സൗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപവാസം (വിവക്ഷകൾ) എന്ന താൾ കാണുക. ഉപവാസം (വിവക്ഷകൾ)

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

സ്വൌം, സ്വിയാം -صوم,صيام- എന്നീ പദങ്ങൾ വ്രതം, ഉപവാസം എന്നൊക്കെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിൻറെ ഭാഷാർഥം. നോമ്പ് എന്ന് സാധാരണയായി പറയുന്നു.ഇതിൽ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്. صائم എന്നാൽ ഉപവസിക്കുന്നവൻ, വ്രതമനുഷ്ടിക്കുന്നവൻ എന്നൊക്കെയാണ്. സാങ്കേതികമായി സുബിഹി ബാങ്ക് മുതൽ മുതൽ വൈകീട്ട് മഗ് രിബ് ബാങ്ക് വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാൺ് സ്വൌം അഥവാ സ്വിയാം. ഭകഷണത്തോടോപ്പം തന്നെ പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരികേച്ചകൾ ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്. കണ്ണിനും, കാതിനും, ജനനേന്ദ്രിയങ്ങൾക്കും അവൻ സ്വൌം എടുക്കണം. വർഷത്തിൽ ഒരു മാസം - ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിലാണ് - വിശ്വാസികൾ വ്രതമെടുക്കേണ്ടതുണ്ട്. റമദാൻ മാസത്തിലെ വ്രതം വിശ്വാസികൾക്ക് നിർബന്ധ ബാദ്ധ്യതയാൺ്. അത് രോഗി, പ്രായ പൂർത്തിയാകാത്ത കുട്ടീകൾ, ബുദ്ധി ഭ്രമം സംഭവിച്ചവർ, ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ, അവശരായ വൃദ്ധർ , യാത്രക്കാർ എന്നിവർ ഒഴികെ എല്ലാവർക്കുമത് നിർബന്ധ ബാദ്ധ്യതയാണ്. വർഷത്തിൽ ഒരു മാസം വ്രതം അനുഷ്ഠിക്കൽ ഒരോ മുസ്ലിമിനും നിർബന്ധമാണ്.അറബി മാസങ്ങളിലെ റമദാൻ മാസം 1-29/30 ദിവസങ്ങളിലാണ് ഈ അനുഷ്ഠാനം. പ്രഭാതം മുതൽ പ്രദോഷം വരെയാണ് നോമ്പിന്റെ സമയം.

റമദാൻ മാസത്തിലല്ലാതെ കൂടുതൽ പുണ്യമുള്ള വ്രതം ഹിജ്റ വർഷാരംഭമായ മുഹറം മാസത്തിലെ ഐച്ഛിക വ്രതങ്ങൾക്കാൺ് എന്ന് ഖുർ ആനിലുണ്ട്. മുഹറം മാസത്തിൽ താശൂറ(ഒൻപതാം ദിവസം), ആശൂറ (പത്താം ദിവസം) എന്ന നോമ്പുകൾ സാധാരണയായി വിശ്വാസികൾ അനുഷ്ടിക്കുന്നു. അതേ പോലെ മുഹറത്തിലെ ആദ്യ പത്ത് നോമ്പുകളും അനുഷ്ടിക്കപ്പെടാറുണ്ട്. മുഹറത്തിലെ നോമ്പുകൾക്ക് റമദാനിലെ നോമ്പ് കഴിഞ്ഞാൽ കൂടുതൽ പ്രതിഫലം ഉണ്ടെന്ന കാരണത്താൽ മുഹറത്തിലെ മുഴുവൻ നോമ്പും അനുഷ്ടിക്കൽ നല്ലതാണെന്ന് പണ്ഡിതാഭിപ്രായമുണ്ട്.

ദിൽ ഹിജ്ജ് മാസത്തിൽ ഒൻപതാം ദിവസം ഹജ്ജ് വേളയിൽ മുസ്ലിംകൾ അറഫയിൽ നിൽക്കവെ ബാക്കിയുള്ളവർക്ക് നോമ്പെടുക്കൽ പ്രവാചക മാതൃകയിലുള്ളതാണ്. അതേ പോലെ റമദാൻ മാസം കഴിഞ്ഞ് ശവാൽ പിറവി കണ്ട് പെരുന്നാൾ അഘോഷിച്ച ശേഷം അടുത്ത ആറ് ദിവ്സങ്ങളിൽ ശവാൽ നോമ്പെടുക്കലും പ്രവാചക മാതൃകയാണ്.

ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് യൂനുസ് പ്രവാചകന്റേതായിരുന്നുവെന്ന് മുഹമ്മദ് നബി സ്മരിക്കുന്നുണ്ട്. ഒന്നിട വിട്ടുള്ള ദിവസങ്ങളിൽ നോമ്പെടുക്കുക എന്നതാണാ ചര്യ.

ഉള്ളടക്കം

[തിരുത്തുക] ഖുർ‌ആനിൽ നിന്ന്

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കൽപിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങൾക്കും നോമ്പ്‌ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്‌. (ഖുർ‌ആൻ 2:183)
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവർ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്‌. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നൻമചെയ്താൽ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക്‌ കൂടുതൽ ഉത്തമം.(ഖുർ‌ആൻ 2:184)
ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതു കൊണ്ട്‌ നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നിൻറെപേരിൽ അല്ലാഹുവിൻറെമഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കൽപിച്ചിട്ടുള്ളത്‌. ) (ഖുർ‌ആൻ 2:185)

[തിരുത്തുക] നോമ്പ് മുറിയുന്ന കാര്യങ്ങൾ

വായയിലൂടെയോ മറ്റു ശരീര ഭാഗങ്ങളിലൂടെയോ കനമുള്ള വല്ലതും ശരീരത്തിനുള്ളിൽ പ്രവേശിക്കൽ, സം‌യോഗം , വല്ലവിധേനയും ഇന്ദ്രിയം പുറപ്പെടുവിക്കൽ (മനഃപൂർവം), ക്ഷീണമകറ്റാൻ സൂചിവെക്കൽ, ഋ‍തുരക്തമോ പ്രസവരക്തമോ പുറപ്പെടൽ, ഛർദ്ദി ഉണ്ടാക്കൽ.

[തിരുത്തുക] വ്രതമെടുക്കൽ നിഷിദ്ധമായ സന്ദർഭങ്ങൾ

[തിരുത്തുക] ഇതുംകൂടി കാണുക

"http://ml.wikipedia.org/w/index.php?title=സൗം&oldid=1311838" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ