സുന്നി
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാമിലെ ഏറ്റവും വലിയ വിഭാഗമാണ് സുന്നി. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവരാണ് സുന്നികൾ. മറ്റൊരു അവാന്തര വിഭാഗമായ ശിയകളല്ലാത്ത മുസ്ലീങ്ങൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു. ശാഫി, ഹനഫി, ഹംബലി, മാലികി തുടങ്ങിയ പഴയ മദ്ഹബുകളും സലഫി പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. ബുഖാരി, മുസ് ലിം ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം ഹദീസുകൾ സുന്നികൾ സ്വീകരിക്കുന്നു.[1]
[തിരുത്തുക] പേരിനു പിന്നിൽ
സുന്നത്ത്(പ്രവാചക ചര്യ) എന്ന അറബി പദത്തിൽ നിന്നാണ് സുന്നി എന്ന പദം രൂപം കൊണ്ടത്. മൂല പദത്തിനു അർത്ഥം പ്രവാചകനായ മുഹമ്മദിന്റെ വാക്കുകളും പ്രവർത്തികളും (ഉദാഹരണങ്ങളോ) എന്നാണ്.കേരളത്തിൽ 1926 ല് സുന്നത്ത് പ്രവർത്തനങ്ങൾ നില നിർത്താൻ വേണ്ടി തുടങ്ങിയ പ്രസ്ഥാനമാണ് സമസ്ത കേരള ജമെയതുൽ ഉലമ .
[തിരുത്തുക] കേരളത്തിൽ
ആഗോളാടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും സുന്നികളാകുന്നു .എന്നാൽ ഭൂരിപക്ഷം വരുന്ന രണ്ട് വിഭാഗം സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ എന്ന സംഘടനയിലുള്ളവർ മാത്രമാണ് സുന്നികൾ എന്ന് അരിയപ്പെദുന്നത്. മറ്റു അവാന്തര വിഭാഗങൽ മുജാഹിദ് തബ്ലീഗ്,ജമാഅതേ ഇസ്ലാമി തുടങ്ങിയവരാണ്