മാലികിബ്നു അനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്‌ലിംപണ്ഡിതൻ
പേര്: മാലികിബ്നു അനസ്
Title:
ജനനം: 711 (93 ഹിജ്റ)
മദീന
മരണം: 795 (179 ഹിജ്റ)
മദീന
വംശം: അറബ്
Maddhab: മാലികി, സുന്നി
Main interests: ഹദീസ്, കർമ്മശാസ്ത്രം
Notable ideas: മാലികി മദ്‌ഹബ്
കൃതികൾ: മുവത്വ
സ്വാധീനങ്ങൾ: അബു സുകഹൈൽ അൽനാഫി, ഹിഷാം ഇബ്നു ഉർവ, ഇബ്നു ഷിഹാബ് അൽസഹ്‌രി, അബൂ ഹനീഫ
സ്വാധീനിച്ചത്: മുഹമ്മദ് ഇബ്നു ഇദ്‌രീസ് അൽഷാഫി

ഇസ്ലാമിലെ നാല്‌ മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ്‌ മാലികിബ്നു അനസ്' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ, ശിയാ ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫി‌ഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[1]

മദീനയിലായിരുന്നു മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.[2]

മുഹമ്മദ്. ഇബ്നു ഉമർ, നാഫിഈ, മാലിക് എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ സുവർണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.

അവലംബം[തിരുത്തുക]

  1. "The Life and Times of Malik ibn Anas". Islaam.Com. ശേഖരിച്ചത് 2010-04-10. 
  2. ""Imaam Maalik ibn Anas" by Hassan Ahmad, ''‘Al Jumuah’ Magazine'' Volume 11 – Issue 9". Sunnahonline.com. ശേഖരിച്ചത് 2010-04-10. 
"http://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=1967838" എന്ന താളിൽനിന്നു ശേഖരിച്ചത്