സകാത്ത്
ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . (അറബി: زكاة) . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത് ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക് നല്കുന്ന ഔദാര്യമല്ല, മറിച്ച് ധനികന്റെ സ്വത്തിൽ അവർക്ക് ദൈവം നല്കിയ അവകാശമാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്. സകാത്തു് രണ്ടു് തരം.
ഉള്ളടക്കം |
സകാത്തുൽ ഫിത്വർ [തിരുത്തുക]
എല്ലാ മുസ്ലിങ്ങളും നിർബന്ധമായും നല്കിയിരിക്കേണ്ട സകാത്താണ് സകാത്തുൽ ഫിത്വർ . ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാൻ മതിയായ അത്രയുമാണ് ഇതിന്റെ അളവ്. റമദാൻ മാസത്തിന്റെ അവസാനത്തിലാണ് സകാത്തുൽ ഫിത്വർ നൽകേണ്ടത്.
സകാത്തുൽ മാൽ [തിരുത്തുക]
ഖുർആനിൽ പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകൾ തങ്ങളുടെ സമ്പൽസമൃദ്ധിയിൽ (സമ്പത്ത്, വിളകൾ, സ്വർണ്ണം, നിധികൾ, വളർത്തുമൃഗങ്ങൾ, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാർഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് സകാത്തുൽ മാൽ. ഇത് കൊടുക്കൽ വിശ്വാസികൾക്ക് നിർബന്ധമാണ്.
സകാത്ത് കൊടുക്കാൻ ബാദ്ധ്യതയുള്ളവർ [തിരുത്തുക]
ഒരു മുസ്ലിം നിശ്ചിത അളവ് സമ്പത്തിന്റെ ഉടമയായി ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അവന് സകാത്ത് നിർബന്ധമാകുന്നത്. സകാത്ത് കൊടുക്കാൻ നിബന്ധമായ ഏറ്റവും കുറഞ്ഞ അളവിനെ നിസാബു് എന്നുവിളിക്കുന്നു. ഹദീഥുകളുടെ അടിസ്ഥാനത്തിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ നിസാബ് താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ശുദ്ധമായ സ്വർണ്ണം 20 ദിനാർ അഥവാ (85 ഗ്രാം അതായത് 10.625 പവൻ), വെള്ളി 100 ദിർഹം (595 ഗ്രാം). സ്വർണ്ണം, വെള്ളി, പണം, വസ്തുവകകൾ, കച്ചവടസാമഗ്രികൾ, ഓഹരികൾ മുതലായവക്ക് 2.5% ആണ് സക്കാത്ത്. കാർഷിക ഉൽപ്പന്നങ്ങൾ പ്രകൃത്യാ നനക്കുന്നവയാണെങ്കിൽ 10% -വും കൃത്രിമമായി നനക്കുന്നവയാണെങ്കിൽ 5%-വും ആണ് സക്കാത്ത്.
| “ | നിങ്ങൾ (യുദ്ധത്തിൽ) നേടിയെടുത്ത ഏതൊരു വസ്തുവിൽ നിന്നും അതിൻറെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിൻറെ) അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും പാവപ്പെട്ടവർക്കും വഴിപോക്കൻമാർക്കും ഉള്ളതാണെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ. അല്ലാഹുവിലും സത്യാസത്യവിവേചനത്തിൻറെ ദിവസത്തിൽ അഥവാ ആ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയ ദിവസത്തിൽ നമ്മുടെ ദാസന്റെ മേൽ നാം അവതരിപ്പിച്ചതിലും നിങ്ങൾ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽ. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു. | ” |
സകാത്തിന്റെ ഉദ്ദേശങ്ങൾ [തിരുത്തുക]
- ആത്മ സംസ്കരണം
- മുസ്‌ലിമിനെ ഔദാര്യശീലം പരിശീലിപ്പിക്കൽ
- സമ്പന്നനും ദരിദ്രനും തമ്മിൽ സ്നേഹബന്ധം ഉണ്ടാക്കൽ
- ദാരിദ്ര്യ നിർമ്മാർജ്ജനം
- മനുഷ്യനെ പാപങ്ങളിൽ നിന്നും ശുദ്ധിയാക്കൽ
സകാത്തിന്റെ എട്ട് അവകാശികൾ [തിരുത്തുക]
- ഫകീർ - ജീവിത ചെലവിനായുള്ള വിഭവങ്ങൾ തീർത്തും ഇല്ലാത്തവർ.
- മിസ്കീൻ - പ്രാഥമികാവശ്യത്തിന് വിഭവങ്ങൾ തികയാത്തവർ.
- അമീൽ - സകാത്ത് സംഭരണ-വിതരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ.
- മുഅല്ലഫാതുൽ ഖുലൂബ് - ഇസ്ലാമതം പുതുതായി സ്വീകരിച്ചവർ, അല്ലെങ്കിൽ മാനസികമായി താൽപര്യമുള്ളവർ.
- റിഖാബ് - മോചനദ്രവ്യം ആവശ്യമുള്ള അടിമകൾ.
- ഗരീബ് - കടബാദ്ധ്യതയുള്ളവർ (പ്രാഥമിക ആവശ്യങ്ങൾക്കോ അനുവദനീയ മാർഗ്ഗങ്ങളിലോ സമ്പത്ത് ചിലവഴിക്കുക മൂലം).
- ഫി-സബീലില്ലഹ് - ദൈവിക മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നവർ.
- ഇബ്നു സബീൽ - വഴിയാത്രികർ.
| “ | ദാനധർമ്മങ്ങൾ (നൽകേണ്ടത്) ദരിദ്രൻമാർക്കും, അഗതികൾക്കും, അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും, (ഇസ്ലാമുമായി) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവർക്കും, അല്ലാഹുവിന്റെ മാർഗ്ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കൽ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. | ” |
കൂടുതൽ വായനയ്‌ക്ക് [തിരുത്തുക]
- ബൈതുസ്സകാത്ത്
- സകാത്ത് കാൽകുലേറ്റർ
- സകാത്ത്.ഒർഗ്
- ഇസ്ലാംഓൺലൈൻ
- സകാത്ത്പേജ്സ്
- സകാത്തുൽ ഇസ്ലാം
- സകാത്ത്(മലയാളം)