാൻ ഉപയോഗിക്കുന്ന പ്രസംഗപീഠത്തെയാണ് മിംബർ എന്നു പറയുന്നത്.
[തിരുത്തുക] ഹൗദ്
നമസ്കാരത്തിനായി അംഗശുദ്ധി(വുദു)വരുത്തുവാൻ ഉപയോഗിക്കുന്ന കൃത്രിമ തടാകം. ആധുനികകാലത്ത് മസ്ജിദുകളിൽ വ്യാപകമായി പൈപ്പുകൾ ഉപയോഗിച്ചുവരുന്നു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Hillenbrand, R. "Masdjid. I. In the central Islamic lands". Encyclopaedia of Islam Online. Ed. P.J. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill Academic Publishers. ISSN 1573-3912.
- ↑ "mosque - Definition from the Merriam-Webster Online Dictionary". M-w.com. http://m-w.com/dictionary/mosque, ശേഖരിച്ചത്: 2008-11-03.
}