ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
JIH HQs.jpg
രൂപീകൃതമായത് 26 ഓഗസ്റ്റ് 1941 (1941-08-26)
ആസ്ഥാനം അബുൽ ഫസൽ എൻക്ലേവ്
സ്ഥാനം ഓക്‌ല, ന്യൂ ഡൽഹി
അമീർ ജലാലുദ്ദീൻ അൻസ്വർ ഉമരി
Affiliations ഇസ്‌ലാമിസം, ഇസ്‌ലാം
വെബ്‌സൈറ്റ് jamaateislamihind.org

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ (ഇംഗ്ലീഷ്: Jamaat-e-Islami Hind) ഇന്ത്യയിലെ സ്വതന്ത്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ്. മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി വ്യത്യസ്ഥങ്ങളായ മേഖലകളിൽ പ്രസ്ഥാനം ഇടപെട്ടു കൊണ്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

അവിഭക്ത ഇന്ത്യയിൽ 1941 ആഗസ്റ്റ് 26-ന്‌ സയ്യിദ് അബുൽ അ‌അ്‌ലാ മൗദൂദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ ജമാ‌അത്തെ ഇസ്‌ലാമി രൂപം കൊണ്ടത്.[1] ഇന്ത്യാ- പാക് വിഭജനാനന്തരം സ്ഥാപകനേതാവ് പാകിസ്താനിലേക്ക് പോവുകയും 1948 ഏപ്രിലിൽ അലഹബാദിൽ വെച്ച് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നൽകുകയും ചെയ്തു. ഇതേ സമയം ജമ്മു-കശ്മീരിലെ പ്രവർത്തകർ സ്വതന്ത്രമായി ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്കും രൂപം നൽകി.[2]

ദൗത്യം[തിരുത്തുക]

ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാ‌അത്ത് വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് (ഇഖാമത്തുദീൻ) ജമാഅത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശനങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.[3]

ജനസേവന സംരഭങ്ങൾ[തിരുത്തുക]

ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനസേവന സംരഭമാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സന്നദ്ധ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ്. പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും രൂപവത്കരിച്ചുകൊണ്ടാണ് രൂപീകരിച്ച വിഷൻ 2016 പദ്ധതിയാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മുഖ്യ ഊന്നൽ. നൂറോളം ഏജൻസികളുമായി സഹകരിച്ചാണ് വിഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.55 ബില്ല്യൻ ഇന്ത്യൻ രൂപ ($ 125 million) രൂപയുടേതാണ് പദ്ധതി.[4]

വിവിധ സംസ്ഥാനങ്ങളിൽ[തിരുത്തുക]

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളോ ഉപശാഖകളോ ആയി പ്രവർത്തിക്കുന്നു.പ്രധാന സോണുകൾ 19 എണ്ണമാണ്. ജമ്മു കാശ്മീർ ഒഴികെ എല്ലായിടത്തും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികൾക്കനുസരിച്ചാണ് പ്രവൃത്തിക്കുന്നത്.[5]

  • കേരള
  • തമിഴ്നാട്
  • ആന്ധ്രാ പ്രദേശ്
  • ആസ്സാം-നോർത്ത്
  • ആസ്സാം-സൗത്ത്
  • ബീഹാർ
  • ഡെൽഹി &ഹരിയാന
  • ഗുജറാത്ത്
  • മധ്യപ്രദേശ്
  • കർണ്ണാടക
  • ഉത്തർപ്രദേശ്-വെസ്റ്റ്
  • ഉത്തർപ്രദേശ്-ഈസ്റ്റ്
  • പഞ്ചാബ് &ഹിമാചൽ പ്രദേശ്
  • ഝാർഖണ്ഡ്
  • മധ്യപ്രദേശ്
  • മഹാരാഷ്ട്ര
  • രാജസ്ഥാൻ
  • പശ്ചിമബംഗാൾ
  • ചണ്ഡീഗഢ്

നിരോധനഘട്ടം[തിരുത്തുക]

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അനേകം അപവാദങ്ങൾ സംഘടനയുടെ മേൽ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും ബാബറി മസ്ജിദ്‌ തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടർന്ന് 1992-ലും ജമാഅത്തെ ഇസ്‌ലാമിയെ ഭാരതസർക്കാർ‍ നിരോധിച്ചിരുന്നു. ആദ്യ തവണ അടിയന്തരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് നിരോധം നീക്കി. രണ്ടാം തവണ 1994-ൽ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു.[6]

ജമാഅത്തെ ഇസ്‌ലാമിയെപ്പറ്റി പ്രമുഖർ[തിരുത്തുക]

ഞാൻ ഇന്നലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത്‌ സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നൻമ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ഛനീചത്വം തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട്‌ പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തിൽ സംബന്ധിച്ചതിൽ എനിക്ക്‌ ഖേദമില്ല; സന്തോഷമേയുള്ളൂ. അവർ ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാനവരുടെ സമ്മേളനത്തിൽ സംബന്ധിക്കും

ഗാന്ധിജി, സർച്ച്ലൈറ്റ്‌ - പറ്റ്ന 27 ഏപ്രിൽ 1946

ഖുർആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേടാൻ ജമാഅത്ത്‌ ആഗ്രഹിക്കുന്നു. എന്നാൽ വർഗീയലഹളകളിൽ ജമാഅത്തെ ഇസ്‌ലാമി ഇതുവരേ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. ഒരു വ്യക്തിയോ സംഘടനയോ വർഗീയമാണ്‌ എന്ന് പറയുന്നത്‌, അവനോ അതോ മറ്റു സമുദായങ്ങളോട്‌ ശത്രുത പുലർ‍ത്തുമ്പോഴാണ്‌. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളിൽ ഈ വർഗീയതയുടെ ഒരംശവും ഞാൻ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റ്റുകളെന്നോ നമുക്ക്‌ വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്റ്‌ വർഗീയവാദിയാകണമെന്നില്ല

ജസ്‌: വി.എം. താർക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255

വിമർശനങ്ങൾ[തിരുത്തുക]

ഇന്ത്യയുടെ ഭരണഘടനയേയും ഭരണ-നിയമവ്യവസ്ഥകളേയും അംഗീകരിക്കാത്തതും ഇടതു തീവ്രവാദ, മത തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതുമായ സംഘടനയാണിതെന്നു 2014-ൽ കേരളാ ആഭ്യന്തരവകുപ്പ് കേരളാ-ഹൈക്കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ സംഘടന വിമർശിക്കപ്പെട്ടിട്ടുണ്ട്.[7]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.jamaateislamihind.org/index.php?do=category&id=125&blockid=31
  2. http://www.jamaateislamihind.org/index.php?do=category&id=125&blockid=31
  3. http://jihkerala.org/jamaat/aims.htm
  4. An action plan to ‘emancipate’ Indian Muslims - Thainindian.com August 6th, 2008
  5. http://www.jamaateislamihind.org/index.php?do=category&id=121&blockid=31
  6. "ജമാഅത്തെ ഇസ്‌ലാമിയുടെ പത്രക്കുറിപ്പുകൾ". ശേഖരിച്ചത്: 2007-03-28. 
  7. "ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് ഭരണ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ല: ആഭ്യന്തര വകുപ്പ്" (പത്രലേഖനം). മലയാള മനോരമ (ഭാഷ: മലയാളം). ജനുവരി 29, 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-01-29 14:46:27-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2014 ജനുവരി 29.