മുഹമ്മദ് അൽ-ബുഖാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് അൽ-ബുഖാരി
ഹദീസ് പണ്ഡിതൻ
Medieval era
പൂർണ്ണനാമം മുഹമ്മദ് ഇബ്നു ഹുസൈൻ ബുഖാരി
School/tradition ശാഫി [1]
Main interests ഹദീസ്
ഇമാം ബുഖാരിയുടെ കബറിടം, സമർക്കണ്ഡ്, റഷ്യ

അൽ-ബുഖാരി അല്ലെങ്കിൽ ഇമാം ബുഖാരി എന്നിങ്ങനെ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി (810-870) പ്രമുഖ ഇസ്ലാമിക പണ്ഡിതനാണ്‌. സ്വഹീഹുൽ ബുഖാരി എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിന്റെ പേരിലാണ്‌ അദ്ദേഹം പ്രശസ്തനായത്, വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്ലിങ്ങൾ ഏറ്റവും ആധികാരികമെന്ന് കരുതുന്ന മതഗ്രന്ഥമാണ്‌ സഹീഹുൽ ബുഖാരി.[2].

[തിരുത്തുക] ജീവചരിത്രം

മുഹമ്മദ് ഇബ്നു ഇസ്മായീൽ ഇബ്നു ഇബ്രാഹീം ഇബ്നു അൽ-മുഗീറ ഇബ്നു ബർദിസബ അൽ-ബുഖാരി (അറബി: محمد بن اسماعيل بن ابراهيم بن المغيرة بن بردزبه البخاري) എന്നാണ്‌ ഇദ്ദേഹത്തിന്റെ പൂർണ്ണ നാമം.

[തിരുത്തുക] ആദ്യകാല ജീവിതം (810-820)

ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ബുഖാറ (അക്കാലത്ത് ഖൊറാസോനിന്റെ ഭാഗം) എന്ന പട്ടണത്തിൽ എ.ഡി 810 ജൂലൈ 20 (ഹിജ്റ 194 ശവ്വാൽ 13) നാണ്‌ ഇമാം ബുഖാരി ജനിച്ചത്. പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു.

[തിരുത്തുക] അവലംബം

  1. en.WikiSource.org
  2. ummah.net, islamonline.com, sunnah.org, yarehman.com, inter-islam.org, fatwa-online.com
"http://ml.wikipedia.org/w/index.php?title=മുഹമ്മദ്_അൽ-ബുഖാരി&oldid=1303054" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ