സുന്നത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുന്നത്ത് (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ ഹദീഥ് എന്നും വിളിക്കുന്നു.